May 26, 2017

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള തീയതി നീട്ടിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി



സിബിഎസ്ഇ ഫലം വന്നതിനു ശേഷം മൂന്നു ദിവസം കൂടി പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ കാര്യത്തില്‍ പിടിവാശി കാണിക്കരുതെന്നും കോടതി കുറ്റപ്പെടുത്തി.

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള സമയപരിധി അടുത്തമാസം അഞ്ചുവരെ നീട്ടിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു.

എന്നാല്‍ സിബിഎസ്ഇ പരീക്ഷാഫലം വൈകുന്നതിനാല്‍ പ്രവേശന നടപടികള്‍ നീട്ടണമെന്ന അപേക്ഷ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സമയപരിധി നീട്ടിയത് .