May 5, 2017

ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍മാര്‍ക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും 2017 -2018 ലേക്കുളള സ്ഥലംമാറ്റത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക www.dhsekerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഹയര്‍സെക്കന്ററി ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്‌സ്, ശാന്തി നഗര്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ മേയ് എട്ടിന് വൈകിട്ട് അഞ്ചിന് മുന്‍പ് ലഭിക്കണം.