May 17, 2017

17.5.2017 ബുധൻതിരുവനന്തപുരം DPl ചേമ്പറിൽവെച്ച് ചേർന്ന QlP മീറ്റിംഗിലെപ്രധാന തീരുമാനങ്ങൾ...

DPI ബഹു.K മോഹൻകുമാർ IAS അനധ്യക്ഷത വഹിച്ചു

1. സംസ്ഥാന തല സകൂൾ പ്രവേശനോൽസവ ഉൽഘാടനം തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലം ഗവ: എൽ.പി സ്കൂളിൽവച്ച് നടക്കും.
സ്വാഗത സംഘ രൂപീകരണം 18 .5 .2017 ന് 3 മണിക്ക് സ്കൂളിൽ വെച്ച് നടക്കും.

2. ജൂൺ 5 ന് പരിസ്ഥിതി  ദിനത്തിന് 18 ലക്ഷം വൃക്ഷ തൈകൾ വിതരണം നടത്തും. വനം വകുപ്പ് തയ്യാറുക്കുന്ന വൃക്ഷ തൈകൾ സകൂൾ അധികൃതർ വനo വകുപ്പ് ഓഫീസിൽ നിന്ന് സ്വീകരിക്കേണ്ടതാണ്.

3. LP, UP സ്കൂളുകൾക്ക് SSA നൽകുന്ന 5000,7000 ഗ്രാൻറിൽ നിന്നും സ്കൂളിലെ LPG കണക്ഷൻ പൂർത്തീകരിക്കണം.

4. 1 മുതൽ 8 വരെയുള്ള ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം യാതൊരു വിധ സ്റ്റാമ്പ് വിതരണവും നടത്തേണ്ടതില്ല.

5 ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ച സെക്കണ്ടറി ,ഹയർ സെക്കണ്ടറി സമയ ക്രമീകരണം സർക്കാർ തല പൊതു ചർച്ചക്ക് ശേഷം നടപ്പിലാക്കിയാൽ മതിയെന്ന് തീരുമാനിച്ചു

6.സൗജന്യ യൂണിഫോം വിതരണത്തിന്റെ സംസ്ഥാന തല ഉൽഘാടനം മെയ് 22ന്  V J T ഹാളിൽ മുഖ്യമന്ത്രി നിർവ്വഹിക്കും. ഗവ: എൽ.പി.യിലെ 219152 കുട്ടികൾക്ക് അന്നേ ദിവസം വിതരണം ചെയ്യും. ബാക്കിയുള്ളത് മുൻവർഷങ്ങളെപ്പോലെ വിതരണം നടത്തും.

7.പാഠപുസ്തകം മെയ് 25 നകം സ്കൂൾ സൊസൈറ്റികളിൽ എത്തിക്കും.

8. നിലവിലുളള കുട്ടികളുടെ ആധാർ നമ്പർ മെയ് 30 നകം ലിങ്ക് ചെയ്യണം. പുതിയവരുടേത് ജൂൺ 1 ശേഷവും നടത്തണം.

9.രണ്ട് ആഴ്ച നീണ്ട് നിൽക്കുന്ന വായനാ വാരാഘോഷ പരിപാടികൾക്കായി സ്കൂൾ ലൈബ്രറികൾ ക്രമീകരിക്കണം.

10. സൊസൈറ്റി സെക്രട്ടറിമാർക്ക് നിലവിലുള്ള ലേബിലിറ്റി ഒഴിവാക്കാനും തീരുമാനിച്ചു.