May 15, 2017

ഹയർ സെക്കണ്ടറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഹയർ സെക്കണ്ടറി 
സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു.
 
പരീക്ഷ ജൂൺ 7 മുതൽ 13 വരെ രാവിലെയും ഉച്ചതിരിഞ്ഞുമായി നടക്കും

2017ൽ ആദ്യമായി രണ്ടാം വർഷ പരീക്ഷയെഴുതി  Dപ്ലസ് ഗ്രേഡ് നേടാൻ കഴിയാത്ത മുഴുവൻ പേപ്പറുകൾക്കും സേ പരീക്ഷക്ക് അപേക്ഷിക്കാം.

ഓൾഡ് സ്കീമിൽ പരീക്ഷയെഴുതി ഒരു വിഷയത്തിൽ മാത്രം Dപ്ലസ് നേടാനാവാത്തവർക്കും ആ വിഷയത്തിന് സേ പരീക്ഷയെഴുതാം.

 ഏതെങ്കിലും ഒരു പേപ്പറിന് ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതാൻ അവസരമുണ്ട്

ഫീസ് നിരക്ക്

സേ-ഓരോ പേപ്പറിനും150 രൂപ
ഇംപ്രൂവ്മെന്റ്-500 രൂപ
സർട്ടിഫിക്കറ്റ് ഫീ - 40 രൂപ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി മെയ് 22

പുനർമൂല്യനിർണ്ണയം

ഇരട്ടമൂല്യനിർണ്ണയമുള്ള വിഷയങ്ങൾക്കൊഴികെ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം

എന്നാൽ ഇരട്ടമൂല്യനിർണ്ണയമുള്ള വിഷയങ്ങളുടെ ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷിക്കാം

അപേക്ഷ പരീക്ഷയെഴുതിയ കേന്ദ്രത്തിലാണ് സമർപ്പിക്കേണ്ടത്.

ഫീസ് നിരക്ക്

റീവാല്യുവേഷൻ 500 രൂപ

ഉത്തരക്കടലാസ് ഫോട്ടോകോപ്പി 200 രൂപ

സൂക്ഷ്മ പരിശോധന 100 രൂപ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി മെയ് 25