Apr 28, 2026

എസ് എസ് എൽ സി പരീക്ഷാ ഫലം മെയ് 15 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

SSLC 2026 പരീക്ഷാഫലം മെയ് 15-ന് പ്രസിദ്ധീകരിക്കും..

-പ്ലസ്ടു പരീക്ഷാ ഫലം മെയ് 22 ന്..

- പ്ലസ് വൺ പരീക്ഷാഫലം ജൂൺ 10 ന്..

- പ്ലസ് വൺ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം മെയ് 8 ന്..










Apr 25, 2026

ടെറ്റ് നിർബന്ധമാക്കിയ വിധി: സംസ്ഥാന സർക്കാരിൻ്റെയടക്കം 45 പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കും


ദില്ലി: ടെറ്റ് പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധന ഹർജികൾ ലിസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച ഹർജികൾ സുപ്രീംകോടതി പരിഗണിക്കും. കേസിൽ നേരത്തെ വിധി പറഞ്ഞ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ ചേംബറിൽ പരിഗണിക്കുന്നത്.തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യം ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്. ദേശീയ അധ്യാപക പരിഷത്ത്,സംസ്ഥാനസർക്കാർ ഉൾപ്പെടെ 45 കക്ഷികളാണ് പുനപരിശോധന ഹർജികൾ നൽകിയിരിക്കുന്നത്, കോടതി നടപടികൾ അധ്യാപകർക്ക് ഏറെ നിർണ്ണായകമാകും.
അധ്യാപക നിയമനത്തിനും പ്രൊമോഷനും അധ്യാപക യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയാണ് ഈ നിയമപോരാട്ടത്തിലേക്ക് നയിച്ചത്. ഈ ഉത്തരവ് നടപ്പാക്കിയാൽ നെറ്റ്, എംഫിൽ, എംഎഡ്, പിഎച്ച്ഡി അടക്കം ഉയർന്ന യോഗ്യതയുടെ അടിസ്ഥാനത്തിൽ ടെറ്റ് പരീക്ഷ പാസാകാതെ ജോലിക്ക് കയറിയ സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും അത് ബാധിക്കും. ഇവർ വീണ്ടും യോഗ്യതാ പരീക്ഷയായ ടെറ്റ് പാസായാൽ മാത്രമേ ജോലിയിൽ തുടരാനും പ്രമോഷനും അവസരം ലഭിക്കൂ. ഈ സാഹചര്യത്തിൽ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ തന്നെ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ചിരുന്നു. പിന്നാലെ അധ്യാപക സംഘടനകളടക്കം വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെടുന്നു. കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന യോഗ്യതാ പരീക്ഷയാണ് ടെറ്റെന്നും സ്കൂൾ അധ്യാപകരാകാനുള്ള ഈ യോഗ്യത എല്ലാ അധ്യാപകരും പാസാകണമെന്നുമാണ് സുപ്രീം കോടതി മുൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്.

Apr 22, 2026

സമ്പൂർണയിൽ Remove ചെയ്തിട്ടും പ്രൊമോഷൻ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളെ ഒഴിവാക്കുന്നതിനായി Remove option ഉൾപെടുത്തി

 സമ്പൂർണയിൽ Remove  ചെയ്തിട്ടും പ്രൊമോഷൻ ലിസ്റ്റിൽ ഉൾപ്പെട്ട  കുട്ടികളെ ഒഴിവാക്കുന്നതിനായി പ്രൊമോഷൻ ലിസ്റ്റിൽ ഇപ്പോള്‍ ലഭ്യമായ Promoted or Not എന്ന കോളത്തിലെ Removed എന്ന ഓപ്ഷൻ ഉപയോഗിക്കുക












Apr 20, 2026

ഇന്ത്യ സെൻസസ് 2027: ആദ്യ ഘട്ടം 2026 ജൂലൈ 1 മുതൽ

സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെ..


2011 ന് ശേഷമുള്ള രാജ്യത്തെ സെൻസസ് സമഗ്രമായി രണ്ട് ഘട്ടങ്ങളിൽ നടക്കും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആണിത്. ആദ്യഘട്ടം 2026 ജൂലൈ 1 മുതൽ 30 വരെ നടക്കും. ഈ ഘട്ടത്തിൽ ഓരോ വീടുകളിലും എത്തുന്ന എന്യൂമറേറ്റർ 34 ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ സ്മാർട്ട്ഫോണിലെ ആപ്പ് വഴി ശേഖരിക്കും. 

ഇതിന് മുമ്പ് പൗരന് പോർട്ടൽ വഴി സ്വന്തം നിലയ്ക്ക് സെൽഫ് എന്യൂമറേഷൻ നൽകാം. ഈ പ്രക്രിയ 2026 ജൂൺ 16 മുതൽ 30 വരെയാണ്. സെൽഫ് എന്യൂമറേഷൻ നൽകിയശേഷം ലഭിക്കുന്ന അക്നോളജ്‌മെന്റ് ഭവനസന്ദർശനത്തിന് എത്തുന്ന എന്യൂമറേറ്റർക്ക് കൈമറിയാൽ മതി.

ആദ്യഘട്ട സെൻസസിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് നടക്കുക. ചോദ്യങ്ങളിൽ വീടിന്റെ സ്ഥിതി, മേൽക്കൂര, കുടിവെള്ള സൗകര്യം, കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയവ ഉൾപ്പെടും. അടുത്ത വർഷം ഫെബ്രവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യയുടെ സെൻസസ് എടുക്കും. 

സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന ഡാറ്റ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ഇവ വിവരാവകാശ അപേക്ഷ, ഇന്ത്യൻ എവിഡൻസ് ആക്റ്റ് തുടങ്ങിയ ഒരു നിയമപ്രകാരവും ലഭ്യമാകില്ലെന്നും അധികൃതർ അറിയിച്ചു. 
 
ജില്ലാതല/ചാർജ് ഓഫീസർമാർക്കുള്ള സെൻസസ് പരിശീലനം ആരംഭിച്ചു.