കേരളത്തിലെ വിദ്യാലയങ്ങളിൽ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വനംവകുപ്പ്, ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ് തുടങ്ങി വിവിധ ഓഫീസുകളിൽ നിന്നും N.0 C വാങ്ങി തദ്ദേശ സ്ഥാപനങ്ങളിൽ നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന, ഉത്തരവ് 13/05/2026 ന് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗ തീരുമാനപ്രകാരം പിൻവലിച്ചു. ഉത്തരവ് നമ്പർ GEDN - M1/188/2025- G.EDN dtd 13/05/2026 അനുസരിച്ച് തദ്ദേശസ്ഥാപന എൻജിനീയറും ആരോഗ്യവകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്കൂളും പരിസരവും പരിശോധിച്ച് നൽകിയിട്ടുള്ള ചെക്ക് ലിസ്റ്റ് അനുസരിച്ച് നേരത്തെ നൽകിയിരുന്നതുപോലെ തദ്ദേശസ്ഥാപന എൻജിനീയർ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവായി
