Sep 20, 2025

GIS വരിസംഖ്യ കുറവുള്ള ജീവനക്കാരുടെ വരിസംഖ്യ സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്

നിലവിൽ GIS വരിസംഖ്യ ആവശ്യമായതിലും കുറവുള്ള ജീവനക്കാരുടെ വരിസംഖ്യ സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ GIS വരിസംഖ്യ കുറവുള്ള ജീവനക്കാരുടെ ശമ്പളം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആയത് പാസാക്കാൻ സാധിക്കുന്നതല്ല. 

#നിലവിൽ GIS വരിസംഖ്യ അടച്ചു വരുന്ന ജീവനക്കാരൻ്റെ പ്രായം 50 വയസ് കഴിഞ്ഞാലും വരിസംഖ്യ ആവശ്യമായതിൽ കുറവാണെങ്കിൽ വരിസംഖ്യ ഉയർത്തേണ്ടതാണ്.

# GIS  വരിസംഖ്യ scale of pay യുടെ അടിസ്ഥാനത്തിലാണ് അടയ്‌ക്കേണ്ടത്. 

Scale of pay slab
a. 23000- 50200 Min Rs.400 Max Rs. 800

b. 23700-52600 മുതൽ 45600-95600 വരെ Min Rs.800 Max Rs.1600

c. 50200 -105300 മുതൽ 63700- 123700 വരെ Min Rs.1000 Max Rs.2000

d. 77200 - 140500 മുതൽ 129300- 166800 വരെ Min Rs.1500 Max Rs.2000

#UGC/Medical Edn/ AICTE തുടങ്ങിയ നിരക്കിൽ ശമ്പളം വാങ്ങുന്നവരുടെ Basic Pay + Personal Pay + Spl Pay + Grade Pay + DA എന്നിവയുടെ ആകെ തുകയുടെ 1.5 ശതമാനത്തിനെ 100 ൻ്റെ ഗുണിതമായി മുകളിലേയ്ക്ക് റൗണ്ട് ചെയ്തു GIS പ്രീമിയം നിർണ്ണയിക്കേണ്ടതാണ്.

ഇങ്ങനെ നിർണ്ണയിക്കുന്ന പ്രീമിയം പരമാവധി 2000 രൂപയിൽ നിജപ്പെടുത്തേണ്ടതാണ്. 

$. NB. എല്ലാ ജീവനക്കാർക്കും GIS Minimum Subscription ഉണ്ടായിരിക്കേണ്ടതാണ്.  

$. 01/09/2025 ൽ 45 വയസ്സ് തികയാത്തവർക്ക് മാത്രമേ മിനിമം തുകയുടെ ഇരട്ടി വരെ പ്രീമിയം തുക അടയ്ക്കാൻ അർഹതയുള്ളൂ. ഇങ്ങനെ അടയ്ക്കുമ്പോൾ പരമാവധി പ്രീമിയം 2000 രൂപയിൽ അധികരിക്കാൻ പാടില്ല.

$. 50 വയസ് കഴിഞ്ഞ് സർവ്വീസിൽ കയറിയവർക്ക് GIS Sub ആവശ്യമില്ല. കന്യാസ്ത്രികൾക്ക് GIS ഒപ്ഷണൽ ആണ്.

$. GIS തുക വർദ്ധിപ്പിക്കുന്നത് നിലവിലുള്ള പോളിസിയിൽ തന്നെയായതിനാൽ ഇൻഷുറൻസ് വകുപ്പുമായി ബന്ധപ്പെട്ട് മറ്റ് നടപടിക്രമങ്ങൾ ഒന്നും ഇക്കാര്യത്തിൽ ചെയ്യേണ്ടതില്ല.

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ചുള്ള ചർച്ചയുടെ ചുരുക്കം

വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്മന്റ് അസ്സോസിയേഷനുകളുമായി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തുകയുണ്ടായി. 
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി 
നിയമനം സംബന്ധിച്ചുള്ളതായിരുന്നു യോഗം. 
ബഹുമാനപ്പെട്ട ഹൈക്കോടതിയും  
ബഹുമാനപ്പെട്ട സുപ്രീംകോടതിയും 
പുറപ്പെടുവിച്ച ഉത്തരവുകളുടെ 
അടിസ്ഥാനത്തിലാണ് ആർ.പി.ഡബ്ല്യൂ.ഡി. ആക്ടിലെ വ്യവസ്ഥകൾക്ക് അനുസൃതമായി 
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ 
ഭിന്നശേഷി വിഭാഗത്തിലുള്ളവരെ 
നിയമിക്കുന്നത് സംബന്ധിച്ചു സർക്കാർ 
തുടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
പോരുന്നത്.
ഭിന്നശേഷി വിഭാഗത്തിലുള്ള 
ഉദ്യോഗാർഥികളുടെ നിയമനം മൂലം  
മറ്റു നിയമനങ്ങൾ തടസ്സം കൂടാതെ 
നടത്തുന്നതിനുള്ള നടപടികളും, 
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ 
ഉത്തരവുകളുടെ അടിസ്ഥാനത്തിൽ 
സർക്കാർ സ്വീകരിച്ചു വരുന്നുണ്ട്.
സംസ്ഥാനത്തെ ഓരോ  എയ്ഡഡ് സ്‌കൂളിലും ഭിന്നശേഷി നിയമനം പൂർണമായും 
പാലിക്കപ്പെടുന്നതുവരെ 
2018 നവംബർ 18  നും 2021 നവംബർ 8 നും 
ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ട 
ജീവനക്കാർക്ക് ശമ്പള സ്‌കെയിലിൽ 
പ്രൊവിഷണലായും 
2021 നവംബർ 8 ന് ശേഷം ഉണ്ടായ 
ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക്  
ദിവസ വേതന അടിസ്ഥാനത്തിലും നിയമനം 
നൽകുന്നതിനുമാണ് ബഹുമാനപ്പെട്ട കോടതി നിർദേശിച്ചത്.
ഭിന്നശേഷി വിഭാഗം ഉദ്യോഗാർഥിയെ 
ലഭ്യമാക്കി ബാക്ക് ലോഗ് പരിഹരിച്ച് മാനേജർ നിയമിക്കുകയും, 
ടി ഉദ്യോഗാർത്ഥിക്ക് 
അംഗീകാരം ലഭിക്കുകയും ചെയ്യുന്ന 
മുറയ്‌ക്കോ, ആർ.പി.ഡബ്ല്യൂ.ഡി ആക്ട് 
രണ്ടായിരത്തി പതിനാറ് സെക്ഷൻ മുപ്പത്തി നാലിൽ രണ്ട് പ്രകാരം നടപടികൾ 
പൂർത്തീകരിക്കുന്ന മുറയ്‌ക്കോ പ്രസ്തുത 
കാറ്റഗറിയിൽ പ്രൊവിഷണലായി തുടരുന്ന മറ്റ് നിയമനങ്ങൾ, നിയമന തീയതി മുതൽ 
വിദ്യാഭ്യാസ ഓഫീസർ പരിശോധിച്ച്
 റഗുലറൈസ് ചെയ്യാവുന്നതാണ്.
പ്രൊവിഷണൽ/ദിവസ വേതന 
അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാർക്ക് 

ചട്ടപ്രകാരം സാധ്യമായ എല്ലാ 
ആനുകൂല്യങ്ങളും നൽകുന്നതിനുള്ള 
നടപടികൾ ഇനി പറയും പ്രകാരം സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
പ്രൊവിഷണലായി ശമ്പള സ്‌കെയിലിൽ 
നിയമനാംഗീകാരം ലഭിച്ച ജിവനക്കാർക്ക് 
പെൻ നമ്പർ അനുവദിക്കുന്നതിനും, 
കെ.എസ്.ഇ.പി.എഫ്. അംഗത്വം ഗ്രൂപ്പ് 
ഇൻഷുറൻസിൽ അംഗത്വം നൽകുന്നതിനും നൽകുന്നതിനു  2024 ഏപ്രിൽ 3 ൽ 
ഉത്തരവായിട്ടുണ്ട്.

താത്കാലിക നിയമന ലഭിച്ച ജീവനക്കാർക്ക് അതേ മാനേജ്‌മെന്റിന് കീഴിലുള്ള മറ്റു 
സ്‌കൂളുകളിലെ വ്യവസ്ഥാപിത 
ഒഴിവുകളിലേക്ക് നിലവിലുള്ള രീതിയിൽ 
തന്നെ തുടരുമെന്ന വ്യവസ്ഥയിൽ 
സ്ഥലംമാറ്റം അനുവദിക്കാവുന്നതാണ് എന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
പ്രൊവിഷണലായി നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുള്ള സ്‌കൂളുകളിൽ/അതത് 
മാനേജ്‌മെന്റിൽ ഉയർന്ന തസ്തികകളിൽ 
ഒഴിവുണ്ടാകമ്പോൾ സീനിയോറിറ്റി 
അനുസരിച്ച് 
പ്രൊവിഷണലായി നിയമനാംഗീകാരം 
ലഭിച്ചവരാണ് അർഹരാകുന്നതെങ്കിൽ അവർക്ക് ഉയർന്ന തസ്തികകളിൽ ചട്ടം 43 ൽ
പ്രൊമോഷന് അവകാശം ഉള്ളതായി 
കണക്കാക്കി പ്രൊവിഷണലായി 
നിയമനാംഗീകാരവും തസ്തികയിലെ 
ശമ്പളവും അനുവദിക്കാനും നിർദ്ദേശം 
നൽകിയിട്ടുണ്ട്.
ശമ്പള സ്‌കെയിലിൽ പ്രൊവിഷണലായി 
 നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകർക്ക്  കെ.ഇ.ആർ-ൽ നിഷ്‌കർഷിച്ചിട്ടുള്ള 
വ്യവസ്ഥകൾ പ്രകാരം 
അവധി ആനുകൂല്യങ്ങൾ നൽകുന്നതിനും 
സർക്കാർ 2025 സെപ്തംബർ 12 ലെ കത്ത് 
പ്രകാരം നിർദ്ദേശം നൽകിയിട്ടുണ്ട്.
സമാനമായ രീതിയിൽ ദിവസവേതന 
അടിസ്ഥാനത്തിൽ നിയമിച്ചവർക്കും 
ഈ ആനുകൂല്യം നൽകിയിട്ടുണ്ട്.
നായർ സർവ്വീസ് സൊസൈറ്റി ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ ഫയൽ ചെയ്ത 
ഹർജിയിൽ  2025 മാർച്ച് 4 ൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ ഭിന്നശേഷിക്കാർക്ക് 
സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിച്ച് 
മറ്റ് ഒഴിവുകളിൽ നിയമനങ്ങൾ 
നടത്തുന്നതിനായി നൽകിയിട്ടുള്ള അനുമതി നായർ സർവ്വീസ് സൊസൈറ്റി 
മാനേജ്‌മെന്റിന്റെ കീഴിലുള്ള എയ്ഡഡ് 
സ്‌കൂളുകൾക്ക് മാത്രമാണ് ബാധകം എന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.  
ആയതനുസരിച്ചാണ് സർക്കാർ തുടർ 
നടപടികൾ സ്വീകരിച്ചു വരുന്നത്.
സുപ്രീം കോടതിയുടെ വിധിപ്രകാരം 
ഭിന്നശേഷി സംവരണം സംബന്ധിച്ച് 
നിയമനങ്ങൾ സമയബന്ധിതമായി 
നടത്തുന്നതിനും കാലതാമസം 
ഒഴിവാക്കുന്നതിനും  ജില്ലാ തല സമിതികൾ 
രൂപീകരിച്ചിട്ടുണ്ട്.
ഇനിമേൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ  നിന്ന് ഭിന്നശേഷി വിഭാഗത്തിലുള്ള 
ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കി 
ജില്ലാതല സമിതികളാണ് സ്‌കൂൾ 
മാനേജമെന്റുകൾക്കു, അവർ ആവശ്യപ്പെടുന്ന ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥിയെ 
നിയമനത്തിനായി നൽകുന്നത്.  
ജില്ലാതല സമിതി മുഖേനയുള്ള ആദ്യത്തെ  
നിയമന പ്രക്രിയ ഒക്ടോബർ 25 നകം 
പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.  
ജില്ലാതല സമിതി മുഖേനയുള്ള നിയമന
പ്രക്രിയ ആവശ്യമെങ്കിൽ വർഷത്തിൽ 
രണ്ട്  തവണ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.
പ്രസ്തുത  സമിതി പരിശോധിക്കുന്ന 
അപേക്ഷകൾക്ക് ശേഷവും നിലനിൽക്കുന്ന 
പരാതികൾ പരിശോധിക്കുന്നതിന് 
സംസ്ഥാനതലത്തിൽ നവംബർ 10 നകം 
അദാലത്ത് സംഘടിപ്പിക്കുന്നതാണ്. 
അദാലത്തിലേക്കുള്ള അപേക്ഷകൾ 
ഒക്ടോബർ 30 നകം സംസ്ഥാനതല 
സമിതിയുടെ കൺവീനറായ 
പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് 
സമർപ്പിക്കാവുന്നതാണ്.


സമന്വയ റോസ്റ്റർ പ്രകാരം ഏകദേശം 
ഏഴായിരം ഒഴിവുകൾ എങ്കിലും ഭിന്നശേഷി 
നിയമനത്തിനു മാനേജർമാർ 
മാറ്റിവെക്കേണ്ടതാണ്. 
എന്നാൽ ആയിരത്തി നാന്നൂറ് ഒഴിവുകൾ 
മാത്രമാണ് നിലവിൽ നിയമനത്തിനായി 
മാനേജർമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിലൂടെ ഭിന്നശേഷി സംവരണം 
അട്ടിമറിക്കുന്ന തരത്തിലുള്ള നിലപാടാണ് 
കുറച്ച് മാനേജർമാർ ചെയ്യുന്നത് . 
ഒഴിവ് റിപ്പോർട്ട് ചെയ്യുന്ന സ്‌ക്കൂളുകളിൽ 
മാത്രം ഭിന്നശേഷി ഉദ്യോഗാർത്ഥികളെ
 നിയമിക്കുകയും, 
ഒഴിവ് റിപ്പോർട്ട് ചെയ്യാതെ കാത്തിരുന്ന്  
ഭാവിയിൽ നോൺ അവയിലബിലിറ്റി 
സർട്ടിഫിക്കറ്റ്  വാങ്ങി പുറത്ത് നിന്നും മറ്റ് 
നിയമനം നടത്താം എന്ന അവസ്ഥ  ഉണ്ടാകും 

തസ്തിക നിർണയവും കുട്ടികളുടെ യു.ഐ.ഡിയും

2025 ആഗസ്റ്റ് 18 ലെ പൊതുവിദ്യാഭ്യാസ 
വകുപ്പിന്റെ ഉത്തരവു പ്രകാരം, സ്‌കൂളുകളിൽ ഇൻവാലിഡ് യു.ഐ.ഡി ഉള്ള 
വിദ്യാർത്ഥികളുടെ യു.ഐ.ഡി വാലിഡ് ആക്കി സമന്വയയിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയ പരിധി 2025 ഓഗസ്റ്റ് 20 വരെ നീട്ടി 
സർക്കാർ ഉത്തരവായിട്ടുണ്ട്. 
ആറാം പ്രവൃത്തി ദിനത്തിൽ യു.ഐ.ഡി ഉള്ള കുട്ടികളെ വ്യവസ്ഥകൾക്ക് വിധേയമായി 

രണ്ടായിരത്തി ഇരുപത്തിയഞ്ച് - 
ഇരുപത്തിയാറ്  അധ്യയന വർഷത്തെ 
തസ്തിക നിർണയത്തിന് പരിഗണിക്കുന്ന 
വിഷയം സർക്കാർ പരിശോധിച്ചു വരുന്നു. 
2025 സെപ്തംബർ 22 നു ഇത് സംബന്ധിച്ച ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

സ്‌കൂൾ ബസ്സുകളിൽ ക്യാമറ സ്ഥാപിക്കുന്നത്
സ്‌കൂൾ കുട്ടികളുടെ സുരക്ഷയെ 
മുൻനിർത്തിയാണ് വിദ്യാഭ്യാസ 
സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ 
മുൻവശത്തും, പുറകിലും അകത്തും
ക്യാമറ വെക്കണമെന്ന് ട്രാൻസ്‌പോർട്ട് 
കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നത് 
എന്നതിനാൽ പ്രസ്തുത നിർദ്ദേശം 
പിൻവലിക്കണമെന്ന ആവശ്യം  
പരിഗണിക്കാൻ ആകില്ല.



ലാബ് അറ്റന്റർമാരുടെ ടെസ്റ്റ്

ലാബ് അറ്റന്റർമാരുടെ ടെസ്റ്റ് അവർ നിയമന 
സമയത്ത് പാസാകണമെന്നില്ലെന്നും 
നിരീക്ഷണ കാലയളവ് പൂർത്തിയാകുന്നതിനിടയ്ക്ക് പാസായാൽ മതിയെന്നും 
സ്‌പെഷ്യൽ റൂൾസിൽ വ്യക്തമാക്കിയിട്ടുണ്ട്.
തസ്തിക മാറ്റം വഴി ഏഴാം ക്ലാസ് 
യോഗ്യതയും നേരിട്ടുള്ള നിയമനം വഴി 
എസ് എസ് എൽ സി യോഗ്യതയും 
ഉള്ളവരാണ് സർവ്വീസിലുള്ളത്.

ലാബ് അറ്റന്റേഴ്‌സ് പരീക്ഷ കൃത്യമായ 
ഇടവേളകളിൽ നടത്താൻ കഴിഞ്ഞിരുന്നില്ല 
നാലോ അഞ്ചോ വർഷങ്ങളുടെ വ്യത്യാസം 
പരീക്ഷ നടത്തിപ്പിൽ വന്നിരുന്നു. 
നിലവിൽ സർവ്വീസിലുള്ള ഭൂരിപക്ഷം ലാബ് അസിസ്റ്റന്റുമാർക്കും പരീക്ഷ പാസാകാൻ 
സാധിച്ചിട്ടില്ല, 
ഇതുമൂലം വർഷത്തിൽ കിട്ടേണ്ട ഇൻക്രീമെന്റ്, ഗ്രേഡ് തുടങ്ങിയ സേവന ആനുകൂല്യങ്ങൾ 
അവർക്ക് ലഭിക്കുന്നില്ല.


അടിസ്ഥാന യോഗ്യത,  ടെസ്റ്റിന്റെ അംഗീകൃത സിലബസ് എന്നിവ സംബന്ധിച്ച് ഒരു യോഗം വിളിച്ചു ചേർക്കാൻ എസ്.സി.ഇ.ആർ.ടി. യെ  നിർദ്ദേശിച്ചിട്ടുണ്ട്.

*ഹൈടെക് പദ്ധതി*

ഹൈടെക് സ്‌കൂൾ് ഹൈടെക് ലാബ്  
പദ്ധതി പ്രകാരം
പതിനാറായിരത്തിയെട്ട് സ്‌കൂളുകളിലായി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അഞ്ഞൂറ്റി അമ്പത്തിയൊന്ന് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു കഴിഞ്ഞു. 
പ്രൊജക്ടർ, സ്‌ക്രീൻ, റ്റി.വി, പ്രിന്റർ, 
ക്യാമറ, വെബ് ക്യാമറ, സ്പീക്കർ
ഉൾപ്പെടെയുള്ളവ ഇതിനോടകം തന്നെ സ്‌കൂളുകളിൽ വിതരണം ചെയ്ത് 
പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. 

ഈ പ്രവർത്തനങ്ങൾക്ക് കിഫ് ബി വഴി 
അറുന്നൂറ്റി എൺപത്തി മൂന്ന് കോടി രൂപയും പ്രാദേശിക കൂട്ടായ്മയിൽ നിന്നും 
നൂറ്റി മുപ്പത്തിയഞ്ച് കോടി അമ്പത് ലക്ഷം രൂപയുമാണ് വിനിയോഗിച്ചിട്ടുള്ളത്. 
ഇതിനു പുറമെ ഇരുപത്തിയൊമ്പതിനായിരം റോബോട്ടിക് കിറ്റുകൾ സ്‌കൂളുകളിൽ 
വിന്യസിച്ചിട്ടുണ്ട്. 
രണ്ട് കോടി മൂപ്പത്തിയൊമ്പത് ലക്ഷം രൂപയാണ് ചെലവ് വന്നിട്ടുള്ളത്. 
ഇതിനു പുറമെ അയ്യായിരം കിറ്റുകൾ കൂടി നമ്മുടെ കുട്ടികൾക്ക് എത്തിക്കാനുള്ള 
നടപടികൾ അന്തിമഘട്ടത്തിലാണ്.

Sep 13, 2025

അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്ത്

കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന / വിരമിച്ച ജീവനക്കാരുടെയും, കുടുംബ പെൻഷൻകാരുടെയും പെൻഷൻ, ജിപിഎഫ് കേസുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്തുകൾ നടത്തുന്നു. ഒക്ടോബർ 14 ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, 21 ന് എറണാകുളം ഗോൾഡൻ ജൂബിലി റോഡിലുള്ള അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, 27 ന് കോഴിക്കോട് ജവഹർ നഗറിലെ അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കുള്ള അദാലത്തുകൾ നടത്തും.

അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട ഫോർമാറ്റ് www.agker.ae@cag.gov.in - ൽ ലഭ്യമാണ്. പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ സംബന്ധിച്ച പരാതികൾ pensionadalat.ker.ae@cag.gov.in - ലും ജിപിഎഫുമായി ബന്ധപ്പെട്ട പരാതികൾ gpfadalaat.ker.ae@cag.gov.in - ലും അയക്കണം. 'പെൻഷൻ/ജി പി എഫ് അദാലത്തിനു വേണ്ടിയുള്ള അപേക്ഷ' എന്ന് എഴുതിയ പരാതികൾ അക്കൗണ്ടന്റ് ജനറൽ (എ & ഇ), കേരള, എംജി റോഡ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലും അയക്കാം. അദാലത്തിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും ലഭിക്കുന്ന പരാതികൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കോടതിയുടെ പരിഗണയിലുള്ളതും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ലഭിച്ച പരാതികളും അദാലത്തിൽ പരിഗണിക്കില്ല.

Sep 12, 2025

D.El.Ed (TTC) 2025-2027 അഡ്മിഷൻ: വിവിധ ജില്ലകളിൽ റാങ്ക് ലിസ്റ്റും ഇന്റര്‍വ്യു തീയതിയും പ്രസിദ്ധീകരിച്ചു..

DElEd Selection List (2025-27):









 

Sep 8, 2025

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.

 അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ അഞ്ചുപേർ വീതവും ഹയർ സെക്കൻഡറിയിൽ നാലുപേരും വിഎച്ച്എസ്ഇയിൽ മൂന്നു പേരും പുരസ്‌കാരത്തിന് അർഹരായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. സെപ്തംബർ പത്തിന് വൈകീട്ട് 2.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും.


എൽപി വിഭാഗം


1. ബി ബീന (പിഡി ടീച്ചർ ഗവൺമെന്റ് എൽപി സ്‌കൂൾ, പാട്ടത്തിൽ, തിരുവനന്തപുരം)

2. ബിജു ജോർജ്ജ് (പ്രഥമാദ്ധ്യാപകൻ, സെന്റ് തോമസ് എൽപിഎസ്, കോമ്പയാർ, ഇടുക്കി)

3. സെയ്ത് ഹാഷിം കെ (വിഎൽപിഎസ്ടിഎയുപി സ്‌കൂൾ, കുന്നുമ്മൽ, മലപ്പുറം)

4. കെ കെ ഉല്ലാസ് (എൽപിഎസ്ടി, സീനിയർ ഗ്രേഡ് ഗവൺമെന്റ് മുഹമ്മദൻസ് എച്ച്എസ്എൽപിഎസ്, ആലപ്പുഴ)

5. വനജകുമാരി (കെഎൽപിഎസ്ടി എയുപി സ്‌കൂൾ കുറ്റിക്കോൽ, കാസർകോട്)


യുപി വിഭാഗം


1. എസ് അജിത (യുപിഎസ്ടി പ്രബോധിനി യുപിഎസ്, വക്കം, തിരുവനന്തപുരം)

2. വി കെ സജിത്ത് കുമാർ (പിഡി ടീച്ചർ (യുപിഎസ്എ) മധുസൂദനൻ തങ്ങൾ സ്മാരക ഗവൺമെന്റ് യുപി സ്‌കൂൾ മട്ടന്നൂർ, കണ്ണൂർ)

3. ടി സൈജൻ (ടിയുപിഎസ്ടി ഗവൺമെന്റ് വിഎച്ച്എസ്എസ്, അയ്യന്തോൾ, തൃശ്ശൂർ)

4. അഷ്‌റഫ് മോളയിൽ (യുപിഎസ്ടി ഗവ. എംയുപിഎസ് അരീക്കോട്, മലപ്പുറം)

5. മുഹമ്മദ് മുസ്തഫ (ടിപിപിഡി ടീച്ചർ ഗവ. യുപി സ്‌കൂൾ പുറത്തൂർ, മലപ്പുറം)


സെക്കന്ററി വിഭാഗം


1. പി ഗിരീഷ് (എച്ച്എസ്ടി ഗണിതം കെഎഎച്ച്എച്ച്എസ്എസ്, കോട്ടോപ്പാടം, പാലക്കാട്)

2. വി പി സജിമോൻ (ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ, സി കെ. മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ, കോരുത്തോട്, കോട്ടയം)

3. വിൻസി വർഗ്ഗീസ് (ഹെഡ്മിസ്ട്രസ്സ്, സേക്രട്ട് ഹാർട്ട് സിജിഎച്ച്എസ്എസ്, തൃശ്ശൂർ)

4. പി എം സജിത് കുമാർ (എച്ച്എസ്ടി മലയാളം ഗവ. എച്ച്എസ്എസ്, മമ്പറം, ആയിത്തറ, കണ്ണൂർ)

5. എം പ്രശാന്ത് (എച്ച്എസ്ടിഎസ്ഐ എച്ച്എസ്എസ്, ഉമ്മത്തൂർ, കോഴിക്കോട്)


ഹയർസെക്കന്ററി വിഭാഗം


1. എൻ കൊച്ചനുജൻ (എച്ച്എസ് എസ്ടി ഹിസ്റ്ററി (സീനിയർ) ഗവൺമന്റ് എച്ച്എസ്എസ്, കുലശേഖരപുരം, കൊല്ലം)

2. എം സുധീർ (പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്എസ്എസ്, കൊടകര, തൃശ്ശൂർ)

3. എൻ രാധീഷ്‌കുമാർ (ജിഎച്ച്എസ് എസ്ടി (സെലക്ഷൻ ഗ്രേഡ്) എസ് എൻ ട്രസ്റ്റ്‌സ് എച്ച്എസ്എസ്, പള്ളിപ്പാടം, ആലപ്പുഴ)

4. എ നൗഫൽ (പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്എസ്എസ് കിളിമാനൂർ, തിരുവനന്തപുരം)


വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം


1. കെ എസ് ബിജു (നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി, ഗവ. വിഎച്ച്എസ്എസ്, ചോറ്റാനിക്കര, എറണാകുളം)

2. ഷൈനി ജോസഫ് (വൊക്കേഷണൽ ടീച്ചർ ഇൻ എംആർആർടിവി, ടിടിടിഎം വിഎച്ച്എസ്എസ്, വടശ്ശേരിക്കര, പത്തനംതിട്ട)

3. ബി റ്റി ഷൈജിത്ത് (വൊക്കേഷണൽ ടീച്ചർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഗവ. വിഎച്ച്എസ്എസ് (ബോയ്‌സ്), കൊട്ടാരക്കര, കൊല്ലം)

അഭിനന്ദനങ്ങൾ


Sep 1, 2025

KTET ഹാൾ ടിക്കറ്റ്‌ ഇപ്പോൾ DOWNLOAD ചെയ്യാം

താഴെയുള്ള സൈറ്റ് സന്ദർശിക്കുക

























Aug 31, 2025

മർഗ്ഗദീപം : ഈ വർഷം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ


1️⃣ ഈ വർഷം രണ്ട് ലോഗിൻ ഉണ്ട്.
ഒന്ന് - പ്രിൻസിപ്പൽ ലോഗിൻ
രണ്ട് - ക്ലാർക്ക് ലോഗിൻ

2️⃣-  https://margadeepam.kerala.gov.in/ മാർഗ്ഗദീപത്തിന്റെ you മുകളിൽ കൊടുത്ത സൈറ്റിൽ കയറി

പ്രിൻസിപ്പൽ ലോഗിൻ ക്രിയേറ്റ് ചെയ്യുക

സ്കൂൾ കോഡ് ആണ് യൂസർ നെയിം - അതുതന്നെയാണ് പാസ്സ്‌വേർഡും

ഉദാ : - User Name -18517  
Password -  18517

രണ്ടും നൽകിയ ശേഷം - ക്യാപ്ച്ച കോഡ് നൽകിയശേഷം - പുതിയ പാസ്സ്‌വേർഡ് നിർമ്മിക്കുക

പുതിയ പാസ്സ്‌വേർഡ് നിർമ്മിച്ച ശേഷം

യൂസർ കോഡ് മുകളിൽ പറഞ്ഞതുതന്നെ
അഥവാ സ്കൂൾ കോഡ്
പുതിയ പാസ്സ്‌വേർഡ് വെച്ച് കയറുക

ഇതാണ് പ്രിൻസിപ്പൽ ലോഗിൻ

ക്ലർക്ക് ലോഗിനിലൂടെ വരുന്ന അപേക്ഷകൾ ഇവിടെ വെച്ചാണ് - അപ്പ്രൂവ് ചെയ്യേണ്ടത്

പ്രിൻസിപ്പൽ ലോഗിൻ പുതിയ പാസ്‌വേഡ് ഉപയോഗിച്ച് തുറന്നശേഷം - യൂസർ ലിസ്റ്റ് എടുക്കുക - അവിടെ ക്ലർക്ക് ലോഗിനി നുള്ള - യൂസർ നെയിമും - കണ്ടെത്താൻ സാധിക്കും

C_18517
ഇതേ രൂപത്തിൽ ആയിരിക്കും

ഇതുതന്നെയാണ് പാസ്സ്‌വേർഡും

ഈ യൂസർ കോഡും  പാസ്സ്‌വേർഡും ഉപയോഗിച്ച് ക്ലർക്ക് ലോഗിനിൽ കയറുക

തുടർന്ന് - ക്ലർക്ക് ലോഗിൻ്റെ പാസ്സ്‌വേർഡ് ചേഞ്ച് ചെയ്യുക - പുതിയ പാസ്സ്‌വേർഡ് സൃഷ്ടിക്കുക

അത് ഉപയോഗിച്ച് ക്ലർക്ക് ലോഗിൻ കയറി അപ്ലിക്കേഷൻ - കുട്ടിയുടെ അഡ്മിഷൻ നമ്പർ ഉപയോഗിച്ച് -പൂർത്തീകരിക്കുക
ക്ലർക്ക് ലോഗിനിൽ വരുത്തുന്ന തെറ്റുകൾ തിരുത്താൻ പ്രിൻസിപ്പൽ ലോഗിനിൽ സാധ്യമല്ലെങ്കിലും റിമൂവ്/റിജക്റ്റ് ഓപ്ഷൻ ഉണ്ട്. പ്രിൻസിപ്പൽ ലോഗി നിൽ നിന്ന് റിമൂവ് ചെയ്ത അപേക്ഷകൾ ക്ലർക്ക് ലോഗിനിൽ   നിന്ന് (തെറ്റുകൾ തിരുത്തി ) വീണ്ടും സബ്മിറ്റ് ചെയ്യാവുന്നതാണ്.

സ്കൂൾ പാചക തൊഴിലാളികൾക്ക് ഓണറേറിയവും ഫെസ്റ്റിവൽ അലവൻസും അനുവദിച്ചു

സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾക്ക് 2025 ജൂലൈ മാസത്തെ ഓണറേറിയവും ഓണം ഫെസ്റ്റിവൽ അലവൻസും വിതരണം ചെയ്യുന്നതിനായി 17,08,13,344 രൂപ അനുവദിച്ചു. 2025 ജൂലൈ മാസത്തെ പാചക തൊഴിലാളികളുടെ ഓണറേറിയം ഇനത്തിലെ സംസ്ഥാന അധിക വിഹിതമായി (കേന്ദ്ര-സംസ്ഥാന നിർബന്ധിത വിഹിതമായ 1000 രൂപ ഒഴികെ) 15,01,56,494 രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കൂടാതെ, 2025 വർഷത്തെ പാചക തൊഴിലാളികളുടെ ഓണം ഫെസ്റ്റിവൽ അലവൻസ് വിതരണം ചെയ്യുന്നതിനായി 2,06,56,850 രൂപയും അനുവദിച്ചു. ഈ രണ്ട് തുകകളും ചേർത്ത് ആകെ 17,08,13,344 രൂപ ജില്ലകൾക്ക് കൈമാറിയിട്ടുണ്ട്.








Aug 25, 2025

ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും. 
ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 
സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച്.  1250 രൂപയാക്കി.    പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. 
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ  അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. 
കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വര്‍ദ്ധിപ്പിച്ചു.
  13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. 
കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഓണം ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
  കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാവിഭാഗങ്ങള്‍ക്കും ഇത്തവണ വര്‍ദ്ധിപ്പിച്ച ആനുകൂല്യം ഉറപ്പാക്കുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.


















Aug 24, 2025

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നടത്താനായി സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ചു: വിദ്യാഭ്യാസമന്ത്രി..

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.  ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിർദേശങ്ങൾക്കനുസരിച്ച് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിയമനം നടത്താനായി സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.
    1995-ലെ Persons with Disabilities (PWD) Act പ്രകാരം 3 ശതമാനവും, 2016-ലെ Rights of Persons with Disabilities (RPWD) Act പ്രകാരം 4 ശതമാനവും സംവരണം ഭിന്നശേഷിക്കാർക്ക് നിയമപരമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിൽ 1996 മുതൽ 2017 വരെ 3% സംവരണവും, പിന്നീട് 4% സംവരണവും നടപ്പാക്കേണ്ടതുണ്ട്.
    ഭിന്നശേഷി നിയമനങ്ങൾക്കായി സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ച് ഉത്തരവായി. ഈ സമിതികളുടെ പ്രവർത്തനം ഈ മാസം ഓഗസ്റ്റ് 25-ന് ആരംഭിക്കും. ഒരു മാസത്തിനുള്ളിൽ നിയമന നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ നടപടികൾ പൂർത്തിയാക്കുന്നതോടെ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കഴിയും.
ഭിന്നശേഷി നിയമനം പൂർത്തിയാക്കിയ ശേഷം, താൽക്കാലികമായി നിയമനം ലഭിച്ച മറ്റ് അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനങ്ങൾ സ്ഥിരപ്പെടുത്തും.
    എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ഉൾപ്പെടെ ഇതുവരെ 1100-ൽ പരം ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നൽകിയിട്ടുണ്ട്. ഭിന്നശേഷി നിയമനം നടക്കുന്നത് വരെ, 2018 നവംബർ 18-നും 2021 നവംബർ 8-നും ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് പ്രൊവിഷണലായും, അതിനുശേഷം നിയമിക്കപ്പെട്ടവർക്ക് ദിവസവേതനാടിസ്ഥാനത്തിലും ശമ്പളം നൽകും.
    ഇവരുടെ നിയമനങ്ങൾ, ഭിന്നശേഷി നിയമനം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥിരപ്പെടുത്തും. പ്രൊവിഷണൽ നിയമനം ലഭിച്ചവർക്ക് പെൻ (PEN) നമ്പർ, കെ.എ.എസ്.ഇ.പി.എഫ്. അംഗത്വം എന്നിവ നൽകാനും സ്ഥാനക്കയറ്റത്തിനും അവധി ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കും.
    നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) നൽകിയ ഹർജിയിൽ, ഭിന്നശേഷി വിഭാഗത്തിനായി മാറ്റിവെച്ച തസ്തികകൾ ഒഴികെയുള്ള ഒഴിവുകളിൽ സ്ഥിരം നിയമനം നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, ഈ വിധി എൻ.എസ്.എസ്. മാനേജ്‌മെൻ്റിന് കീഴിലുള്ള സ്കൂളുകൾക്ക് മാത്രമാണ് ബാധകമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇത് പാലിക്കാതിരുന്നാൽ കോടതി അലക്ഷ്യമാകും.

Aug 23, 2025

3% DA അനുവദിച്ചു


സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 
 3% DA / DR
അനുവദിച്ചു. സെപ്റ്റംബർ ഒന്നിന് പുതുക്കിയ ശമ്പളവും പെൻഷനും ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

Aug 22, 2025

Aug 21, 2025

LP, UP തസ്തികകളിൽ ഭാഷാപ്രാവീണ്യം ഉറപ്പാക്കാൻ പുതിയ വ്യവസ്ഥകളുമായി സർക്കാർ

കേരളത്തിലെ എൽ.പി.എസ്.ടി/യു.പി.എസ്.ടി (മലയാളം മീഡിയം) തസ്തികകളിൽ ഭാഷാപ്രാവീണ്യം ഉറപ്പാക്കാൻ പുതിയ വ്യവസ്ഥകളുമായി സർക്കാർ. സെക്കൻഡറി തലത്തിൽ മലയാളം ഒരു വിഷയമായി പഠിക്കാത്തവർക്ക് നിയമനം ലഭിക്കാൻ, കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന 'Language Test in Malayalam' എന്ന പരീക്ഷയിൽ 40% മാർക്കോടെ വിജയിക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

​മുമ്പ്, 2018-ലെ ഒരു ഉത്തരവ് പ്രകാരം സെക്കൻഡറി തലത്തിൽ മലയാളം പഠിക്കാത്തവർക്കും ബിരുദ/ബിരുദാനന്തര/അധ്യാപക ട്രെയിനിങ് തലങ്ങളിൽ മലയാളം പഠിച്ചിട്ടുണ്ടെങ്കിൽ എൽ.പി.എസ്.ടി/യു.പി.എസ്.ടി നിയമനത്തിന് അർഹതയുണ്ടായിരുന്നു. എന്നാൽ, പിന്നീട് ഈ ഉത്തരവ് റദ്ദാക്കി, പ്രൈമറി തലത്തിൽ പ്രാദേശിക ഭാഷയായ മലയാളം എസ്.എസ്.എൽ.സിക്ക് പാർട്ട് I, II അല്ലെങ്കിൽ പഠനമാധ്യമമായി പഠിച്ചിട്ടുള്ളവരെ മാത്രം നിയമിച്ചാൽ മതിയെന്ന് 2023-ലെ മറ്റൊരു ഉത്തരവിൽ സർക്കാർ വ്യക്തമാക്കി.

​എങ്കിലും, 2023 ഫെബ്രുവരി 24-ന് മുമ്പ് പഴയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടിയവർക്കും കോഴ്സുകൾക്ക് പ്രവേശനം നേടിയവർക്കും പുതിയ ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവ് നൽകി. ഇവർക്ക് മലയാള ഭാഷാപ്രാവീണ്യം ഉറപ്പാക്കുന്നതിനുള്ള പരീക്ഷ എഴുതാൻ അനുമതി നൽകുകയും ചെയ്തു. ഈ പുതിയ വ്യവസ്ഥകൾ സംബന്ധിച്ച വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മിഷൻ പുറപ്പെടുവിക്കുമെന്ന് ഉത്തരവിൽ പറയുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (K.E.R.) ബന്ധപ്പെട്ട ഭേദഗതികൾ പിന്നീട് വരുത്തുമെന്നും അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ സെക്രട്ടറി കെ. വാസുകി ഐ.എ.എസ് ആണ് ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്

ഉത്തരവ് കാണാൻ താഴെയുള്ള ബട്ടണിൽ ക്ലിക് ചെയ്യുക


Aug 20, 2025

2025 സെപ്റ്റംബർ 15 മുതൽ ഇ-ഗ്രാന്റ്സ് വെബ്-പോർട്ടൽ തുറന്നുനൽകും.

  • ​സംസ്ഥാനത്തെ ഒ.ബി.സി(എച്ച്)/ എസ്.ഇ.ബി.സി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഒ.ഇ.സി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി 2025 സെപ്റ്റംബർ 15 മുതൽ ഇ-ഗ്രാന്റ്സ് വെബ്-പോർട്ടൽ തുറന്നുനൽകും. 

  • ​നിലവിൽ, ഇ-ഗ്രാന്റ്സ് വെബ്-പോർട്ടൽ സാങ്കേതിക കാരണങ്ങളാൽ അടച്ചിട്ടിരിക്കുകയാണ്.

  • ​തീയതി: 18.08.2025

  • ​ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്

ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനിച്ചു.

ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കിൽ തന്നെ വഹിക്കാവുന്നതാണ്.

Aug 18, 2025

മാർഗ്ഗദീപം സ്കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു



2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്കോളർഷിപ്പ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്. 1500 രൂപയാണ് സ്കോളർഷിപ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ത്തിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
സ്‌കൂളുകളിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 12
അപേക്ഷ ഫോറവും മറ്റ് വിശദാംശങ്ങളും Downloads ൽ ഉണ്ട്

INVALID UID: തസ്തിക പുനർ നിരണയത്തിന്ന് അനുമതി

DOWNLOAD CIRCULAR

​സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 2025-2026 അധ്യയന വർഷത്തിലെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് അധിക നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് കേരള സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 2025-2026 അധ്യയന വർഷത്തിലെ തസ്തിക നിർണ്ണയം നടത്താൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ (K.E.R.) അധ്യായം XXIII, ചട്ടം 12-ലെ ഭേദഗതി പ്രകാരം, ഓരോ അധ്യയന വർഷത്തിലെയും ആറാം പ്രവൃത്തി ദിനത്തിൽ പ്രവേശനം നേടിയ യു.ഐ.ഡി. ഉള്ള കുട്ടികളുടെ എണ്ണമാണ് തസ്തിക നിർണയത്തിനായി പരിഗണിക്കുന്നത്.

​2025-2026 അധ്യയന വർഷത്തിൽ അസാധുവായ (Invalid) യു.ഐ.ഡി. ഉള്ള കുട്ടികളുടെ യു.ഐ.ഡി. സാധുവാക്കി (Valid) സമന്വയയിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഈ വിഷയം സർക്കാർ വിശദമായി പരിശോധിച്ച ശേഷം, 2025-2026 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനത്തിൽ റോളിൽ ഉൾപ്പെട്ടിട്ടുള്ള അസാധുവായ യു.ഐ.ഡി. ഉള്ള കുട്ടികളുടെ യു.ഐ.ഡി. സാധുവാക്കി സമന്വയയിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 2025 ഓഗസ്റ്റ് 20 വരെ നീട്ടി നൽകി.

​ഇതിൻ്റെ അടിസ്ഥാനത്തിൽ, ഈ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി 2025-2026 അധ്യയന വർഷത്തെ തസ്തിക നിർണ്ണയം (അധിക തസ്തിക ഉൾപ്പെടെ) ഓഗസ്റ്റ് 25-നകം പുനർ നിർണ്ണയിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ അനുമതി നൽകുന്നു. ഈ നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറും കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്വീകരിക്കേണ്ടതാണ്. ഗവർണറുടെ ഉത്തരവിൻ പ്രകാരം, ഡോ. വാസുകി കെ. ഐ.എ.എസ് ആണ് ഇത് സംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്

Aug 16, 2025

Sampoorna Updation


  • ​എല്ലാ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളും സ്റ്റാഫ് വിവരങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങളും ഉൾപ്പെടെ എല്ലാ അടിസ്ഥാന വിവരങ്ങളും 2025 ഓഗസ്റ്റ് 25-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യണം.

  • ​ഈ തീയതിക്ക് ശേഷം, വിവിധ സർക്കാർ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സമ്പൂർണ പോർട്ടലിൽ നിന്ന് ഡാറ്റ ഡൗൺലോഡ് ചെയ്യുന്നതിനാൽ, ഡാറ്റയുടെ കൃത്യത അതത് സ്കൂളുകളിലെ പ്രധാന അധ്യാപകർ ഉറപ്പാക്കണം.

MEDISEP Second phase

Download Circular

​മെഡിസെപ് രണ്ടാം ഘട്ടത്തിന്റെ പ്രധാന സവിശേഷതകൾ:

  • ​അടിസ്ഥാന ഇൻഷുറൻസ് തുക ₹3 ലക്ഷത്തിൽ നിന്ന് ₹5 ലക്ഷമായി വർദ്ധിപ്പിക്കും.

  • ​41-ഓളം സ്പെഷ്യലൈസ്ഡ് ചികിത്സകൾക്കായി 2100-ൽ അധികം ചികിത്സാ നടപടിക്രമങ്ങൾ അടിസ്ഥാന ആനുകൂല്യ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • ​സ്വകാര്യ ആശുപത്രികളിലെ മുറി വാടകയ്ക്ക് പരമാവധി പരിധി പ്രതിദിനം ₹5,000 ആണ്. സർക്കാർ ആശുപത്രികളിൽ ഇത് പ്രതിദിനം ₹2,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

  • ​എല്ലാ പ്രാഥമിക ഗുണഭോക്താക്കൾക്കും പ്രതിമാസ പ്രീമിയം ഒരുപോലെയായിരിക്കും. ബിഡ് അന്തിമമാക്കുന്നതിന് വിധേയമായി, നികുതി ഉൾപ്പെടെയുള്ള പ്രതിമാസ പ്രീമിയം ₹750 ആയി വർദ്ധിപ്പിക്കും.

  • ​പോളിസി കാലയളവ് രണ്ട് വർഷത്തേക്കായിരിക്കും. രണ്ടാം വർഷത്തേക്ക് പ്രീമിയം, പാക്കേജ് നിരക്കുകൾ എന്നിവയിൽ 5% വർദ്ധനവ് അനുവദിക്കും.

  • ​ഒന്നാം ഘട്ടത്തിൽ കാറ്റസ്ട്രോഫിക് പാക്കേജിന്റെ ഭാഗമായിരുന്ന ടോട്ടൽ നീ റീപ്ലേസ്‌മെൻ്റും ടോട്ടൽ ഹിപ് റീപ്ലേസ്‌മെൻ്റും ഇപ്പോൾ അടിസ്ഥാന ആനുകൂല്യ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • ​നിലവിലുള്ള മൂന്ന് അടിയന്തര സാഹചര്യങ്ങൾക്ക് (ഹൃദയാഘാതം, പക്ഷാഘാതം, റോഡ് ട്രാഫിക് അപകടം) പുറമെ, 10 അടിയന്തര സാഹചര്യങ്ങൾ കൂടി റീഇംബേഴ്സ്മെൻ്റിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയവയിൽ വൈദ്യുതാഘാതം, ആകസ്മികമായ മുങ്ങൽ, സൂര്യാഘാതം, ആശുപത്രിയിൽ പ്രവേശനം ആവശ്യമുള്ള പൊള്ളൽ എന്നിവ ഉൾപ്പെടുന്നു.

  • ​പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് 3 ദിവസത്തേക്കും പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് 5 ദിവസത്തേക്കും കവറേജ് ലഭിക്കും.

  • ​ഗുണഭോക്താക്കളുടെ വിവരങ്ങൾ തൽക്ഷണം ലഭ്യമാക്കുന്നതിനായി മെഡിസെപ് കാർഡുകളിൽ ഒരു ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തും.

  • ​പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ സാങ്കേതികമായി യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് മാത്രമേ രണ്ടാം ഘട്ടത്തിനായുള്ള ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.

  • ​നിലവിലെ പദ്ധതിയിലെ ഗുണഭോക്താക്കളുടെയും ആശ്രിതരുടെയും എൻറോൾമെന്റിനുള്ള വ്യവസ്ഥകളും ആശുപത്രി തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും രണ്ടാം ഘട്ടത്തിലും തുടരും

It's an AI Extracted text may have corrections

First term exam instructions

View and download circular



ജില്ലാതലം

  • ​ഡി.പി.സി, പരീക്ഷാ ചുമതലയുള്ള ഡി.പി.ഒ, എം.ഐ.എസ് കോർഡിനേറ്റർ എന്നിവരടങ്ങുന്ന മൂന്നംഗ പരീക്ഷാ സെൽ രൂപീകരിക്കേണ്ടതാണ്.

  • ​ജില്ലയിൽ ചോദ്യപേപ്പർ വിതരണത്തിന്റെ മേൽനോട്ടവും, ബി.ആർ.സി, സ്കൂൾതല ചോദ്യപേപ്പറുകൾ സ്വീകരിക്കലും സൂക്ഷിക്കലും, പരീക്ഷാ നടത്തിപ്പിന്റെ ബി.ആർ.സിതല ഏകോപനവും, മോണിറ്ററിംഗും ജില്ലാ ഓഫീസ് നിർവഹിക്കേണ്ടതാണ്.

  • ​ബി.ആർ.സി തലത്തിൽ സൂക്ഷിക്കേണ്ട പരീക്ഷാ സംബന്ധമായ രേഖകൾ പരിശോധിക്കുകയും, സൂക്ഷിക്കുന്ന സ്ഥലത്തിന്റെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുകയും വേണം.

ബി.ആർ.സിതലം

  • ​സി-ആപ്റ്റിൽ നിന്ന് ചോദ്യപേപ്പർ വിതരണം ചെയ്യുമ്പോൾ ബി.പി.സി നേരിട്ട് ഏറ്റുവാങ്ങേണ്ടതാണ്.

  • ​ഇൻഡന്റ് പ്രകാരമുള്ള ചോദ്യപേപ്പറുകൾ ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

  • ​ചോദ്യപേപ്പറിൻ്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന രീതിയിൽ പാക്കറ്റുകൾ കീറിയിട്ടുണ്ടെങ്കിൽ ടി വിവരം ജില്ലാ ഓഫീസിനെ അറിയിക്കുകയും സി-ആപ്റ്റിൽ നിന്നും മാറ്റിവാങ്ങുകയും വേണം.

  • ​ചോദ്യപേപ്പർ വിതരണം ബി.പി.സിയുടെ മേൽനോട്ടത്തിൽ നിർവഹിക്കേണ്ടതാണ്.

  • ​ഓരോ ക്ലസ്റ്ററിനു കീഴിലുള്ള സ്കൂളുകളുടെ ചുമതല അതാത് ക്ലസ്റ്റർ കോർഡിനേറ്റർമാർക്ക് നൽകണം.

  • ​എൽ.പി, യു.പി, എച്ച്.എസ് എന്നിവയുടെ ചുമതല ട്രെയിനർമാരുടെ എണ്ണത്തിനനുസരിച്ച് നൽകേണ്ടതാണ്.

  • ​ബി.പി.സി, ബി.ആർ.സി പരിധിയിലുള്ള മുഴുവൻ സ്കൂളുകളുടെയും പരീക്ഷാ നടത്തിപ്പിന്റെ ചുമതലയും കൃത്യമായ മോണിറ്ററിംഗും നടത്തേണ്ടതാണ്.

  • ​ഇൻഡൻ്റ് പ്രകാരമുള്ള ചോദ്യപേപ്പർ സ്കൂളുകൾക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

  • ​ബി.ആർ.സി-കളിലെ സ്കൂളുകളുടെ എണ്ണം കണക്കിലെടുത്ത് ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം (ഡിസ്ട്രിബ്യൂഷൻ ടേബിൾ) നിശ്ചയിക്കേണ്ടതാണ്.

  • ​ബി.ആർ.സി-യിലെ ജീവനക്കാർക്ക് ഇതിന്റെ ചുമതല നൽകേണ്ടതാണ്.

  • ​ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിന് ഇഷ്യൂ രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്.

  • ​ചോദ്യപേപ്പർ ഏറ്റുവാങ്ങുന്ന തീയതി, വിതരണം ചെയ്യുന്ന തീയതി, ഏറ്റുവാങ്ങുന്ന അധ്യാപകന്റെ/അധ്യാപികയുടെ പേര്, ഒപ്പ്, ഫോൺ നമ്പർ, വിദ്യാലയത്തിൻ്റെ പേര് എന്നിവ ഇഷ്യൂ രജിസ്റ്ററിൽ രേഖപ്പെടുത്തണം.

  • ​ചോദ്യപേപ്പർ മുഴുവൻ സ്കൂളുകളും ഏറ്റുവാങ്ങുന്നതുവരെ ചോദ്യപേപ്പർ സൂക്ഷിക്കുന്ന മുറി/അലമാരകൾ സീൽ ചെയ്ത് സൂക്ഷിക്കേണ്ടതും തുറക്കുന്ന സമയവും അടയ്ക്കുന്ന സമയവും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്.

  • ​പരീക്ഷ അവസാനിക്കുന്നതുവരെ ചോദ്യപേപ്പറോ ചോദ്യപേപ്പറിൻ്റെ അവശിഷ്ടങ്ങളോ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് പുറത്തുപോകാൻ പാടില്ല.

പ്രധാനാധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ

  • ​ചോദ്യപേപ്പർ ബി.ആർ.സി-കളിൽ നിന്ന് കൈപ്പറ്റുന്ന സമയത്ത് ഇൻഡൻ്റ് കരുതുകയും ഇൻഡൻ്റ് പ്രകാരമുള്ള ചോദ്യപേപ്പറുകൾ ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

  • ​ബി.ആർ.സി-കളിൽ നിന്ന് ലഭിക്കുന്ന അറിയിപ്പിനനുസരിച്ച് അധ്യാപകർ കൃത്യസമയത്ത് ചോദ്യപേപ്പർ വാങ്ങി പൂർണ്ണമായും രഹസ്യസ്വഭാവത്തോടെ വിദ്യാലയങ്ങളിൽ സൂക്ഷിക്കണം.

  • ​പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് മാത്രമേ ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂ.

  • ​പരീക്ഷ തുടങ്ങുന്നതിനു മുൻപ് ചോദ്യപേപ്പർ പാക്കറ്റിൽ എച്ച്.എം, പരീക്ഷാ ചാർജുള്ള അധ്യാപിക, രണ്ട് കുട്ടികൾ എന്നിവരുടെ പേര്, ഒപ്പ്, കവർ പൊട്ടിച്ച തീയതി, സമയം എന്നിവ രേഖപ്പെടുത്തണം.

  • ​ചോദ്യപേപ്പറിന് കുറവോ ഡാമേജോ ഉണ്ടെങ്കിൽ ആ വിവരം ബി.പി.സി-യെ അറിയിക്കേണ്ടതാണ്
































Aug 12, 2025

സ്വാതന്ത്ര്യ ദിനാഘോഷം 2025: മാർഗ്ഗനിർദ്ദേശങ്ങൾ

പ്ലാസ്റ്റിക് പതാകകൾ പാടില്ല: സ്വാതന്ത്ര്യ ദിനാഘോഷം 2025: മാർഗ്ഗനിർദ്ദേ സംസ്ഥാനത്തെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ ആഘോഷങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം. പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾക്ക് സംസ്ഥാനത്ത് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. *പ്രധാന നിർദ്ദേശങ്ങൾ* സംസ്ഥാനതലം: തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയർത്തും. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെ പരേഡ്, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, മെഡൽ വിതരണം എന്നിവ നടക്കും. ജില്ലാതലം: ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങൾ രാവിലെ 9 മണിക്കോ അതിന് ശേഷമോ പതാക ഉയർത്തും. മറ്റ് സ്ഥാപനങ്ങൾ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവികൾ രാവിലെ 9 മണിക്ക് ശേഷം പതാക ഉയർത്തണം. *പൊതു നിർദ്ദേശങ്ങൾ* ദേശീയ പതാക ഉയർത്തുമ്പോൾ 2002-ലെ പതാക നിയമം കർശനമായി പാലിക്കണം. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്ലാസ്റ്റിക് പതാകകളുടെ നിർമ്മാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിച്ചതായും സർക്കുലറിൽ വ്യക്തമാക്കുന്നു. എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സർക്കാർ അറിയിച്ചു.

Aug 11, 2025

എല്ലാ സ്കൂളുകളിലും ഇനി ഹെൽപ്പ് ബോക്സുകൾ, ആഴ്ചയിലൊരിക്കൽ തുറന്ന് റിപ്പോർട്ട് നൽകണം


*തിരുവനന്തപുരം:* വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി.


കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും ഹെൽപ്പ് ബോക്സുകൾ സ്ഥാപിക്കുമെന്നും ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോർട്ടുകൾ വിലയിരുത്തി വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണമെന്നും മന്ത്രി നിർദേശിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


*ഫെയ്സ് ബുക്ക്* 



വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുന്നു. ഇതിന്റെ ഭാഗമായി, സ്കൂളുകളുടെയും വിദ്യാർത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഒരു കണക്കെടുപ്പ് നടത്തും.


കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും 'ഹെൽപ് ബോക്സ്' സ്ഥാപിക്കും. ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്‍റെ ചുമതല വഹിക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോർട്ടുകൾ വിലയിരുത്തി വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം.


ഈ പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻതന്നെ പുറത്തിറക്കും. കഴിഞ്ഞ ദിവസം പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരിൽക്കണ്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.