+1 പ്രവേശനത്തിനുള്ള 'ഏകജാലകം' 08/05/2017 വൈകിട്ട് 4 മണിക്ക് തുറക്കുകയാണ്.
ഇന്ന് മുതൽ മെയ് 22 വരെ online അപേക്ഷ സമർപ്പിക്കാം.
കഴിഞ്ഞ വർഷം online application തുടങ്ങുന്ന ദിവസം ഒരു ചെറു പൂരത്തിന്റെ പ്രതീതിയായിരുന്നു.. അക്ഷയയിലും Internet Cafe യിലും തടിച്ചുകൂടിയും ടൗണിൽ പരന്നൊഴുകിയും കുട്ടികളും കുറെ രക്ഷിതാക്കളും ...
ഏകജാലക സംവിധാനം തുടങ്ങി പത്താം വർഷത്തിലേക്ക് എത്തുകയാണ്...
പ്രവേശന പ്രക്രിയ എളുപ്പമാക്കാൻ നടപ്പിലാക്കിയതാണ് എകജാലകം..
സ്കൂൾ ഓഫിസിനു മുന്നിലെ ചെറിയ തിരക്ക് അങ്ങാടിയിലെ വലിയ തിരക്കായി മാറ്റാനല്ല...
ആദ്യദിനം തന്നെ അപേക്ഷ സമർപ്പിച്ചതുകൊണ്ട് ഒരു നേട്ടവും ഇല്ല.. മെയ് 22 വരെ സമയമുണ്ട്..ധൃതി ഒഴിവാക്കി തെറ്റില്ലാതെ അപേക്ഷ കൊടുക്കാൻ ശ്രമിക്കണം..
ആദ്യം കൊടുക്കാനല്ല, ആവശ്യമായത്ര options ശരിയായ ക്രമത്തിൽ ചേർത്ത് കൊടുക്കാനാണ് ശ്രമിക്കേണ്ടത്... കൂടുതൽ ലാഭം കൊയ്യാൻ ഇന്റർനെറ്റ് കഫേക്കാർ ചുരുക്കം ഓപ്ഷൻ മാത്രം കൊടുത്ത് കൂടുതൽ കസ്റ്റമേഴ്സിനെ ഉണ്ടാക്കാൻ ശ്രമിക്കും .. ഓപ്ഷനനുസരിച്ച് ഫീസ് നിശ്ചയിക്കുന്ന കഫേക്കാരും കുറവല്ല .. മൊബൈൽ കമ്പനികൾ data സൗജന്യമായും അല്ലാതെയും വിളമ്പുന്ന ഈ കാലത്ത് 4 പേജ് അപേക്ഷ പ്രിന്റ് എടുക്കാൻ മാത്രമേ പരസഹായം വേണ്ടി വരൂ.. സ്കൂളിൽ അടക്കേണ്ട അപേക്ഷാ ഫീസ് 25 രൂപയും 4 പേജ് പ്രിന്റിങ്ങ് ചാർജ്ജും മാത്രമേ ചിലവ് വരൂ...
പരമാവധി option നൽകി ക്ഷമയോടെ അവസാനം വരെ കാത്തിരുന്നാൽ കുറഞ്ഞ ഗ്രേഡ് ഉള്ളവർക്കും അഡ്മിഷൻ കിട്ടും... അതാണ് പതിവ്..
ഒരു കാരണവശാലും വിദ്യാർത്ഥികളോ രക്ഷിതാക്കളോ പരിഭ്രാന്തരാകേണ്ടതില്ല ..!