May 31, 2017

സര്‍ക്കുലറുകള്‍

2017-18 വര്‍ഷത്തെ ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍, അത്‌ലറ്റിക്ക് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍, Green Protocol Direction, പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട DPI നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെ നിരവധി സര്‍ക്കുലറുകള്‍ SITC ഡൗണ്‍ലോഡ്സില്‍.

May 30, 2017

അറിയിപ്പ്



ഇന്ന് USS റിസൽട്ട് പ്രസിദ്ധീകരിക്കുന്നു




മെയ് 31 ന് SSLC Revaluation റിസൽട്ട് .





ജൂൺ 1ന് മുമ്പ് SSLC കാർഡുകൾ സ്കൂളിലെത്തും













May 29, 2017

സംപൂർണ സോഫ്റ്റ് വെയർ



സംപൂർണ സോഫ്റ്റ് വെയർ പുതിയ സർവറിലേക്ക് മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ താത്കാലികമായി വെബ് സൈറ്റ് ലഭ്യമായിരിക്കുകയില്ല . 31/05/2017 രാവിലെ 11 മണി മുതൽ ലഭ്യമാക്കുന്നതായിരിക്കും
















പാഠപുസ്തക വിതരണം



  സ്കൂൾ തുറക്കുന്ന ദിവസം ഒന്നാം  ക്ലാസ്സിലെ കുട്ടികൾക്ക് എല്ലാ പാഠപുസ്തകങ്ങളും ലഭിച്ചുവെന്ന്  ഉറപ്പ് വരുത്തേണ്ടതാണ്  















.

RMSA TEACHERS TRAINING

Palakkad ജില്ലയിലെ RMSA അധ്യാപകപരിശീലന പരിപാടിയുടെ SRGമാരും DRGമാരും ബുധനാഴ്ച രാവിലെ പത്ത് മണിക്ക് IT@school DRCയിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കണമെന്ന് RMSA Assistant Project Officer അറിയിക്കുന്നു. പരിശീലനത്തിൽ പങ്കെടുത്തവരുടെ ബാച്ച് തിരിച്ചുള്ള എണ്ണവും കൊണ്ടുവരേണ്ടതാണെന്നും അറിയിക്കുന്നു

May 28, 2017

സ്കൂ ൾ തുറക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഹെഡ്മാസ്റ്റർമാർക്ക് തയ്യാറാക്കാവുന്ന ചെക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന ചില കാര്യങ്ങൾ



A) സ്കൂളുമായി ബന്ധപ്പെട്ടവ:

സ്ക്കൂൾ കലണ്ടർ നിർമിച്ചോ

ടോയ് ലറ്റുകൾ ശുചിയാക്കിയോ

പൊട്ടിയ ഓടുകൾ മാറ്റിയോ

ഫർണിച്ചറുകൾ റിപ്പയർ ചെയ്തോ

സ്കൂൾവിഷൻ പേപ്പർ തയ്യാറാക്കിയോ

Local Resource Mapping നടത്തിയോ

പ്രവേശനോത്സവം ആസൂത്രണം ചെയ്തോ?

ലാബ്, ലൈബ്രറി ക്രമീകരിച്ചോ?

ഉച്ചഭക്ഷണ പരിപാടി. മികവുറ്റതാക്കാനുള്ള ആസൂത്രണം നടത്തിയോ

1000 പഠന മണിക്കൂർ ഉറപ്പു വരുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തോ?

സ്ക്കൂളിൻ്റെ SWOT അനലൈസ് ചെയ്തോ

കഴിഞ്ഞ വർഷത്തെ മികവുകളും പരിമിതികളും പുനർ വിചിന്തനം നടത്തിയോ


B) കുട്ടികളുമായി ബന്ധപ്പെട്ടവ:

പാഠപുസ്തക ലഭ്യത ഉറപ്പു വരുത്തിയോ

യൂണിഫോമിനു എത്തിക്കാനുള്ള ക്രമിക്കരണങ്ങള്‍ എന്തായി?

കുട്ടികളുടെ അവകാശം സംരക്ഷിക്കാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്തോ

പ്രതിഭകൾക്കും പിന്നോക്കക്കാർക്കും നൽകേണ്ട പ്രത്യേക പോഷണ പരിപാടികൾ ആസൂത്രണം ചെയ്തോ?

കുട്ടികൾക്ക് വേണ്ട യാത്രാ സൗകര്യം ഉറപ്പു വരുത്തിയോ?

CWSN,  കുട്ടികൾക്കു വേണ്ട പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തോ?

അനാഥ/ അഗതി കുട്ടികളെ സഹായിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതോ?.

പ്രാതൽ കഴിക്കാൻ കഴിയാതെ സ്ക്കൂളിൽ വരുന്നവരുടെ വിശപ്പകറ്റാൻ വേണ്ട കാര്യങ്ങൾ ആസൂത്രണം ചെയ്തോ

ഓരോ കുട്ടിക്കും പുനനേട്ടങ്ങേൾ ഉറപ്പു വരുത്താനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തോ

കുട്ടികളെ അറിയാൻ' വേണ്ട ശാസ്ത്രീയ പദ്ധതി ആസൂത്രണം ചെയ്തോ

കുട്ടികളുടെ ഹാജർ ഉറപ്പ വരുത്താൻ വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്തോ

കുട്ടികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകൾ വാങ്ങിക്കൊടുക്കാൻ വേണ്ട പരിപാടികൾ ആലോചിച്ചോ

ഹെൽപ്പ് ഡസ്ക്ക് രൂപീകരിച്ചോ?

കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാനാവശ്യമായ വിവിധ പരിപാടികൾ സ്ക്കൂൾ കലണ്ടറിൽ ഉൾപ്പെടുത്തിയോ

കുട്ടികളുടെ അവകാശ രേഖ സ്ക്കൂളിൽ പ്രദർശിപ്പിച്ചോ

C) അധ്യാപകരുമായി ബന്ധപ്പെട്ടവ:

എല്ലാ ക്ളാസിനും വിഷയത്തിനും സ്ക്കൂൾ തുറക്കുമ്പോൾ അധ്യാപക സാന്നിധ്യം ഉറപ്പു വരുത്തിയോ

എല്ലാ അധ്യാപകർക്കും അവധിക്കാല പരിശീലനം ലഭിച്ചു എന്ന് ഉറപ്പ് വരുത്തിയോ

ക്ളാസ് , വിഷയ ചുമതലകൾ തീരുമാനിച്ചുവോ?

ടൈം ടേബിൾ തയ്യാറാക്കിയോ

ചുമതലാ വിഭജനം നടത്തിയോ

സി.ഇ. ക്കു വേണ്ട ഫോർമാറ്റുകൾ തയ്യാറാക്കിയോ

SRG, സബ്ജക്റ്റ് കൗൺസിൽ എന്നിവ രൂപീകരിച്ചുവോ

അവധിക്കാല പരിശീലനത്തിൽ വിവിധ വിഷയങ്ങളിൽ പ്രതിപാദിച്ച പ്രത്യേക പരിപാടികൾ SRG യിൽ ചർച്ച ചെയ്തുവോ

ഒന്നാം പാoത്തിന് തനിക്ക് വേണ്ട പ0 നോപകരണങ്ങൾ നിർമിച്ചുവോ

ഒന്നാം പാഠത്തിന് വേണ്ട 1CT റിസോഴ്സസ് ശേഖരിച്ചുവോ

 ഒന്നാം പുത്തിൽ റഫറൻ സിംഗിലൂടെ കൂടുതൽ ആശയ വ്യക്തത വരുത്തേണ്ട കാര്യങ്ങൾ വരുത്തിയോ

ഏറ്റെടുക്കേണ്ട ട്രൈ ഔട്ട്/ ഗവേഷണ മേഖല തീരുമാനിച്ചുവോ


ഈ വർഷം സ്കൂളിൽ സ്വന്തം വിഷയത്തിൽ നടത്തേണ്ട മികവ് പ്രവർത്തനം തീരുമാനിച്ചുവോ

*D) രക്ഷിതാക്കളുമായി ബന്ധപ്പെട്ടവ:*

സ്ക്കൂൾ വിഭവ സമാഹരണ മാർഗങ്ങൾ ആലോചിച്ചുവോ

PTA/SMC ജനറൽ ബോഡി, CPTA കൾ എന്നിവ സ്ക്കൂൾ കലണ്ടറിൽ ഉൾപ്പെടുത്തിയോ?

വിവിധ രക്ഷാകർതൃ ബോധവത്ക്കരണ പരിപാടികൾ ആസൂത്രണം ചെയ്തതോ

വിവിധ സ്ക്കൂൾ പിന്തുണാ സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്തോ

ഫലപ്രദമായ വിദ്യാലയം എന്തെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ട പദ്ധതികൾ  ആസൂത്രണം ചെയ്യാൻ സാധിച്ചോ




Courtesy :Mentors 














May 27, 2017

പ്ലസ് വൺ പരീക്ഷാഫലം



മാര്ച്ചില് നടന്ന ഒന്നാം വര്ഷ ഹയര്സെക്കന്ററിപരീക്ഷയുടെ ഫലം മേയ് 31ന് പ്രസിദ്ധീകരിക്കും. അന്ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്

www.keralaresults.nic.in
www.dhsekerala.gov.in

എന്നീ വെബ്‌സൈറ്റുകളില് ഫലം ലഭ്യമാകും.

























May 26, 2017

Fwd: Fw: 2017-18 അധ്യയന വർഷാരംഭത്തോടനുബന്ധമായി സ്കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ

Fwd: Fw: 2017-18 അധ്യയന വർഷാരംഭത്തോടനുബന്ധമായി സ്കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ 


പുതിയ അധ്യയനവര്ഷത്തില് സര്ക്കാര്-എയ്ഡഡ് സ്‌കൂളുകള് ഹൈടെക്കാകും: വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

 സര്ക്കാര്-എയ്ഡഡ് സ്‌കൂളുകള് ഹൈടെക് ആക്കുന്നതിനുള്ളബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് കണക്ഷന് ഉള്പ്പെടെയുള്ളപ്രവൃത്തികള് തൊണ്ണൂറ്റിയേഴു ശതമാനം പൂര്ത്തിയായതായി വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയില്പെട്ട സ്‌കൂളുകളില് ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ്, മള്ട്ടിമീഡിയ പ്രൊജക്റ്റര്തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും ഇനി അധ്യാപനം. ഇന്റര്നെറ്റ് സൗകര്യം ലഭ്യമാകാത്ത വിദൂരസ്ഥലങ്ങളിലുള്ള മൂന്നു ശതമാനം സ്‌കൂളുകളിലാണ് ഇനി പ്രവൃത്തി പൂര്ത്തീകരിക്കാനുള്ളത്. അതും ഉടന് പൂര്ത്തീകരിക്കുമെന്നും പുതിയ അധ്യനവര്ഷത്തില് കുട്ടികള്ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം നടത്താനാകുമെന്നും വാര്ത്താ സമ്മേളനത്തില് മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എട്ടുമുതല് പന്ത്രണ്ടുവരെയുള്ള 4775 സര്ക്കാര്-എയ്ഡഡ് സ്‌കൂളുകളിലായി 45,000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കാനുംഐടി ലാബുകള് സ്ഥാപിക്കുന്നതിനുമുള്ള പ്രവൃത്തികള് നടന്നു വരുന്നത്. എട്ട് ഒമ്പത്, പത്ത്, പന്ത്രണ്ട് ക്ലാസുകള്ക്കായി 400 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തുടര്ച്ചയായി ഒന്നുമുതല് ഏഴു വരെയുള്ള പ്രൈമറി ക്ലാസുകളിലും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനബോധനപ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കാന് സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്. ഹൈസ്‌കൂള് ക്ലാസുകളില് ഐടി@സ്‌കൂളിന്റെനേതൃത്വത്തില് ഐസിടി സഹായകപഠനം ആരംഭിച്ച അതേ മാതൃകയില്ത്തന്നെയാണ് ഈ അധ്യയന വര്ഷം മുതല് പ്രൈമറി അപ്പര് പ്രൈമറി തലങ്ങളിലും ഐസിടി സഹായകപഠനം ആരംഭിക്കുന്നത്.അധ്യാപകപരിശീലനം, ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് സൗകര്യം, ഐസിടി പാഠപുസ്തകങ്ങള്, ഡിജിറ്റല് ഉള്ളടക്കം എന്നിവ പൂര്ത്തിയായിക്കഴിഞ്ഞതിനുശേഷമാണ് ഐസിടി പശ്ചാത്തല സൗകര്യങ്ങള് സര്ക്കാര് നേരിട്ട് ഒരുക്കുന്നത്. സ്‌കൂളുകള് ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി അധ്യാപകര്ക്ക്പരിശീലനം നല്കിക്കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. 32,100 എല്.പി. സ്‌കൂള് അധ്യാപകരും 38,502 യു.പി. സ്‌കൂള് അധ്യാപകരുമടക്കംപരിശീലനം ലഭിച്ച 70,602 എല്.പി/യുപി അധ്യാപകരാണ് പുതിയ അധ്യനവര്ഷത്തില് പൊതുവിദ്യാലയങ്ങളിലെത്തുന്നത്. അമ്പതു കുട്ടികളുള്ള ഒരു സ്‌കൂളില് രണ്ട് കമ്പ്യൂട്ടറും ഒരു മള്ട്ടി മീഡിയ പ്രൊജക്ടറും നൂറു കുട്ടികളുള്ള സ്‌കൂളില് നാല് കമ്പ്യൂട്ടറും രണ്ട് മള്ട്ടി മീഡിയ പ്രൊജക്ടറും, 200 കുട്ടികളുള്ള സ്‌കൂളില് ആറ് കമ്പ്യൂട്ടറും രണ്ട് മള്ട്ടി മീഡിയ പ്രൊജക്ടറും, 300കുട്ടികളുള്ള സ്‌കൂളില് എട്ട് കമ്പ്യൂട്ടറും മൂന്ന് മള്ട്ടി മീഡിയ പ്രൊജക്ടറും, 400 കുട്ടികളുള്ള സ്‌കൂളില് പത്ത് കമ്പ്യൂട്ടറും നാല് മള്ട്ടി മീഡിയ പ്രൊജക്ടറും, 500 കുട്ടികളുള്ള സ്‌കൂളില് 12 കമ്പ്യൂട്ടറും അഞ്ച് മള്ട്ടി മീഡിയ പ്രൊജക്ടറും അഞ്ഞൂറിനു മുകളില് കുട്ടികളുള്ള സ്‌കൂളില് 15 കമ്പ്യൂട്ടറും ആറ് മള്ട്ടി മീഡിയ പ്രൊജക്ടറും ലഭ്യമാക്കും. ഇതിനുപുറമേ സൗകര്യമുള്ള സ്ഥലങ്ങളില് സ്മാര്ട്ട് ക്ലാസ് മുറികള്, മള്ട്ടി ഫംഗ്ഷന് പ്രിന്റര്, വീഡിയോ കോണ്ഫറന്സിംഗ്സംവിധാനം തുടങ്ങിയവയും ഏര്പ്പെടുത്തും. ഇതിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്ട്ട് ജൂലൈ മാസത്തില് കിഫ്ബിക്ക് സമര്പ്പിക്കും.ജൂണ് മുതല് തന്നെ ഇതിനുള്ള സര്വേ ഐടി @ സ്‌കൂളിന്റെ നേതൃത്വത്തില് സംഘടിപ്പിക്കും.സംസ്ഥാനത്ത് 9,377 സ്‌കൂളുകള്ക്ക്ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്ത് സമാനതകളില്ലാത്തഈ സൗകര്യങ്ങള് സംസ്ഥാനത്തെ ഓരോ കുട്ടിക്കും ഉറപ്പാക്കാന് രക്ഷകര്ത്താക്കള് ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്ത്ഥിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക്വിവിധ വിഷയങ്ങള് സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിക്കാനുതകുന്നഇ@വിദ്യ, എന്ന പുസ്തകവുംഓപ്പറേറ്റിംഗ് സിസ്റ്റവും ഡിജിറ്റല് ഉള്ളടക്കവുമടങ്ങുന്ന ഡി.വി.ഡി.യും മുരുകന് കാട്ടാക്കട രചിച്ച പ്രവേശന ഗീത സിഡിയും മന്ത്രി പ്രകാശനം ചെയ്തു. സാങ്കേതികവിദ്യയുടെ സഹായത്താല് എങ്ങനെ പഠിപ്പിക്കാം എന്നു പ്രതിപാദിക്കുന്ന ഈ പുസ്തകങ്ങള് എല്ലാ കുട്ടികള്ക്കുംഅധ്യാപകര്ക്കുംലഭിക്കും. ഇതോടെ ഏഷ്യയിലെ ആദ്യത്തെ ത്രീഡി ക്ലാസ് റൂമുകളായി നമ്മുടെ ക്ലാസ് റൂമുകള് മാറുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് കണക്ഷന് ബിഎസ്എന്എല് ആണ് നല്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം മന്ത്രി നിര്വഹിച്ചു. ബിഎസ്എന്എല് കേരള ചീഫ് ജനറല് മാനേജര് ആര്. മണിക്ക് ഇതിന്റെസര്ട്ടിഫിക്കറ്റ് മന്ത്രി കൈമാറി. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ഡയറക്ടര് കെ.വി. മോഹന്കുമാര്, എസ്.സി.ഇ.ആര്.ടി ഡയറക്ടര് ഡോ. ജെ. പ്രസാദ്, എസ്.എസ്.എ ഡയറക്ടര് ഡോ. കുട്ടികൃഷ്ണന്,മുഖ്യമന്ത്രിയുടെ വികസന കാര്യ ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, ഐടി@സ്‌കൂള് എക്‌സിക്യൂട്ടിവ് ഡയറക്ടര് അന്വര് സാദത്ത് തുടങ്ങിയവര് സംബന്ധിച്ചു. പുതിയ അധ്യയനവര്ഷത്തില് സര്ക്കാര്-എയ്ഡഡ് സ്‌കൂളുകള് ഹൈടെക്കാകും: വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്സംസ്ഥാനത്തെ സര്ക്കാര്-എയ്ഡഡ് സ്‌കൂളുകള് ഹൈടെക് ആക്കുന്നതിനുള്ളബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് കണക്ഷന് ഉള്പ്പെടെയുള്ളപ്രവൃത്തികള് തൊണ്ണൂറ്റിയേഴു ശതമാനം പൂര്ത്തിയായതായി വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയില്പെട്ട സ്‌കൂളുകളില് ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ്, മള്ട്ടിമീഡിയ പ്രൊജക്റ്റര്തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും ഇനി അധ്യാപനം. ഇന്റര്നെറ്റ് സൗകര്യം ലഭ്യമാകാത്ത വിദൂരസ്ഥലങ്ങളിലുള്ള മൂന്നു ശതമാനം സ്‌കൂളുകളിലാണ് ഇനി പ്രവൃത്തി പൂര്ത്തീകരിക്കാനുള്ളത്. അതും ഉടന് പൂര്ത്തീകരിക്കുമെന്നും പുതിയ അധ്യനവര്ഷത്തില് കുട്ടികള്ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം നടത്താനാകുമെന്നും വാര്ത്താ സമ്മേളനത്തില് മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എട്ടുമുതല് പന്ത്രണ്ടുവരെയുള്ള 4775 സര്ക്കാര്-എയ്ഡഡ് സ്‌കൂളുകളിലായി 45,000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കാനുംഐടി ലാബുകള് സ്ഥാപിക്കുന്നതിനുമുള്ള പ്രവൃത്തികള് നടന്നു വരുന്നത്. എട്ട് ഒമ്പത്, പത്ത്, പന്ത്രണ്ട് ക്ലാസുകള്ക്കായി 400 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തുടര്ച്ചയായി ഒന്നുമുതല് ഏഴു വരെയുള്ള പ്രൈമറി ക്ലാസുകളിലും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനബോധനപ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കാന് സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്. ഹൈസ്‌കൂള് ക്ലാസുകളില് ഐടി@സ്‌കൂളിന്റെനേതൃത്വത്തില് ഐസിടി സഹായകപഠനം ആരംഭിച്ച അതേ മാതൃകയില്ത്തന്നെയാണ് ഈ അധ്യയന വര്ഷം മുതല് പ്രൈമറി അപ്പര് പ്രൈമറി തലങ്ങളിലും ഐസിടി സഹായകപഠനം ആരംഭിക്കുന്നത്.അധ്യാപകപരിശീലനം, ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് സൗകര്യം, ഐസിടി പാഠപുസ്തകങ്ങള്, ഡിജിറ്റല് ഉള്ളടക്കം എന്നിവ പൂര്ത്തിയായിക്കഴിഞ്ഞതിനുശേഷമാണ് ഐസിടി പശ്ചാത്തല സൗകര്യങ്ങള് സര്ക്കാര് നേരിട്ട് ഒരുക്കുന്നത്. സ്‌കൂളുകള് ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി അധ്യാപകര്ക്ക്പരിശീലനം നല്കിക്കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. 32,100 എല്.പി. സ്‌കൂള് അധ്യാപകരും 38,502 യു.പി. സ്‌കൂള് അധ്യാപകരുമടക്കംപരിശീലനം ലഭിച്ച 70,602 എല്.പി/യുപി അധ്യാപകരാണ് പുതിയ അധ്യനവര്ഷത്തില് പൊതുവിദ്യാലയങ്ങളിലെത്തുന്നത്. അമ്പതു കുട്ടികളുള്ള ഒരു സ്‌കൂളില് രണ്ട് കമ്പ്യൂട്ടറും ഒരു മള്ട്ടി മീഡിയ പ്രൊജക്ടറും നൂറു കുട്ടികളുള്ള സ്‌കൂളില് നാല് കമ്പ്യൂട്ടറും രണ്ട് മള്ട്ടി മീഡിയ പ്രൊജക്ടറും, 200 കുട്ടികളുള്ള സ്‌കൂളില് ആറ് കമ്പ്യൂട്ടറും രണ്ട് മള്ട്ടി മീഡിയ പ്രൊജക്ടറും, 300കുട്ടികളുള്ള സ്‌കൂളില് എട്ട് കമ്പ്യൂട്ടറും മൂന്ന് മള്ട്ടി മീഡിയ പ്രൊജക്ടറും, 400 കുട്ടികളുള്ള സ്‌കൂളില് പത്ത് കമ്പ്യൂട്ടറും നാല് മള്ട്ടി മീഡിയ പ്രൊജക്ടറും, 500 കുട്ടികളുള്ള സ്‌കൂളില് 12 കമ്പ്യൂട്ടറും അഞ്ച് മള്ട്ടി മീഡിയ പ്രൊജക്ടറും അഞ്ഞൂറിനു മുകളില് കുട്ടികളുള്ള സ്‌കൂളില് 15 കമ്പ്യൂട്ടറും ആറ് മള്ട്ടി മീഡിയ പ്രൊജക്ടറും ലഭ്യമാക്കും. ഇതിനുപുറമേ സൗകര്യമുള്ള സ്ഥലങ്ങളില് സ്മാര്ട്ട് ക്ലാസ് മുറികള്, മള്ട്ടി ഫംഗ്ഷന് പ്രിന്റര്, വീഡിയോ കോണ്ഫറന്സിംഗ്സംവിധാനം തുടങ്ങിയവയും ഏര്പ്പെടുത്തും. ഇതിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്ട്ട് ജൂലൈ മാസത്തില് കിഫ്ബിക്ക് സമര്പ്പിക്കും.ജൂണ് മുതല് തന്നെ ഇതിനുള്ള സര്വേ ഐടി @ സ്‌കൂളിന്റെ നേതൃത്വത്തില് സംഘടിപ്പിക്കും.സംസ്ഥാനത്ത് 9,377 സ്‌കൂളുകള്ക്ക്ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്ത് സമാനതകളില്ലാത്തഈ സൗകര്യങ്ങള് സംസ്ഥാനത്തെ ഓരോ കുട്ടിക്കും ഉറപ്പാക്കാന് രക്ഷകര്ത്താക്കള് ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്ത്ഥിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക്വിവിധ വിഷയങ്ങള് സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിക്കാനുതകുന്നഇ@വിദ്യ, എന്ന പുസ്തകവുംഓപ്പറേറ്റിംഗ് സിസ്റ്റവും ഡിജിറ്റല് ഉള്ളടക്കവുമടങ്ങുന്ന ഡി.വി.ഡി.യും മുരുകന് കാട്ടാക്കട രചിച്ച പ്രവേശന ഗീത സിഡിയും മന്ത്രി പ്രകാശനം ചെയ്തു. സാങ്കേതികവിദ്യയുടെ സഹായത്താല് എങ്ങനെ പഠിപ്പിക്കാം എന്നു പ്രതിപാദിക്കുന്ന ഈ പുസ്തകങ്ങള് എല്ലാ കുട്ടികള്ക്കുംഅധ്യാപകര്ക്കുംലഭിക്കും. ഇതോടെ ഏഷ്യയിലെ ആദ്യത്തെ ത്രീഡി ക്ലാസ് റൂമുകളായി നമ്മുടെ ക്ലാസ് റൂമുകള് മാറുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് കണക്ഷന് ബിഎസ്എന്എല് ആണ് നല്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം മന്ത്രി നിര്വഹിച്ചു. ബിഎസ്എന്എല് കേരള ചീഫ് ജനറല് മാനേജര് ആര്. മണിക്ക് ഇതിന്റെസര്ട്ടിഫിക്കറ്റ് മന്ത്രി കൈമാറി. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ഡയറക്ടര് കെ.വി. മോഹന്കുമാര്, എസ്.സി.ഇ.ആര്.ടി ഡയറക്ടര് ഡോ. ജെ. പ്രസാദ്, എസ്.എസ്.എ ഡയറക്ടര് ഡോ. കുട്ടികൃഷ്ണന്,മുഖ്യമന്ത്രിയുടെ വികസന കാര്യ ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, ഐടി@സ്‌കൂള് എക്‌സിക്യൂട്ടിവ് ഡയറക്ടര് അന്വര് സാദത്ത് തുടങ്ങിയവര് സംബന്ധിച്ചു.

Minister's Massage

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള തീയതി നീട്ടിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി



സിബിഎസ്ഇ ഫലം വന്നതിനു ശേഷം മൂന്നു ദിവസം കൂടി പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ കാര്യത്തില്‍ പിടിവാശി കാണിക്കരുതെന്നും കോടതി കുറ്റപ്പെടുത്തി.

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള സമയപരിധി അടുത്തമാസം അഞ്ചുവരെ നീട്ടിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു.

എന്നാല്‍ സിബിഎസ്ഇ പരീക്ഷാഫലം വൈകുന്നതിനാല്‍ പ്രവേശന നടപടികള്‍ നീട്ടണമെന്ന അപേക്ഷ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സമയപരിധി നീട്ടിയത് .









Pravesanolsava ganam 2017- 2018



വാകകൾ പൂത്തൊരു വസന്തകാലം  പള്ളിക്കൂടക്കാലം .    വാടികൾ തോറും പാറി നടക്കും പൂമ്പാറ്റക്കാലം .  പുത്തനുടുത്തൊരു പുലർകാലം മഴ - കെട്ടിയുയർത്തിയ കൂടാരം. ഇത്തിരിവട്ടക്കുടയും ചൂടി            തത്തീ                                                തത്തക്കുരുന്നുകൾ . വരവായ് വീണ്ടും വസന്തകാലം പള്ളിക്കൂടക്കാലം.          'അ'മുതൽ 'ക്ഷ'വരെയുള്ളക്ഷര  മായാജാലക്കാലം.   (chorrus) (തുമ്പികളേ പൂത്തുമ്പികളേ വാതേനു നുണഞ്ഞേ പോകാം  അറിവിൻ തേന്മഴയേറ്റു കുളിർന്നൊരു തുടിതാളത്തിൽ കളിയാടാം)         
       Anupallavi
അക്ഷരമുറ്റത്തായിരമായിരം അരളിപ്പൂവുകൾ ചിരിതൂകി.   കളിയും ചിരിയും വളകൾ കിലുങ്ങി                ഊഞ്ഞാലാടി കാകളികൾ. പൂക്കാലം വരവായീ പുതിയൊരു പ്രവേശനോത്സവമായി. വിടർന്ന കണ്ണിൽ വിരിയും കഥയുടെ വിരുന്നുകാലം വരവായി..  വസന്തകാലംവരവായി 
(chorrus)
തുമ്പികളേ പൂത്തുമ്പികളേ വാ തേനു നുണഞ്ഞേ പോകാം അറിവിൻ തേന്മഴയേറ്റു കുളിർന്നൊരു തുടിതാളത്തിൽ കളിയാടാം  )        
         Charanam 
അപ്പൂപ്പൻ താടിക്കാലം വന്നക്കരെ നിന്നൊരു കുളിർ കാറ്റിൽ.
പുസ്തക സഞ്ചിയണിഞ്ഞും കൊണ്ടേ കുഞ്ഞാറ്റക്കിളികൾ വരവായ്
പൂക്കാലം വരവായീ പുതിയൊരു പ്രവേശനോത്സവമായി. വിടർന്ന കണ്ണിൽ വിരിയും കഥയുടെ വിരുന്നുകാലം വരവായി..  വസന്തകാലംവരവായി











PTA Fund Return

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അഡ്മിഷനോടനുബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് നിഷ്കര്‍ഷിച്ചതിലും അധികം തുക പി ടി എ ഫണ്ടിനത്തിലും പൊതുവിദ്യാഭ്യസ സംരക്ഷണയ‍ജ്ഞത്തിന്റെ പേരിലും പിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതലാി തുക പിരിച്ച വിദ്യാലയങ്ങള്‍ ഒരാഴ്ചക്കകം അത് തിികെ നല്‍കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. പാലക്കാട് ജില്ലയില്‍ അധികതുക പിരിച്ച വിദ്യാലയങ്ങള്‍ ആയതിന് വിശദീകരണം നല്‍കണമെന്ന് DDE


May 25, 2017

General Transfer Order of Govt School HM/AEO published

General Transfer Order of Govt School HM/AEO published and is available in link


Click Link  


https://drive.google.com/file/d/0B5N6vywKizDKNnZiZ2NEUUpwY00/view?usp=drivesdk









May 24, 2017

General Transfer of Ministerial Staff



അഞ്ചോ അതിലധികമോ കാലം തുടർച്ചയായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മിനിസ്റ്റീരിയൽ ജീവനക്കാരുടെ(ഗവ. വിദ്യാലയങ്ങൾ) വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനായും DDE Siteൽ നൽകിയ പ്രഫോർമ പൂരിപ്പിച്ച് നേരിട്ടും എത്തിക്കണമെന്ന് DDE നിർദ്ദേശം



Data Collection Proforma I - For Clerk/Typist who have completed Five Years in Present Station


Data Collection Proforma II - For Ministerial Staff only














Palakkad വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകപരിശീലനം


Palakkad വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകപരിശീലനം പരിഷ്കരിച്ച സമയക്രമം അനുസരിച്ച് നാളെ ആരംഭിക്കുമെന്നും പങ്കെടുക്കാൻ നിഷ്കർഷിച്ച അധ്യാപകർ പങ്കെടുക്കണമെന്നും RMSA Assistant Project Officer അറിയിക്കുന്നു











May 23, 2017

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്



സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് മെയ് 31നകം വാങ്ങിയിരിക്കണമെന്ന് DPI നിർദ്ദേശം.


























Sixth Working Day - Entry - usermanual for schools

സ്കൂള്‍ തലം

sampoorna.itschool.gov.in എന്ന വെബ്സൈറ്റില്‍ നിലവില്‍ ഉള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ലോഗിന്‍ ചെയ്തതിനുശേഷം മാത്രം 2017-18 വരെയുള്ള അര്‍ഹരായ കുട്ടികളെ ക്ലാസ് പ്രമോഷന്‍ നല്‍കി 2017-18 വര്‍ഷത്തെ ബാച്ചുകളിലേക്ക് പ്രവേശിപ്പിക്കാവൂ.
ഒന്നാം ക്ലാസിലേക്കും, മറ്റു ക്ലാസുകളിലേക്കും പുതിയതായി കുട്ടികളെ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ എല്ലാ വിവരങ്ങളും നല്‍കി കുട്ടികളെ പുതിയ അഡ്‌മിഷനായി ചേര്‍ക്കേണ്ടതാണ്.
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ആറാം പ്രവര്‍ത്തി ദിവസത്തിലെ കുട്ടികളുടെ കണക്ക് എടുക്കുന്നത്. കുട്ടികളുടെ എണ്ണം മാത്രം ഉള്‍പ്പെടുത്തുന്നതിനുള്ള proforma ലഭിക്കുന്നതല്ല.
കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍, മീഡിയം, റിലീജിയന്‍, കാറ്റഗറി, പ്രധാന വിഷയം, (First language) എന്നിവ കൃത്യമായി നല്‍കേണ്ടതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്.
ആറാം പ്രവൃത്തി ദിവസത്തിലെ കുട്ടികളുടെ കണക്കെടുക്കുന്നതിന് താഴെപ്പറയുന്ന പ്രവര്‍ത്തികള്‍ കൃത്യമായി ചെയ്യുക.
6.1 Sampoorna school login ചെയ്യുമ്പോള്‍ dash board-ല്‍ 'Sixth working day' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന 'School Proforma' എന്ന page-ല്‍ മുഴുവന്‍ വിവരങ്ങളും enter ചെയ്ത് ശരിയെന്നുറപ്പുവരുത്തി save ചെയ്യുമ്പോള്‍ 'sixth working day report' മെനു ലഭിക്കും. (Proforma fill ചെയ്ത് save ചെയ്താല്‍ മാത്രം)
6.2 Sampoorna-യില്‍ നിലവില്‍ ഉള്ള (Batch 2017) കുട്ടികളുടെ consolidation-ല്‍ caste wise, Language/Medium wise, റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
6.3 'Sixth working day report'ല്‍ കുട്ടികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കുട്ടുകളുടെ എണ്ണം വ്യാത്യാസമായി കാണുകയാണെങ്കില്‍ Synchronize option ഉപയോഗിക്കാവുന്നതാണ്. അഡ്മിഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്. റിപ്പോര്‍ട്ട് ഒരിക്കല്‍ ജനറേറ്റ് ചെയ്തതിനുശേഷം പുതിയ അഡ്മിഷനുകള്‍ ഉണ്ടാവുകയോ, റിമൂവല്‍/റ്റി.സി നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും Synchronize ചെയ്താല്‍ മാത്രമേ പ്രസ്തുത എണ്ണം റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുകയുള്ളൂ. Caste wise, Medium/language wise എന്നിങ്ങനെ രണ്ടുതരത്തിലുള്ള Synchronization ആണ് ലഭ്യമാക്കിയിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസം കാണുകയാണെങ്കില്‍ ഈ രണ്ടും റിപ്പോര്‍ട്ടും Synchronize ചെയ്ത് ശരിയാക്കേണ്ടതാണ്. പ്രസ്തുത സൗകര്യം ആറാം പ്രവര്‍ത്തി ദിവസത്തില്‍ നിശ്ചിത സമയം വരെ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ.
6.4 Report-ല്‍ കാണുന്ന കുട്ടികളുടെ എണ്ണം ശരിയാണെന്ന് ഉറപ്പുവരുത്തി മാത്രം confirm ചെയ്യുക.
6.5 ഒരിക്കല്‍ confirm ചെയ്തുകഴിഞ്ഞാല്‍ ഏതെങ്കിലും രീതിയില്‍ മാറ്റം ആവശ്യമായി വന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അതത് AEO (LP, UP), DEO (HS)-യുമായി ബന്ധപ്പെടേണ്ടതാണ്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അപ്പോള്‍ തന്നെ confirm ചെയ്യേണ്ടതുമാണ്.
6.6 Confirm ചെയ്ത് കഴിഞ്ഞാല്‍ Reportകളുടെ print എടുക്കാന്‍ കഴിയും. 3 Report-കളാണ് നല്‍കിയിട്ടുണ്ട്. ഇവ ശരിയായി പ്രിന്റ് ചെയ്ത് HM സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
6.7 School details confirm ചെയ്ത് കഴിഞ്ഞാല്‍ AEO/DEO verify ചെയ്യുന്ന status-ഉം അറിയാന്‍ കഴിയും.
6.8 തുടര്‍ നിര്‍ദ്ദേശങ്ങള്‍ ആവശ്യമെങ്കില്‍ 'സമ്പൂര്‍ണ്ണ' ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.

May 22, 2017

Vayanothsavam Camp for High School students

The RMSA Palakkad is proposed to conduct a non-residentialcamp- Vayanothsavam for High School students at Moyan's LP School on 26-05-2017, 27-05-2017 and 28-05-2017. All the Government High school Headmasters/Headmistresses are directed to select one student from high school those who are interested in reading habit and won prizes in literary competitions and need to submit the details of student including Name of the student, Class studying in, Name of the HM, Contact No. of the HM, Name of the parent, Contact No. of the parent, Details of the Prizes won in Literary Competition (if any). Kindly submit the details of student in the attached format on or before 22-05-2017, 5.00pm.NB:- The selected students list will be intimated to Headmasters on 24-05-2017.









May 21, 2017

ആറാം പ്രവർത്തി ദിന റിപ്പോർട്ട്

ഈ വർഷത്തെ ആറാം പ്രവർത്തി ദിനം വരുന്നത് 08.06.2017 നാണ്. ആറാം പ്രവർത്തി ദിന റിപ്പോർട്ട് കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണ്ണ യിലൂടെയാണ് നൽകേണ്ടത്. ഇതിനായി സമ്പൂർണ്ണയിൽ Sixth working day എന്ന പുതിയ മെനു വരുന്നതായിരിക്കും. ശ്രദ്ധിക്കുക. ഓരോ കുട്ടി പുതുതായി ചേരുമ്പോഴും സമ്പൂർണ്ണയിൽ അപ്പോൾ തന്നെ നിർബന്ധമായും കയറ്റണം. നിലവിലുള്ള കുട്ടികൾക്ക് പ്രമോഷൻ നൽകി തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റണം. ഇതിനൊന്നും കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യാസം ഇല്ല. വ്യത്യാസം സമ്പൂർണ്ണയിലലൂടെ ഓൺലൈനായി ആറാം പ്രവർത്തി ദിന റിപ്പോർട്ട് നൽകുന്നു എന്നതിൽ മാത്രം. ഒരിക്കലും സമ്പൂർണ്ണയിൽ കയറ്റാതെ കുട്ടികളെ ഇപ്രാവശ്യം അഡ്മിറ്റ് ചെയ്യരുത്. ഇന്നത്തെ പ്രധാനാദ്ധ്യാപക യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണിതെല്ലാം. പ്രധാനാദ്ധ്യാപക യോഗത്തിൽ ഇന്ന് വരാൻ സാധിക്കാത്ത പ്രധാനാദ്ധ്യാപകർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. വളരെ ഗൗരവമായി ഡി.പി.ഐ നേരിട്ട് പങ്കെടുത്ത യോഗത്തിൽ നിർദ്ദേശിച്ച കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്. ഇത്തവണത്തെ ആറാം പ്രവർത്തി ദിന റിപ്പോർട്ട് വ്യക്തവും, കൃത്യവും സംശയരഹിതമായും അന്നേ ദിവസം 12 മണിക്ക് മുമ്പ് തന്നെ Confirm ചെയ്ത് അയക്കുക. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

May 20, 2017

മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം



ഒരേ വിദ്യാലയത്തില്‍ അഞ്ച് വര്‍ഷമോ അതിലധികമോ കാലം തുടർച്ചയായി ജോലിചെയ്യുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം നല്‍കുന്നതിലേക്കായി ജീവനക്കാരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന പ്രൊഫോര്‍മയില്‍ തയ്യാറാക്കി 25നകം സമര്‍പ്പിക്കണമെന്ന്  

DDE.Palakkad












അധ്യാപക പരിശീലനം മെയ് 25ലേക്ക് മാറ്റി

മെയ് 22ന് ആരംഭിക്കാനിരുന്ന പാലക്കാട് വിദ്യാഭ്യാസജില്ലയിലെ Subject അധ്യാപക പരിശീലനം മെയ് 25ലേക്ക് മാറ്റി(30 വരെ). ഒറ്റപ്പാലം, മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലകളിലെ പരിശീലനങ്ങള്‍ക്ക് മാറ്റമില്ലെന്നും RMSA അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പരിശീലനങ്ങളില്‍ ഇതേവരെ പങ്കെടുക്കാതിരുന്ന എല്ലാ അധ്യാപകരും 25ന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം.


QIP യോഗ തീരുമാനങ്ങൾ ( 20/5/17)


✅ വരും വർഷം SS A, RനടA/ ഡയറ്റ് /, Scert/സീമാറ്റ് തുടങ്ങിയവയുടെ പ്രവർത്തനം ഏകോപിപ്പിക്കും. 

❇ ഒരു സമയം ഒരു പരിശീലനം മാത്രം പരിപാടികളുടെ ആവർത്തനവും കൂട്ടിമുട്ടലും ഇല്ലാതാക്കും.- 

❇ 200 ദിനങ്ങൾ ( പരീക്ഷ ഉൾപ്പെടെ ) അദ്ധ്യയന ദിനങ്ങളാക്കും.1 9/8/17, 16/9/17, 23/9/17, 21/10/17, 6/1/18 ,27/1/18 എന്നീ ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളായിരിക്കും. ആ ദിവസങ്ങളിൽ ക്ലസ്റ്ററോ, പരിശീലനങ്ങളോ പാടില്ല.

❇ പ്രവൃത്തി ദിനങ്ങളിൽ അദ്ധ്യാപകരെ പരിശീലനത്തിന് വിളിക്കുന്നത് ഒഴിവാക്കും.-

❇ H M, അദ്ധ്യാപക യോഗങ്ങൾ ശനിയാഴ്ചകളിൽ മാത്രം.-പ്രവൃത്തി ശനിയാഴ്ചകളിൽ വരുന്ന PSC പരീക്ഷകൾ മുൻകൂട്ടി PSC യെ അറിയിച്ച് പരീക്ഷകൾ മറ്റ് അവധി ദിനങ്ങളിലേക്ക് മാറ്റും.

❇ *ഒന്നാം ടേം പരീക്ഷ ആഗ: 21 മുതൽ 31 വരെ*

❇ *രണ്ടാം ടേം ( ക്രിസ്തുമസ് ) ഡിസം-13 മുതൽ 22 വരെ.*

❇ ഓരോടേമിലും ഒരു ക്ലസ്റ്റർ വീതം (ആകെ 3 എണ്ണം) തീയതി തീരുമാനമായി അറിയിക്കും.- 

❇ വിവിധ പരിപാടികൾക്കായി കുട്ടികളെ അനുഗമിക്കാൻ അധ്യാപകരെ അയക്കുമ്പോൾ സ്കൂളിൽ അധ്യാപകരില്ലാതെ വരുന്ന സാഹചര്യത്തിൽ സാധ്യമെങ്കിൽ അനുഗമിക്കാൻ രക്ഷിതാക്കളുടെ സഹായം തേടാം. -

❇ Feb/ March മാസങ്ങളിൽ സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കുന്ന യാതൊരു പരിശീലന പരിപാടിയും പാടില്ല. - 

❇ പ്രാദേശിക അവധിക്ക് പകരം മറ്റൊരു ദിവസം നിർബന്ധമായും പ്രവൃത്തി ദിനമാക്കണം'- 

❇ Lss/ussപരീക്ഷ 2018 Feb. I7 ന്.

❇ വിവിധ ഏജൻസികളൂടെ പരിപാടികളടങ്ങിയ കലണ്ടർ യോഗം അംഗീകരിച്ചു.

May 18, 2017

പ്രൈവറ്റ് മേഖല ബാങ്കു വഴിയും ശംബളം

SBI,  കാനറാ  തുടങ്ങിയ പൊതുമേഖലാ ബാങ്കുകൾ മാത്രമല്ലാതെ പ്രൈവറ്റ് മേഖല ബാങ്കു വഴിയും ശംബളം ക്രെഡിറ്റ് ചെയ്യാം എന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ്....

 ഇനി എല്ലാ ബാങ്കും സ്പാർക്ക് ലിസ്റ്റിൽ ഉണ്ടാകും...














പാലക്കാട് ജില്ലയിലെ രണ്ടാം ഘട്ട അധ്യാപക പരിശീലനം

പാലക്കാട് ജില്ലയിലെ രണ്ടാം ഘട്ട അധ്യാപക പരിശീലനം നാളെ ഉണ്ടായിരിക്കുന്നതാണെന്ന്  RMSA അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ അറിയിച്ചു.  22ന് Revaluationനും പുതിയ ബാച്ച് പരിശീലനവും ആരംഭിക്കേണ്ടതിനാൽ മാറ്റിവെക്കാൻ കഴിയില്ലെന്നും PSC പരീക്ഷക്ക് തടസം വരാത്ത രീതിയിൽ പരിശീലനം ക്രമീകരിക്കാൻ സെൻ്റർ പ്രധാനാധ്യാപകർ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്നും  RMSA അറിയിപ്പ്. 










SSLC SAY HALL TICKETS


SSLC SAY  HALL TICKETS പരീക്ഷാകേന്ദ്രങ്ങളിലെ പ്രധാനാധ്യാപകർക്ക് iExaMS സൈറ്റിൽ നിന്നും ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.





















ശമ്പളപരിഷ്കരണത്തില്‍ വന്ന സീനിയര്‍-ജൂനിയര്‍ അപാകതകള്‍

ശമ്പളപരിഷ്കരണത്തില്‍ വന്ന സീനിയര്‍-ജൂനിയര്‍ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലറും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിന് സ്വകാര്യ ബാങ്കുകളെയും സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും SITC ഡൗണ്‍ലോഡ്സില്‍.


















പാഠപുസ്തക വിതരണം – പരാതി പരിഹാരത്തിന് ഹെൽപ് ലൈൻ ഏർപ്പെടുത്തി

2017-18 വർഷത്തെ പാഠപുസ്തക വിതരണം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഹെൽ പ് ലൈൻ സംവിധാനം ഏർപ്പെടുത്തി. 1 മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ സംബന്ധിച്ച പരാതി സംസ്ഥാന ടെക് സ്റ്റ് ബുക്ക് ഓഫീസിൽ 0471 2450027 എന്ന നമ്പറിലും  textbookenquiry@gmail.com,complaintstextbook@gmail.com  എന്നീ മെയിലുകളിലും സമർപ്പിക്കാവുന്നതാണ്.

ഹയർസെക്കന്ററി പാഠപുസ്തക വിതരണം സംബന്ധിച്ച പരാതി പരിഹാരത്തിന് 8891368617 എന്ന നമ്പരിലും textbookenquiry@gmail.comഎന്ന മെയിലിലും അറിയിക്കാവുന്നാതാണ്. രാവിലെ 09.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഹെൽപ് ലൈൻ പ്രവർത്തിക്കുക. രക്ഷകർത്താക്കളും കുട്ടികളും പാഠപുസ്തകം സംബന്ധിച്ച പരാതികൾ ഉന്നയിച്ചാൽ ഉടനടി പരിഹാരം കാണുന്ന രീതിയിലുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

SSLC Revaluation.



SSLC Revaluation
  22,23&24 തീയതികളിൽ  













May 17, 2017

17.5.2017 ബുധൻതിരുവനന്തപുരം DPl ചേമ്പറിൽവെച്ച് ചേർന്ന QlP മീറ്റിംഗിലെപ്രധാന തീരുമാനങ്ങൾ...

DPI ബഹു.K മോഹൻകുമാർ IAS അനധ്യക്ഷത വഹിച്ചു

1. സംസ്ഥാന തല സകൂൾ പ്രവേശനോൽസവ ഉൽഘാടനം തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം ഗവ: എൽ.പി സ്കൂളിൽവച്ച് നടക്കും.
സ്വാഗത സംഘ രൂപീകരണം 18 .5 .2017 ന് 3 മണിക്ക് സ്കൂളിൽ വെച്ച് നടക്കും.

2. ജൂൺ 5 ന് പരിസ്ഥിതി  ദിനത്തിന് 18 ലക്ഷം വൃക്ഷ തൈകൾ വിതരണം നടത്തും. വനം വകുപ്പ് തയ്യാറുക്കുന്ന വൃക്ഷ തൈകൾ സകൂൾ അധികൃതർ വനo വകുപ്പ് ഓഫീസിൽ നിന്ന് സ്വീകരിക്കേണ്ടതാണ്.

3. LP, UP സ്കൂളുകൾക്ക് SSA നൽകുന്ന 5000,7000 ഗ്രാൻറിൽ നിന്നും സ്കൂളിലെ LPG കണക്ഷൻ പൂർത്തീകരിക്കണം.

4. 1 മുതൽ 8 വരെയുള്ള ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം യാതൊരു വിധ സ്റ്റാമ്പ് വിതരണവും നടത്തേണ്ടതില്ല.

5 ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ച സെക്കണ്ടറി ,ഹയർ സെക്കണ്ടറി സമയ ക്രമീകരണം സർക്കാർ തല പൊതു ചർച്ചക്ക് ശേഷം നടപ്പിലാക്കിയാൽ മതിയെന്ന് തീരുമാനിച്ചു

6.സൗജന്യ യൂണിഫോം വിതരണത്തിന്റെ സംസ്ഥാന തല ഉൽഘാടനം മെയ് 22ന്  V J T ഹാളിൽ മുഖ്യമന്ത്രി നിർവ്വഹിക്കും. ഗവ: എൽ.പി.യിലെ 219152 കുട്ടികൾക്ക് അന്നേ ദിവസം വിതരണം ചെയ്യും. ബാക്കിയുള്ളത് മുൻവർഷങ്ങളെപ്പോലെ വിതരണം നടത്തും.

7.പാഠപുസ്തകം മെയ് 25 നകം സ്കൂൾ സൊസൈറ്റികളിൽ എത്തിക്കും.

8. നിലവിലുളള കുട്ടികളുടെ ആധാർ നമ്പർ മെയ് 30 നകം ലിങ്ക് ചെയ്യണം. പുതിയവരുടേത് ജൂൺ 1 ശേഷവും നടത്തണം.

9.രണ്ട് ആഴ്ച നീണ്ട് നിൽക്കുന്ന വായനാ വാരാഘോഷ പരിപാടികൾക്കായി സ്കൂൾ ലൈബ്രറികൾ ക്രമീകരിക്കണം.

10. സൊസൈറ്റി സെക്രട്ടറിമാർക്ക് നിലവിലുള്ള ലേബിലിറ്റി ഒഴിവാക്കാനും തീരുമാനിച്ചു.

May 16, 2017

ഹയർസെക്കണ്ടറി കോഴ്സുകളിലേക്കുള്ള സ്പോർട്ട്സ് ക്വാട്ടാ അഡ്മിഷൻ രജിസ്ട്രേഷൻ

1-Fill Registration Form Online
രജിസ്ട്രേഷൻ ഫോറം ഓൺലൈനായി പൂരിപ്പിക്കുക
2-Final Submission for Registration Form
രജിസ്ട്രേഷൻ ഫോറം അന്തിമമായി സമർപ്പിക്കുക
3-Printout for Registration Slip
രജിസ്ട്രേഷൻ സ്ലിപ് പ്രിന്റ് ഔട്ട് എടുക്കുക
4-Visit District Sports Council Office Along with Slip and Originals of all Documents to Prove the Achievements
മികവുകൾ തെളിയിക്കുന്നതിനായി സ്ലിപും എല്ലാ ഒർജിനൽ സർട്ടിഫിക്കറ്റുകളും ജില്ലാ സ്പോർട്ട്സ് കൗൺസിൽ ഓഫീസിൽ ഹാജരാക്കുക

May 15, 2017

ഹയർ സെക്കണ്ടറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഹയർ സെക്കണ്ടറി 
സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു.
 
പരീക്ഷ ജൂൺ 7 മുതൽ 13 വരെ രാവിലെയും ഉച്ചതിരിഞ്ഞുമായി നടക്കും

2017ൽ ആദ്യമായി രണ്ടാം വർഷ പരീക്ഷയെഴുതി  Dപ്ലസ് ഗ്രേഡ് നേടാൻ കഴിയാത്ത മുഴുവൻ പേപ്പറുകൾക്കും സേ പരീക്ഷക്ക് അപേക്ഷിക്കാം.

ഓൾഡ് സ്കീമിൽ പരീക്ഷയെഴുതി ഒരു വിഷയത്തിൽ മാത്രം Dപ്ലസ് നേടാനാവാത്തവർക്കും ആ വിഷയത്തിന് സേ പരീക്ഷയെഴുതാം.

 ഏതെങ്കിലും ഒരു പേപ്പറിന് ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതാൻ അവസരമുണ്ട്

ഫീസ് നിരക്ക്

സേ-ഓരോ പേപ്പറിനും150 രൂപ
ഇംപ്രൂവ്മെന്റ്-500 രൂപ
സർട്ടിഫിക്കറ്റ് ഫീ - 40 രൂപ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി മെയ് 22

പുനർമൂല്യനിർണ്ണയം

ഇരട്ടമൂല്യനിർണ്ണയമുള്ള വിഷയങ്ങൾക്കൊഴികെ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം

എന്നാൽ ഇരട്ടമൂല്യനിർണ്ണയമുള്ള വിഷയങ്ങളുടെ ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷിക്കാം

അപേക്ഷ പരീക്ഷയെഴുതിയ കേന്ദ്രത്തിലാണ് സമർപ്പിക്കേണ്ടത്.

ഫീസ് നിരക്ക്

റീവാല്യുവേഷൻ 500 രൂപ

ഉത്തരക്കടലാസ് ഫോട്ടോകോപ്പി 200 രൂപ

സൂക്ഷ്മ പരിശോധന 100 രൂപ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി മെയ് 25

സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റo

സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിനും നിയമനത്തിനും പ്രത്യേക മുന്‍ഗണന അര്‍ഹിക്കുന്ന പരിരക്ഷിക്കപ്പെട്ട/പ്രഥമഗണനീയ വിഭാഗങ്ങളില്‍ നിന്ന് അംഗീകൃത സര്‍വീസ് സംഘടനകളുടെ ജില്ല പ്രസിഡന്റ്/സെക്രട്ടറി എന്നിവരെ ഒഴിവാക്കി ഉത്തരവായി

May 14, 2017

SSLC Revaluation/Photocopy/Scrutiny

SSLC Revaluation/Photocopy/Scrutiny ഇവയുടെ ഓൺലൈൻ വേരിഫിക്കേഷന് ശേഷം ലഭിക്കുന്ന റിപ്പോർട്ടുകളുടെ പ്രിന്റൗട്ടുകൾ അതത് DEOകളിൽ നൽകണം













+2 റിസള്‍ട്ട് (15/05/2017 തിങ്കൾ) ഉച്ചയ്ക്ക് രണ്ട് മണിക്ക്

+2 റിസള്‍ട്ട്  (15/05/2017 തിങ്കൾ)  ഉച്ചയ്ക്ക് രണ്ട് മണിക്ക് ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. റിസൾട്ട് താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.










May 13, 2017

ഹയര്‍സെക്കൻഡറി തലത്തിലും ഇനി പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

 പ്രൈമറി - ഹൈസ്കൂള്‍ തലങ്ങള്‍ക്കു പുറമെ ഹയര്‍ സെക്കൻഡറി തലത്തില്‍നിന്നും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ പൂര്‍ണമായും പടിയിറങ്ങുന്നു. ഹയര്‍സെക്കൻഡറി തലത്തിലും പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ നടന്ന 48ാമത് കരിക്കുലം കമ്മിറ്റിയില്‍ തീരുമാനമായി.

ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ നടന്നുവരുന്ന ഐസിടി പഠനത്തിന്റെ ഭാഗമായി ലോകത്തു തന്നെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും ബൃഹത്തായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിന്യാസ സംസ്ഥാനമായി കേരളം മാറിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഭാവിയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ തന്നെ പഠനവും പരിശീലനവും നിര്‍ബന്ധമാക്കി നടത്തണമെന്നു നിഷ്കര്‍ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് 2008 ഓഗസ്റ്റില്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കൻഡറി തലത്തില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു മാറിയിരുന്നു. 

2016 ജൂലൈയില്‍ പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്നും ഐടി വകുപ്പു സര്‍ക്കുലര്‍ ഇറക്കി. ഇതനുസരിച്ച് ഇവ ഉപയോഗിക്കുന്നതു നിയമവിരുദ്ധവുമാണ്. എന്നാല്‍ കൊമേഴ്സ് വിഭാഗത്തില്‍ (കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് സിസ്റ്റം) മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ടാലി പോലുള്ള പാക്കേജുകള്‍ ഉള്‍പ്പെട്ടിരുന്നു എന്ന കാരണത്താല്‍ പലപ്പോഴും ലൈസന്‍സില്ലാത്ത സോഫ്റ്റ്‌വെയറുകള്‍ സ്കൂളുകളില്‍ വിന്യസിക്കുന്നതിനും അതുവഴി നിയമ ലംഘനത്തിനും സൈബര്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതിനും ഇടയാക്കുന്നുവെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു. 

എന്‍സിഇആര്‍ടി സിലബസ്സിലെ പ്രധാന ഘടനയും ആശയവും ഒട്ടും മാറ്റാതെ തന്നെ സോഫ്റ്റ്‌വെയറില്‍ മാത്രം മാറ്റം വരുത്തിയാണ് ഇതു നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇതനുസരിച്ച് ഉടമസ്ഥാവകാശമുള്ള 'ടാലി' സോഫ്റ്റ്‌വെയറിനു പകരം 'ഗ്നൂ ഖാത്ത', മൈക്രോസോഫ്റ്റ് എക്സല്‍, അക്സസ് എന്നിവയ്ക്കു പകരം ലിബര്‍ ഓഫിസ് കാല്‍ക്, ബേസ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയാവും പാഠപുസ്തകം തയാറാക്കുക. 

ഉബുണ്ടുവിനെ കസ്റ്റമൈസ് ചെയ്ത് തയ്യാറാക്കിയ ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സാധാരണ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, ഓഫിസ് പാക്കേജുകള്‍, ഡാറ്റാബേസ് അപ്ലിക്കേഷനുകള്‍, ഡിടിപി - ഗ്രാഫിക്സ് - ഇമേജ് എഡിറ്റിങ് സോഫ്റ്റ്‍വെയറുകള്‍, സൗണ്ട് റെക്കോര്‍ഡിങ് – വിഡിയോ എഡിറ്റിങ് - അനിമേഷന്‍ പാക്കേജുകള്‍, പ്രോഗ്രാമിങ്ങിനുള്ള ഐഡിഇകള്‍, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വെബ് - ഡാറ്റാബേസ് സര്‍വറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ ഐടി ഉപയോഗിച്ചു പഠിക്കാനായി രാജ്യാന്തര പ്രസിദ്ധമായ സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ കസ്റ്റമൈസ് ചെയ്തു (ജിയോജിബ്ര, ഫെറ്റ്, സ്റ്റെല്ലേറിയം, കാല്‍സ്യം, മാര്‍ബിള്‍, രാസ്‍മോള്‍, ജീപ്ലെയ്റ്റ്സ്, ജികോമ്പ്രിസ്, പൈസിയോ ഗെയിം, ജെ-ഫ്രാക്ഷന്‍ലാബ്, ഡോ.ജിയോ.....) ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പ്രൊപറൈറ്ററി ആപ്ലിക്കേഷനുകളാണെങ്കില്‍ മെഷീന്‍ ഒന്നിനു ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടി വരുമായിരുന്നു. ഇവ പ്രീ-ലോഡ് ചെയ്തു നല്‍കുന്നതിനാല്‍ 20,000 ഓളം ലാപ്‍ടോപുകള്‍ക്കും ഡെസ്ക്‍ടോപുകള്‍ക്കുമായി ഏകദേശം 300 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലാഭിക്കാനാവും. കാലാകാലങ്ങളായുള്ള അപ്ഡേഷ‍നുകള്‍ വേണ്ടി വരുന്ന അധിക ചെലവുകള്‍ ഇവിടെ പരിഗണിച്ചിട്ടില്ല. 

സാമ്പത്തിക ലാഭത്തിനുപരി ആവശ്യാനുസരണം പങ്കുവയ്ക്കാനും മാറ്റം വരുത്താനും മാറ്റം വരുത്തി പ്രസിദ്ധീകരിക്കാനും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൊണ്ടു സാധിക്കും. ആപ്ലിക്കേഷനുകളുടെ കസ്റ്റമൈസേഷന്‍, അധ്യാപക പരിശീലനം വിഡിയോ ട്യൂട്ടോറിയല്‍ എന്നിങ്ങനെ ഇത്തരം പാഠഭാഗങ്ങളുടെ വിനിമയം വളരെ ലളിതമാക്കാനുള്ള എല്ലാ സംവിധാനങ്ങളും എത്രയും പെട്ടെന്നു തന്നെ ഐടി@സ്കൂള്‍ ഏര്‍പ്പെടുത്തുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇതനുസരിച്ചു മാറ്റം വരുത്തിയുള്ള പാഠപുസ്തകം തയാറാക്കുന്നതിന്റെ പ്രവര്‍ത്തനം തുടങ്ങിയെന്ന് എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് അറിയിച്ചു.


LSS/USS Result ...

LSS/USS Result പരീക്ഷാ ഭവന്റെ link ൽ ലഭ്യമാണ്‌. Individual result മാത്രമെ ഇപ്പോൾ ലഭ്യമാകുന്നുള്ളൂ.


Individual Result Link  : -


May 12, 2017

IT ഉപകരണങ്ങള്‍

IT പഠനത്തിന് നല്‍കിയ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍

TIME SCHEDULE

എസ്.എല്‍.ഐ/ജി.ഐ.എസ് വിശദാംശങ്ങള്‍ നല്‍കണം


സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പില്‍ കമ്പ്യട്ടര്‍വത്കരണത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാരുടെയും എസ്.എല്‍.ഐ/ജി.ഐ.എസ് പ്രീമിയം അടവിന്റെയും വിവരങ്ങള്‍ ശേഖരിക്കുന്നു. അതിനാല്‍ എല്ലാ എസ്.എല്‍.ഐ/ജി.ഐ.എസ് പദ്ധതി പോളിസി ഹോള്‍ഡര്‍മാരും അവരുടെ പാസ്ബുക്കുകള്‍ (ഡെപ്യൂട്ടേഷന്‍ കാലാവധി ഉള്‍പ്പെടെ) ഇതുവരെയുള്ള പ്രീമിയം അടവിന്റെ വിശദാംശങ്ങള്‍ ചേര്‍ത്ത് പുതുക്കണമെന്നും അത് ഇന്‍ഷൂറന്‍സ് വകുപ്പിന് ലഭ്യമാക്കാനായി ബന്ധപ്പെട്ട ഡി.ഡി.ഒ മാര്‍ക്ക് സമര്‍പ്പിക്കണമെന്നും ധന (എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പ്) അറിയിച്ചു
























.

FATCA Declaration


1.7.2014ന് ശേഷം ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (NPS) അംഗങ്ങളായ എല്ലാ ജീവനക്കാരും  FATCA Declaration Statement രണ്ടാഴ്ചക്കകം അയച്ച് നല്‍കണമെന്ന് കര്‍ശനനിര്‍ദ്ദേശം.


പാഠപുസ്തക വിതരണം

സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 15 മുതലും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 22 തിങ്കളാഴ്ച മുതലും 2017-18 ലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 


May 11, 2017

രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം 15ന്


 
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ പൊതുപരീക്ഷയുടെ ഫലം മേയ് 15ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് സെക്രട്ടേറിയറ്റ് പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. അതിനു ശേഷം ഫലം അറിയിക്കുന്നതിനുളള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്‌കോര്‍ ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുളള സൗകര്യമുണ്ട്. ഫലം താഴെ പറയുന്ന വെബ്‌സെറ്റുകളില്‍ ലഭിക്കും. 





------------------------------------------------
School App Updates 
------------------------------------------------











May 10, 2017

SSLC ഗ്രേസ് മാർക്ക്

SSLC ഗ്രേസ് മാർക്ക് എഴുത്തു പരീക്ഷകൾക്ക് നൽകിയ ശേഷം അവശേഷിക്കുന്നുവെങ്കിൽ അത് IT തിയറി ക്ക്‌ നൽകുവാൻ പരീക്ഷാ കമ്മിഷണർ നിർദ്ദേശം നൽകി.

--------------------------------------------------------
School App Updates 

പി എഫ് ലോണ്‍ അനുവദിക്കാനുള്ള തുക യുടെ പരിധി ഉയര്‍ത്തി,

പി എഫ് ലോണ്‍ അനുവദിക്കാനുള്ള തുക യുടെ പരിധി ഉയര്‍ത്തി,,

,DDO   1,30000...
AEO    2,60000..
DEO..  3,90000

-------------------------------
School App Updates 

SSLC Card Preview

SSLC Card Preview പരിശോധിച്ച് തിരുത്തലുകൾ നാളെ പത്ത് മണിക്കകം പരീക്ഷാഭവനിൽ മെയിൽ മുഖേന ലഭിക്കുന്നവയേ പരിഗണിക്കൂ എന്ന് പരീക്ഷാഭവൻ.

SLI/GIS Pass book Updating

എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സർക്കുലർ ഡൗൺലോഡ്സിൽ


ഇന്‍സ്‌പെയര്‍ അവാര്‍ഡ് 2017-18



2017-18 വര്‍ഷത്തെ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു സര്‍ക്കുലര്‍  SITC  DOWNLOADS

May 8, 2017

AADHAR - PAN LINKING



INCOME TAX Return സമര്‍പ്പിക്കുന്നവര്‍ പാൻ നമ്പറിനെ ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി https://incometaxindiaefiling.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഓണ്‍ലൈനായി ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാവുന്നതാണ്. 

മുമ്പ് ആധാറിലെയും പാന്‍ കാര്‍ഡിലെയും പേരുകളില്‍ വ്യത്യാസം വന്നാല്‍ (പാൻ കാർഡില്‍ പേരില്‍ ഇനിഷ്യലിന്റെ എക്സ്പാൻഷൻ ഉള്‍പ്പെടെയുള്ളവ) ലിങ്ക് ചെയ്യുന്നതില്‍ പ്രയാസം നേരിട്ടിരുന്നു. ഇപ്പോള്‍ ഇതിന് പരിഹാരമാവുകയും ആധാറിലേതില്‍ നിന്നും സ്പെല്ലിങ്ങിലോ പേരിലോ വ്യത്യാസം ഉണ്ടായാലും ഈ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി ചെയ്യുന്നതിന് സൗകര്യമായിട്ടുണ്ട്. 

https://incometaxindiaefiling.gov.in എന്ന സൈറ്റിലെ Registered User എന്ന ലിങ്കില്‍ പാന്‍ നമ്പര്‍ User Name ആയും Passwordഉം Date Of Birthഉം നല്‍കി ലോഗിന്‍ ചെയ്യുക. തുറന്ന് വരുന്ന ജാലകത്തിലെ Profile Settings എന്ന മെനുവിലെ Link Aadhhar എന്നതില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ജാലകത്തില്‍ Continue എന്നതില്‍ ക്ലിക്ക് ചെയ്യുക

ലഭിക്കുന്ന പുതിയ ജാലകത്തില്‍ Aadhhar Number എന്ന Boxല്‍ ആധാര്‍ നമ്പരും Name as per AADHAAR * എന്ന ബോക്‌സില്‍ ആധാര്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അതേ രീതിയില്‍ തന്നെ പേരും ടൈപ്പ് ചെയ്ത് Link Aadhaar എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. വിജയകരമായി പൂര്‍ത്തിയായതായി മെസേജ് ലഭിക്കുന്നതോടെ Aadhar Linking പൂര്‍ത്തിയാകും.

ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡുകള്‍ അസാധുവാകുമെന്ന ഇന്‍കം ടാക്‌സ് നിര്‍ദ്ദേശമുള്ളതിനാല്‍ പാന്‍ കാര്‍ഡുള്ള എല്ലാ ആളുകളും ഈ പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.

ദിവസ വേതന ജീവനക്കാരുടെ ശമ്പളത്തില്‍ വ്ര്‍ദ്ധനവ്

ദിവസ വേതനാ/കരാറടിസ്ഥാനത്തില്‍  നിയമിക്കുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ വ്ര്‍ദ്ധനവ് വരുത്തിയ ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍.(SITC DOWNLOAD )

LPSA / UPSA  -  895/-
HSA                   1025/-
HSST Jr             1130/-
HSST                 1365/-

Minority Pre Metric Scholarship വേരിഫിക്കേഷന്‍


Minority Pre Metric Scholarship അപേക്ഷകള്‍ സ്കൂള്‍ തലത്തിലും ജില്ലാതലത്തിലും ഇനിയും വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി National Scholarship Portal തുറന്നിട്ടുണ്ടെന്നും സ്കൂള്‍ തല വേരിഫിക്കേഷനുകള്‍ ഒമ്പതാം തീയതി അഞ്ച് മണിക്കകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം.

SSLC Card Preview

SSLC Card Preview , ക്ലാസ് ടീച്ചര്‍ ലോഗിന്‍ ഇന്ന് മുതല്‍ ലഭ്യമാകുമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു

6.5.2017ൽ നടന്ന വിഡിയോ കോൺഫറൻസ് അറിയിപ്പുകൾ



1. അവധിക്കാല പരിശീലനം നിർബന്ധം പങ്കെടുക്കാത്തവർക്ക് Liabilityfix ചെയ്യും കൂടാതെ Disciplinary Action ഉണ്ടാകുന്നതാണ്
2-സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ജൂൺ 1ന്‌ മുമ്പ് തന്നെ വാങ്ങിയിരിക്കണം
3 -അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിൻ നടപടി സ്വീകരിക്കുക
4-പ്രവേശനോത്സവം വിപുലമായി ആഘോഷിക്കുക
5 June 5 ന് പരിസ്ഥിതി ദിനം മഴ കൊയ്ത്ത് ഉത്സവമായി നടത്തുക. ഒരു കുട്ടി ഒരു മരം നടുക. അന്ന് തന്നെ ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം നടത്തുക
5-1nspire Award 2017-18 വർഷത്തിലെ June 30 വരെ Submit ചെയ്യണം.
6- സ്കൂളിലെ കിണർ Tank എന്നിവ മെയ് മാസത്തിൽ തന്നെ വൃത്തിയാക്കുക പകർച്ചവ്യാധികൾ തടയാനുള്ള നടപടികൾ സ്വീകരിക്കുക
7- സ്കൂൾ ഉച്ചഭക്ഷണം June 1 ന് തന്നെ തുടങ്ങുകNo on Meal Comm: ഉടൻ വിളിച്ചു ചേർക്കുക
8 Green Protocol നടപ്പിലാക്കുക 
9. സ്നേഹപൂർവ്വം വിദ്യാലയത്തിലേക്ക് - വീടു സന്ദർശനം നടത്തുക ജനപ്രതിനിധികൾ സ്കൂൾ വികസന സമിതി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തുക.

പ്ലസ് വൺ ഏകജാലക പ്രവേശനം സുപ്രധാന അറിയിപ്പ്


+1 പ്രവേശനത്തിനുള്ള 'ഏകജാലകം' 08/05/2017 വൈകിട്ട് 4 മണിക്ക് തുറക്കുകയാണ്.
ഇന്ന് മുതൽ മെയ് 22 വരെ  online അപേക്ഷ സമർപ്പിക്കാം.

കഴിഞ്ഞ വർഷം online application​ തുടങ്ങുന്ന ദിവസം  ഒരു ചെറു പൂരത്തിന്റെ പ്രതീതിയായിരുന്നു.. അക്ഷയയിലും Internet Cafe യിലും തടിച്ചുകൂടിയും ടൗണിൽ പരന്നൊഴുകിയും കുട്ടികളും കുറെ രക്ഷിതാക്കളും ...
ഏകജാലക സംവിധാനം തുടങ്ങി പത്താം വർഷത്തിലേക്ക് എത്തുകയാണ്...

പ്രവേശന പ്രക്രിയ എളുപ്പമാക്കാൻ നടപ്പിലാക്കിയതാണ് എകജാലകം..
സ്കൂൾ ഓഫിസിനു മുന്നിലെ ചെറിയ തിരക്ക് അങ്ങാടിയിലെ വലിയ തിരക്കായി മാറ്റാനല്ല...
 ആദ്യദിനം തന്നെ അപേക്ഷ സമർപ്പിച്ചതുകൊണ്ട് ഒരു നേട്ടവും ഇല്ല.. മെയ് 22 വരെ സമയമുണ്ട്..ധൃതി ഒഴിവാക്കി തെറ്റില്ലാതെ അപേക്ഷ കൊടുക്കാൻ ശ്രമിക്കണം.. 
ആദ്യം കൊടുക്കാനല്ല,  ആവശ്യമായത്ര options ശരിയായ ക്രമത്തിൽ ചേർത്ത് കൊടുക്കാനാണ് ശ്രമിക്കേണ്ടത്... കൂടുതൽ ലാഭം കൊയ്യാൻ ഇന്റർനെറ്റ് കഫേക്കാർ ചുരുക്കം ഓപ്ഷൻ മാത്രം കൊടുത്ത് കൂടുതൽ കസ്റ്റമേഴ്സിനെ ഉണ്ടാക്കാൻ ശ്രമിക്കും .. ഓപ്ഷനനുസരിച്ച് ഫീസ് നിശ്ചയിക്കുന്ന കഫേക്കാരും കുറവല്ല .. മൊബൈൽ കമ്പനികൾ data സൗജന്യമായും അല്ലാതെയും വിളമ്പുന്ന ഈ കാലത്ത് 4 പേജ് അപേക്ഷ പ്രിന്റ് എടുക്കാൻ മാത്രമേ പരസഹായം വേണ്ടി വരൂ.. സ്കൂളിൽ അടക്കേണ്ട അപേക്ഷാ ഫീസ് 25 രൂപയും 4 പേജ് പ്രിന്റിങ്ങ് ചാർജ്ജും മാത്രമേ ചിലവ് വരൂ... 
പരമാവധി option നൽകി ക്ഷമയോടെ അവസാനം വരെ കാത്തിരുന്നാൽ കുറഞ്ഞ ഗ്രേഡ് ഉള്ളവർക്കും അഡ്മിഷൻ കിട്ടും...  അതാണ് പതിവ്..
ഒരു കാരണവശാലും വിദ്യാർത്ഥികളോ രക്ഷിതാക്കളോ പരിഭ്രാന്തരാകേണ്ടതില്ല ..!

May 7, 2017

SSLC 2017 SAY പരീക്ഷക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.

SSLC 2017 SAY പരീക്ഷക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ന് മുതല്‍ പതിനൊന്നാം തീയതി ഉച്ചക്ക് ഒരു മണി വരെ അപേക്ഷകള്‍ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകര്‍ക്ക് സമര്‍പ്പിക്കണം. പ്രധാനാധ്യാപകര്‍ ഇവ സേ കേന്ദ്രത്തിലെ പ്രധാനാധ്യാപകര്‍ക്ക് 12നകം സമര്‍പ്പിക്കണം. ഒരു വിഷയത്തിന് 100 രൂപയാണ് പരീക്ഷാ ഫീസ്. 

May 6, 2017

SSLC Revaluation 2017

SSLC Revaluation/Scruitiny/Photocopy എന്നിവക്ക് എട്ടാം തീയതി മുതല്‍ പന്ത്രണ്ടാം തീയതി വരെ ഓണ്‍ലാനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും  പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് പന്ത്രണ്ടാം തീയതി വൈകുന്നേരം നാല് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. പ്രധാനാധ്യാപകര്‍ 13നകം ഇവ ഓണ്‍ലൈനായി വേരിഫൈ ചെയ്യേണ്ടതും ലഭിക്കുന്ന സ്റ്റേറ്റ്‌മെന്റുകള്‍ അതത് DEOമാര്‍ക്ക് സമര്‍പ്പിക്കേണ്ടതുമാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇവിടെ

    SSLC കാര്‍ഡുകളുടെ Preview തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ HM Loginലും Class Teacher Loginലും ലഭ്യമാകും. ഇവ പരിശോധിച്ച് Biodata Partലെ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്തലിന് അവസരമുണ്ടായിരിക്കും. ഒരു വിദ്യാലയത്തിലെ എല്ലാ തിരുത്തലുകളും പ്രധാനാധ്യാപകര്‍ സമാഹരിച്ച്  iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് പന്ത്രണ്ടാം തീയതിക്കകം സമര്‍പ്പിക്കേണ്ടതാണ്. ഒരു വിദ്യാലയത്തില്‍ നിന്നും ഒരു മെയില്‍ മാത്രമേ അയക്കാവൂ.

     

വി.എച്ച്.എസ്.ഇ പ്രവേശനം: മെയ് എട്ട് മുതല്‍ അപേക്ഷിക്കാം


2017-18-ലെ ഒന്നാംവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ മെയ് എട്ട് മുതല്‍ www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപ്ലൈ ഓണ്‍ലൈന്‍ ലിങ്കിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ നല്‍കി അതിന്റെ പ്രിന്റ് ഔട്ടും അപേക്ഷാഫോമിന്റെ വിലയായ ഇരുപത്തിയഞ്ച് രൂപയും അടുത്തുള്ള ഏതെങ്കിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിച്ച് അക്‌നോളജ്‌മെന്റ് കൈപ്പറ്റാം. അച്ചടിച്ച അപേക്ഷാഫോറവും പ്രോസ്‌പെക്ടസും എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും മെയ് 12 മുതല്‍ ഇരുപത്തിയഞ്ച് രൂപ നല്‍കി വാങ്ങാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അച്ചടിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 22ന് മുമ്പ് ഏതെങ്കിലും ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിക്കണം. ഒറ്റ അപേക്ഷാഫോറത്തില്‍ തന്നെ എല്ലാ ജില്ലയിലെ സ്‌കൂളുകളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരിഷ്‌ക്കരിച്ച 34 വൊക്കേഷണല്‍ കോഴ്‌സിലെ 1097 ബാച്ചുകളിലേക്കാണ് ഏകജാലക സംവിധാന പ്രകാരം പ്രവേശനം നടക്കുന്നത്. അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനുള്ള സഹായം നല്‍കുന്നതിനും കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡസ്‌ക്കുകളുടെ പ്രവര്‍ത്തനം മെയ് എട്ട് മുതല്‍ ആരംഭിക്കും.

May 5, 2017

ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍മാര്‍ക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും 2017 -2018 ലേക്കുളള സ്ഥലംമാറ്റത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക www.dhsekerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഹയര്‍സെക്കന്ററി ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്‌സ്, ശാന്തി നഗര്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ മേയ് എട്ടിന് വൈകിട്ട് അഞ്ചിന് മുന്‍പ് ലഭിക്കണം.

അറിയിപ്പ്:


SSLC ഫലവുമായി ബന്ധപ്പെട്ട് സ്കൂളുകളോ സ്ഥാപനങ്ങളോ സംഘടനകളോ ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. ഗ്രീൻ പ്രോട്ടോകോൾ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.

UBUNTU Inscript Malayalam

Building security

Test post