May 25, 2026

പ്ലസ് വൺ പ്രവേശനം : വിവരങ്ങൾ


Plus 1 (HSE): Application Link 2026-27:
or open 

https://hscap.kerala.gov.in/

(Last Date: 03/06/2026 Wednesday)


Application Help File..>


(മുകളിൽ കൊടുത്ത Application Link ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CREATE CANDIDATE LOGIN-SWS ലിങ്ക് വഴി കയറിയാണ് ഓണ്‍ലൈൻ അപേക്ഷ നൽകേണ്ടത്.)

----------------

Plus 1 (VHSE): Application Link 2026-27:
(Last Date: 03/06/2026 Wednesday)

----------------





HSE Prospectus 2026-27 : Click Here


VHSE Prospectus 2026-27 : Click Here





പ്ലസ് വൺ ഏകജാലക പ്രവേശന ഷെഡ്യൂൾ 2026-27:ട്രയൽ അലോട്ട്മെന്റ്: 08/06/2026
ഒന്നാം അലോട്ട്മെന്റ്: 15/06/2026
മൂന്നാം അലോട്ട്മെന്റ്: 01/07/2026
പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്: 02/07/2026

-----------------------

HSE - WPGA Calculator : Click Here




HSE Course List: Click Here

VHSE Course List: Click Here

HSE School List & School Code: Click Here | Link2


VHSE School List & School Code: Click Here




പ്ലസ് വൺ അഡ്മിഷന് ജാതി തെളിയിക്കുന്നതിന് SSLC സർട്ടിഫിക്കറ്റ് മതിയാകും. അതിൽ നിന്നും വിഭിന്നമായ ജാതിയാണ് അവകാശപ്പെടുന്നത് എങ്കിൽ മാത്രമേ വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ.

(ജാതി ഉൾപ്പെടുത്തിയത്)


പ്ലസ് വൺ പ്രവേശന സമയത്ത് CBSE വിദ്യാർത്ഥികൾ വില്ലേജ് ഓഫീസിൽ നിന്നുള്ള Nativity, Community certificates ഹാജരാക്കേണ്ടതുണ്ട്.

-------------------


പ്ലസ് വൺ പ്രവേശനം 2026-27 : അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു..


പ്ലസ് വണ്ണിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും. ഇതിനായി തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30% സീറ്റ് വസീറ്റുകൾ വർദ്ധിപ്പിച്ചു. കൂടാതെ, കൊല്ലം, തൃശൂർ ജില്ലകളിൽ 20% സീറ്റ് വർദ്ധിപ്പിച്ചു. നേരത്തെ അനുവദിച്ച താൽക്കാലിക ബാച്ചുകളും തുടരും.



-------------------------------------

അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകൾ..


1. അലോട്ട്മെന്റ് ലെറ്റർ (2 page)- 2 copy

2. SSLC സർട്ടിഫിക്കറ്റ് കോപ്പി / Result Print / CBSE Result Page


3. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original),


4. സ്വഭാവ സർട്ടിഫിക്കറ്റ് (Original),

5. ആധാർ കാർഡ് (Copy)


6. സ്വന്തം പഞ്ചായത്തിലെയോ താലൂക്കിലെയോ സ്കൂളിലാണ് കിട്ടിയതെങ്കില്‍ SSLC ബുക്കിൽ പ‍ഞ്ചായത്ത്/താലൂക്ക് വിവരങ്ങൾ ഉണ്ട് എങ്കിൽ അത് മതിയാകും. അല്ലാത്തപക്ഷം റേഷന്‍കാ‍ർ‍ഡ് (ഒറിജിനല്‍ & 1 കോപ്പി) അല്ലെങ്കിൽ നാറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.


7. ജാതി തെളിയിക്കുന്നതിന് SSLC സർട്ടിഫിക്കറ്റ് മതിയാകും. അതിൽ നിന്നും വിഭിന്നമായ ജാതിയാണ് അവകാശപ്പെടുന്നത് എങ്കിൽ മാത്രം വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. (OEC വിദ്യാർത്ഥികൾ വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.)

8. നിശ്ചിത ഫീസ്. (Appendix-3 ൽ ഉൾപ്പെട്ട OBH വിഭാഗങ്ങളില്‍ പെടുന്നവർക്ക് Fee Concession ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. SC/ST വിഭാഗത്തിൽ പെട്ടവർക്ക് ഫീസിളവ് ഉണ്ടായിരിക്കും.)



9. മുന്നോക്ക ജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS) ബന്ധപ്പെട്ട വില്ലേജിൽ നിന്നും ലഭിക്കുന്ന Income & Assets Certificate (ഒറിജിനൽ),



10. Disability Certificate (40% ന് മുകളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രം).


11. ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവരുടെ ആശ്രിതർ ആണെങ്കിൽ ജവാന്റെ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിരമിച്ചവർ ആണെങ്കിൽ സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.

12. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിനും കോ-കരിക്കുലർ ആക്ടിവിറ്റീസിനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് (Club Certificate) (അനുബന്ധം 4 മാതൃകയിൽ)


13. ബോണസ് പോയിന്റ് അവകാശപ്പെട്ടവർ ആയത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ രേഖകൾ (അപേക്ഷയില്‍ കാണിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ),


NCC-ക്ക് 75% ഹാജറുണ്ടെന്ന സർട്ടിഫിക്കറ്റ്,


Scout& Guides പുരസ്കാർ ലഭിച്ചവർ,


LSS പരീക്ഷയിൽ യോഗ്യത നേടിയവർ LSS സർട്ടിഫിക്കറ്റ് ഹാജരാക്കണം.


USS പരീക്ഷയിൽ യോഗ്യത നേടിയവർ പരീക്ഷ ഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.


NMMS പരീക്ഷയിൽ യോഗ്യത നേടിയവർ റിസൾട്ട് പേജ് ഹാജരാക്കണം.


SPC വിദ്യാർത്ഥികൾ SPC Project Kerala നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.


JRC, Little Kites, Sports, School Kalolsavam തുടങ്ങിയവ പത്താം ക്ലാസ്സിൽ പങ്കെടുത്തവയായിരിക്കണം. (ഉണ്ടെങ്കിൽ..)

ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തിയ എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ (സർട്ടിഫിക്കറ്റ് നമ്പറും തീയതിയും രേഖപ്പെടുത്തിയിട്ടുള്ളതായിരിക്കണം