May 26, 2017

Pravesanolsava ganam 2017- 2018



വാകകൾ പൂത്തൊരു വസന്തകാലം  പള്ളിക്കൂടക്കാലം .    വാടികൾ തോറും പാറി നടക്കും പൂമ്പാറ്റക്കാലം .  പുത്തനുടുത്തൊരു പുലർകാലം മഴ - കെട്ടിയുയർത്തിയ കൂടാരം. ഇത്തിരിവട്ടക്കുടയും ചൂടി            തത്തീ                                                തത്തക്കുരുന്നുകൾ . വരവായ് വീണ്ടും വസന്തകാലം പള്ളിക്കൂടക്കാലം.          'അ'മുതൽ 'ക്ഷ'വരെയുള്ളക്ഷര  മായാജാലക്കാലം.   (chorrus) (തുമ്പികളേ പൂത്തുമ്പികളേ വാതേനു നുണഞ്ഞേ പോകാം  അറിവിൻ തേന്മഴയേറ്റു കുളിർന്നൊരു തുടിതാളത്തിൽ കളിയാടാം)         
       Anupallavi
അക്ഷരമുറ്റത്തായിരമായിരം അരളിപ്പൂവുകൾ ചിരിതൂകി.   കളിയും ചിരിയും വളകൾ കിലുങ്ങി                ഊഞ്ഞാലാടി കാകളികൾ. പൂക്കാലം വരവായീ പുതിയൊരു പ്രവേശനോത്സവമായി. വിടർന്ന കണ്ണിൽ വിരിയും കഥയുടെ വിരുന്നുകാലം വരവായി..  വസന്തകാലംവരവായി 
(chorrus)
തുമ്പികളേ പൂത്തുമ്പികളേ വാ തേനു നുണഞ്ഞേ പോകാം അറിവിൻ തേന്മഴയേറ്റു കുളിർന്നൊരു തുടിതാളത്തിൽ കളിയാടാം  )        
         Charanam 
അപ്പൂപ്പൻ താടിക്കാലം വന്നക്കരെ നിന്നൊരു കുളിർ കാറ്റിൽ.
പുസ്തക സഞ്ചിയണിഞ്ഞും കൊണ്ടേ കുഞ്ഞാറ്റക്കിളികൾ വരവായ്
പൂക്കാലം വരവായീ പുതിയൊരു പ്രവേശനോത്സവമായി. വിടർന്ന കണ്ണിൽ വിരിയും കഥയുടെ വിരുന്നുകാലം വരവായി..  വസന്തകാലംവരവായി