Jun 30, 2026

KTET സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ആവശ്യമായ രേഖകൾ

KTET സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ആവശ്യമായ രേഖകൾ

KTET സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ആവശ്യമായ രേഖകൾ

Certificate Verification-ന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന രേഖകൾ നിർബന്ധമായും കൈവശം കരുതണം.

ശ്രദ്ധിക്കുക: എല്ലാ രേഖകളുടെയും Original കൂടാതെ ഒരു പകർപ്പ് (Photocopy) കൂടി കൊണ്ടുവരേണ്ടതാണ്.
  1. KTET Hall Ticket (Original & Copy)
  2. KTET Result Copy
  3. SSLC Certificate (Original & Copy)
  4. Plus Two Certificate (Original & Copy)
  5. Degree / D.El.Ed Certificate (Original & Copy)
  6. Degree Consolidated Grade Card (Original & Copy)
  7. B.Ed Certificate (Original & Copy)
  8. B.Ed Mark Lists (Original & Copy)
  9. Community Certificate (90 മാർക്കിൽ താഴെ ലഭിച്ചവർക്ക് മാത്രം ബാധകം.)
    • SSLC സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ Community/Caste Certificate ഹാജരാക്കണം.
  10. Equivalency Certificate
    കേരളത്തിന് പുറത്ത് പഠനം പൂർത്തിയാക്കിയ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള യോഗ്യതകൾക്കായി Equivalency Certificate നിർബന്ധമാണ്.
പ്രധാന നിർദ്ദേശങ്ങൾ
  • എല്ലാ രേഖകളും വ്യക്തമായി വായിക്കാവുന്ന നിലയിൽ ആയിരിക്കണം.
  • Original രേഖകൾ പരിശോധനയ്ക്ക് ശേഷം തിരികെ നൽകുന്നതാണ്.
  • Photocopy രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ (Self Attested) രൂപത്തിൽ കൊണ്ടുവരുന്നത് ഉചിതമാണ്.
  • സർട്ടിഫിക്കറ്റ് പരിശോധനയുടെ തീയതി, സമയം, കേന്ദ്രം എന്നിവ അതാത് DEO യിൽ അന്വേഷിക്കുക.

Jun 6, 2026

2025-26 സാമ്പത്തിക വർഷത്തിൽ (Assessment Year 2026-27)

Income tax E-filing 
2025-26 സാമ്പത്തിക വർഷത്തിൽ (Assessment Year 2026-27) ശമ്പളമോ പെൻഷനോ വരുമാനമായുള്ള വ്യക്തികൾ നിശ്ചിത സാഹചര്യങ്ങളിൽ നിർബന്ധമായും ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യേണ്ടതുണ്ട്. (ITR 1)

നിങ്ങൾ തിരഞ്ഞെടുക്കുന്ന നികുതി സമ്പ്രദായം അനുസരിച്ച് ഇതിനുള്ള അടിസ്ഥാന പരിധികൾ വ്യത്യാസപ്പെട്ടിരിക്കും. 

പുതിയ നികുതി സമ്പ്രദായം (New Tax Regime) തിരഞ്ഞെടുക്കുന്ന ഏതൊരാൾക്കും പ്രായഭേദമന്യേ അവരുടെ മൊത്തം വരുമാനം 4 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ITR സമർപ്പിക്കൽ നിർബന്ധമാണ്. പുതിയ സ്കീമിൽ സെക്ഷൻ 87A പ്രകാരമുള്ള റിബേറ്റ് ലഭിക്കുന്നതിനാൽ 12,75,000 രൂപ വരെ വരുമാനമുള്ളവർക്ക് നികുതി അടയ്ക്കേണ്ടതില്ല. എന്നാൽ, നികുതി ബാധ്യത ഇല്ലെങ്കിലും അവർ നിയമപ്രകാരം റിട്ടേൺ ഫയൽ ചെയ്യേണ്ട ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നില്ല. നേരെമറിച്ച്, 

പഴയ നികുതി സമ്പ്രദായം (Old Tax Regime)ആണ് പിന്തുടരുന്നതെങ്കിൽ പ്രായത്തിനനുസരിച്ചാണ് ഒഴിവ് പരിധി നിശ്ചയിച്ചിരിക്കുന്നത്. 60 വയസ്സിന് താഴെയുള്ളവർക്ക് 2.5 ലക്ഷം രൂപയും, 60 മുതൽ 80 വയസ്സുവരെയുള്ള മുതിർന്ന പൗരന്മാർക്ക് 3 ലക്ഷം രൂപയും, 80 വയസ്സിന് മുകളിലുള്ളവർക്ക് 5 ലക്ഷം രൂപയുമാണ് അടിസ്ഥാന ഇളവ്. ഈ പരിധിക്ക് മുകളിൽ വരുമാനമുള്ളവർ നിർബന്ധമായും ITR ഫയൽ ചെയ്തിരിക്കണം.

വരുമാന പരിധിക്ക് താഴെയാണെങ്കിലും ITR നിർബന്ധമാകുന്ന സാഹചര്യങ്ങൾ

ഒരാളുടെ വരുമാനം മുകളിൽ പറഞ്ഞ അടിസ്ഥാന പരിധിയിൽ താഴെയാണെങ്കിലും, ചില പ്രത്യേക സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അവർ നിയമപരമായി ITR ഫയൽ ചെയ്യാൻ ബാധ്യസ്ഥരാണ്. ഒരു സാമ്പത്തിക വർഷത്തിൽ ഒന്നോ അതിലധികമോ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലായി 50 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുക, അല്ലെങ്കിൽ കറന്റ് അക്കൗണ്ടുകളിൽ ഒരു കോടി രൂപയിൽ കൂടുതൽ നിക്ഷേപിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഒരു വർഷം വൈദ്യുതി ബില്ലിനത്തിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ അടയ്ക്കുകയോ, സ്വന്തം ആവശ്യത്തിനോ മറ്റൊരാൾക്ക് വേണ്ടിയോ വിദേശയാത്രയ്ക്കായി രണ്ടു ലക്ഷത്തിൽ കൂടുതൽ ചിലവാക്കുകയോ ചെയ്താലും റിട്ടേൺ നിർബന്ധമാകും. ഇതിനുപുറമെ, ഒരു വർഷം നിങ്ങളിൽ നിന്നും ഈടാക്കിയ TDS അല്ലെങ്കിൽ TCS തുക 25,000 രൂപയ്ക്ക് മുകളിലാണെങ്കിലും (മുതിർന്ന പൗരന്മാർക്ക് ഇത് 50,000 രൂപയാണ്), വിദേശത്ത് ഏതെങ്കിലും തരത്തിലുള്ള ആസ്തികളോ ബാങ്ക് അക്കൗണ്ടുകളോ ഉണ്ടെങ്കിലും വരുമാനം നോക്കാതെ തന്നെ റിട്ടേൺ സമർപ്പിക്കേണ്ടതാണ്.

75 വയസ്സ് കഴിഞ്ഞവർക്കുള്ള പ്രത്യേക ഇളവുകൾ (Section 194P)

75 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 194P പ്രകാരം ITR ഫയൽ ചെയ്യുന്നതിൽ നിന്നും ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ആനുകൂല്യം ലഭിക്കാൻ വ്യക്തിയുടെ വരുമാനം പെൻഷനും ബാങ്ക് പലിശയും മാത്രമായിരിക്കണം. വീട്ടുവാടകയോ ബിസിനസ് വരുമാനമോ പാടില്ല. മാത്രമല്ല, പെൻഷൻ ലഭിക്കുന്ന അതേ ബാങ്കിൽ നിന്ന് തന്നെയാകണം പലിശ വരുമാനവും ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ, ഫോം 12BBA മുഖേന അതാത് ബാങ്കിൽ ഒരു സത്യവാങ്മൂലം നൽകേണ്ടതുണ്ട്. ഇത് ലഭിച്ചു കഴിഞ്ഞാൽ, ബാങ്ക് തന്നെ അവരുടെ മൊത്തം വരുമാനവും നികുതിയും കണക്കാക്കി ബാധകമായ TDS ഈടാക്കും. ഇപ്രകാരം ബാങ്ക് മുഖേന നികുതി ഈടാക്കുന്ന വ്യക്തികൾ പിന്നീട് സ്വയം റിട്ടേൺ സമർപ്പിക്കേണ്ടതില്ല.

വൈകി ഫയൽ ചെയ്താൽ നേരിടേണ്ടി വരുന്ന പിഴകളും നടപടികളും

സർക്കാർ നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്കുള്ളിൽ (സാധാരണയായി ജൂലൈ 31) ITR ഫയൽ ചെയ്യാത്തവർക്ക് സാമ്പത്തിക നഷ്ടങ്ങളും മറ്റ് നിയമ നടപടികളും നേരിടേണ്ടി വരും. സെക്ഷൻ 234F പ്രകാരം, മൊത്തം വരുമാനം 5 ലക്ഷത്തിന് മുകളിലുള്ളവർക്ക് പരമാവധി 5,000 രൂപയും, 5 ലക്ഷം വരെ വരുമാനമുള്ളവർക്ക് പരമാവധി 1,000 രൂപയുമാണ് ലേറ്റ് ഫീസായി പിഴയടക്കേണ്ടി വരിക. ഇതിനുപുറമെ, അടയ്ക്കാനുള്ള നികുതി ബാക്കിയുണ്ടെങ്കിൽ, ആ കുടിശ്ശിക തുകയ്ക്ക് പ്രതിമാസം 1% നിരക്കിൽ പലിശ (Section 234A) നൽകേണ്ടതായും വരും. മനപ്പൂർവ്വം നികുതി വെട്ടിക്കുകയോ റിട്ടേൺ സമർപ്പിക്കാതിരിക്കുകയോ ചെയ്യുന്നത് സെക്ഷൻ 276CC പ്രകാരം പ്രോസിക്യൂഷൻ നേരിടേണ്ടി വരുന്ന കുറ്റമാണ്. ഇതിന് തടവുശിക്ഷയും പിഴയും ലഭിക്കാവുന്നതാണ്.

മറ്റ് സാമ്പത്തിക നേട്ടങ്ങളും നഷ്ടങ്ങളും

പിഴകൾക്ക് പുറമെ, കൃത്യസമയത്ത് ITR ഫയൽ ചെയ്യാത്തത് മൂലം മറ്റ് പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഓഹരി വിപണിയിലോ ബിസിനസ്സിലോ ഉണ്ടായ നഷ്ടങ്ങൾ അടുത്ത വർഷങ്ങളിലേക്ക് മാറ്റാനും (Carry Forward) അതുവഴി ഭാവിയിൽ നികുതി ഇളവ് നേടാനുമുള്ള അവസരം നഷ്ടപ്പെടും. അധികമായി പിടിച്ച TDS തുക (Refund) തിരികെ ലഭിക്കാൻ കാലതാമസം നേരിടുകയും ചെയ്യും. നികുതി അടയ്ക്കേണ്ട നിയമപരമായ ബാധ്യത ഇല്ലെങ്കിൽക്കൂടി സ്വമേധയാ ITR ഫയൽ ചെയ്യുന്നത് എപ്പോഴും നല്ലതാണ്. ബാങ്ക് ലോണുകൾ, വിസ നടപടികൾ, ഔദ്യോഗികമായി വരുമാനം തെളിയിക്കേണ്ട മറ്റ് സാഹചര്യങ്ങൾ എന്നിവയിൽ ഏറ്റവും ആധികാരികമായ സാമ്പത്തിക രേഖയായി ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ കൃത്യമായി ITR ഫയൽ ചെയ്യുന്നത് ഭാവിയിൽ ഏറെ സഹായകമാകും.

Jun 2, 2026

2026-27 ലെ അധിക പ്രവൃത്തി ദിനങ്ങൾ ആയിട്ടുള്ള ശനിയാഴ്ചകൾ

2026-27 അധ്യയന വർഷത്തിലെ അധിക പ്രവൃത്തി ശനിയാഴ്ചകൾ

📚 2026-27 അധ്യയന വർഷം

അധിക പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ശനിയാഴ്ചകൾ

ശ്രദ്ധിക്കുക: താഴെ കൊടുത്തിരിക്കുന്ന ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിനങ്ങളായി നിശ്ചയിച്ചിരിക്കുന്നു.
  • ജൂൺ 27 UP & HS
  • സെപ്റ്റംബർ 5 HS മാത്രം
  • സെപ്റ്റംബർ 26 UP & HS
  • ഒക്ടോബർ 3 HS മാത്രം
  • ഒക്ടോബർ 24 UP & HS
  • ജനുവരി 30 HS മാത്രം
  • മാർച്ച് 27 HS മാത്രം
Academic Calendar 2026-27