Aug 31, 2025

മർഗ്ഗദീപം : ഈ വർഷം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ


1️⃣ ഈ വർഷം രണ്ട് ലോഗിൻ ഉണ്ട്.
ഒന്ന് - പ്രിൻസിപ്പൽ ലോഗിൻ
രണ്ട് - ക്ലാർക്ക് ലോഗിൻ

2️⃣-  https://margadeepam.kerala.gov.in/ മാർഗ്ഗദീപത്തിന്റെ you മുകളിൽ കൊടുത്ത സൈറ്റിൽ കയറി

പ്രിൻസിപ്പൽ ലോഗിൻ ക്രിയേറ്റ് ചെയ്യുക

സ്കൂൾ കോഡ് ആണ് യൂസർ നെയിം - അതുതന്നെയാണ് പാസ്സ്‌വേർഡും

ഉദാ : - User Name -18517  
Password -  18517

രണ്ടും നൽകിയ ശേഷം - ക്യാപ്ച്ച കോഡ് നൽകിയശേഷം - പുതിയ പാസ്സ്‌വേർഡ് നിർമ്മിക്കുക

പുതിയ പാസ്സ്‌വേർഡ് നിർമ്മിച്ച ശേഷം

യൂസർ കോഡ് മുകളിൽ പറഞ്ഞതുതന്നെ
അഥവാ സ്കൂൾ കോഡ്
പുതിയ പാസ്സ്‌വേർഡ് വെച്ച് കയറുക

ഇതാണ് പ്രിൻസിപ്പൽ ലോഗിൻ

ക്ലർക്ക് ലോഗിനിലൂടെ വരുന്ന അപേക്ഷകൾ ഇവിടെ വെച്ചാണ് - അപ്പ്രൂവ് ചെയ്യേണ്ടത്

പ്രിൻസിപ്പൽ ലോഗിൻ പുതിയ പാസ്‌വേഡ് ഉപയോഗിച്ച് തുറന്നശേഷം - യൂസർ ലിസ്റ്റ് എടുക്കുക - അവിടെ ക്ലർക്ക് ലോഗിനി നുള്ള - യൂസർ നെയിമും - കണ്ടെത്താൻ സാധിക്കും

C_18517
ഇതേ രൂപത്തിൽ ആയിരിക്കും

ഇതുതന്നെയാണ് പാസ്സ്‌വേർഡും

ഈ യൂസർ കോഡും  പാസ്സ്‌വേർഡും ഉപയോഗിച്ച് ക്ലർക്ക് ലോഗിനിൽ കയറുക

തുടർന്ന് - ക്ലർക്ക് ലോഗിൻ്റെ പാസ്സ്‌വേർഡ് ചേഞ്ച് ചെയ്യുക - പുതിയ പാസ്സ്‌വേർഡ് സൃഷ്ടിക്കുക

അത് ഉപയോഗിച്ച് ക്ലർക്ക് ലോഗിൻ കയറി അപ്ലിക്കേഷൻ - കുട്ടിയുടെ അഡ്മിഷൻ നമ്പർ ഉപയോഗിച്ച് -പൂർത്തീകരിക്കുക
ക്ലർക്ക് ലോഗിനിൽ വരുത്തുന്ന തെറ്റുകൾ തിരുത്താൻ പ്രിൻസിപ്പൽ ലോഗിനിൽ സാധ്യമല്ലെങ്കിലും റിമൂവ്/റിജക്റ്റ് ഓപ്ഷൻ ഉണ്ട്. പ്രിൻസിപ്പൽ ലോഗി നിൽ നിന്ന് റിമൂവ് ചെയ്ത അപേക്ഷകൾ ക്ലർക്ക് ലോഗിനിൽ   നിന്ന് (തെറ്റുകൾ തിരുത്തി ) വീണ്ടും സബ്മിറ്റ് ചെയ്യാവുന്നതാണ്.

സ്കൂൾ പാചക തൊഴിലാളികൾക്ക് ഓണറേറിയവും ഫെസ്റ്റിവൽ അലവൻസും അനുവദിച്ചു

സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾക്ക് 2025 ജൂലൈ മാസത്തെ ഓണറേറിയവും ഓണം ഫെസ്റ്റിവൽ അലവൻസും വിതരണം ചെയ്യുന്നതിനായി 17,08,13,344 രൂപ അനുവദിച്ചു. 2025 ജൂലൈ മാസത്തെ പാചക തൊഴിലാളികളുടെ ഓണറേറിയം ഇനത്തിലെ സംസ്ഥാന അധിക വിഹിതമായി (കേന്ദ്ര-സംസ്ഥാന നിർബന്ധിത വിഹിതമായ 1000 രൂപ ഒഴികെ) 15,01,56,494 രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കൂടാതെ, 2025 വർഷത്തെ പാചക തൊഴിലാളികളുടെ ഓണം ഫെസ്റ്റിവൽ അലവൻസ് വിതരണം ചെയ്യുന്നതിനായി 2,06,56,850 രൂപയും അനുവദിച്ചു. ഈ രണ്ട് തുകകളും ചേർത്ത് ആകെ 17,08,13,344 രൂപ ജില്ലകൾക്ക് കൈമാറിയിട്ടുണ്ട്.








Aug 25, 2025

ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും. 
ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 
സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ച്.  1250 രൂപയാക്കി.    പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. 
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ  അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. 
കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വര്‍ദ്ധിപ്പിച്ചു.
  13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. 
കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഓണം ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
  കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാവിഭാഗങ്ങള്‍ക്കും ഇത്തവണ വര്‍ദ്ധിപ്പിച്ച ആനുകൂല്യം ഉറപ്പാക്കുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.


















Aug 24, 2025

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നടത്താനായി സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ചു: വിദ്യാഭ്യാസമന്ത്രി..

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.  ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിർദേശങ്ങൾക്കനുസരിച്ച് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിയമനം നടത്താനായി സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.
    1995-ലെ Persons with Disabilities (PWD) Act പ്രകാരം 3 ശതമാനവും, 2016-ലെ Rights of Persons with Disabilities (RPWD) Act പ്രകാരം 4 ശതമാനവും സംവരണം ഭിന്നശേഷിക്കാർക്ക് നിയമപരമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിൽ 1996 മുതൽ 2017 വരെ 3% സംവരണവും, പിന്നീട് 4% സംവരണവും നടപ്പാക്കേണ്ടതുണ്ട്.
    ഭിന്നശേഷി നിയമനങ്ങൾക്കായി സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ച് ഉത്തരവായി. ഈ സമിതികളുടെ പ്രവർത്തനം ഈ മാസം ഓഗസ്റ്റ് 25-ന് ആരംഭിക്കും. ഒരു മാസത്തിനുള്ളിൽ നിയമന നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ നടപടികൾ പൂർത്തിയാക്കുന്നതോടെ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ നിയമിക്കാൻ കഴിയും.
ഭിന്നശേഷി നിയമനം പൂർത്തിയാക്കിയ ശേഷം, താൽക്കാലികമായി നിയമനം ലഭിച്ച മറ്റ് അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനങ്ങൾ സ്ഥിരപ്പെടുത്തും.
    എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ഉൾപ്പെടെ ഇതുവരെ 1100-ൽ പരം ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നൽകിയിട്ടുണ്ട്. ഭിന്നശേഷി നിയമനം നടക്കുന്നത് വരെ, 2018 നവംബർ 18-നും 2021 നവംബർ 8-നും ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് പ്രൊവിഷണലായും, അതിനുശേഷം നിയമിക്കപ്പെട്ടവർക്ക് ദിവസവേതനാടിസ്ഥാനത്തിലും ശമ്പളം നൽകും.
    ഇവരുടെ നിയമനങ്ങൾ, ഭിന്നശേഷി നിയമനം പൂർത്തിയാകുന്ന മുറയ്ക്ക് സ്ഥിരപ്പെടുത്തും. പ്രൊവിഷണൽ നിയമനം ലഭിച്ചവർക്ക് പെൻ (PEN) നമ്പർ, കെ.എ.എസ്.ഇ.പി.എഫ്. അംഗത്വം എന്നിവ നൽകാനും സ്ഥാനക്കയറ്റത്തിനും അവധി ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കും.
    നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) നൽകിയ ഹർജിയിൽ, ഭിന്നശേഷി വിഭാഗത്തിനായി മാറ്റിവെച്ച തസ്തികകൾ ഒഴികെയുള്ള ഒഴിവുകളിൽ സ്ഥിരം നിയമനം നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, ഈ വിധി എൻ.എസ്.എസ്. മാനേജ്‌മെൻ്റിന് കീഴിലുള്ള സ്കൂളുകൾക്ക് മാത്രമാണ് ബാധകമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇത് പാലിക്കാതിരുന്നാൽ കോടതി അലക്ഷ്യമാകും.

Aug 23, 2025

3% DA അനുവദിച്ചു


സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 
 3% DA / DR
അനുവദിച്ചു. സെപ്റ്റംബർ ഒന്നിന് പുതുക്കിയ ശമ്പളവും പെൻഷനും ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

Aug 22, 2025

Aug 21, 2025

LP, UP തസ്തികകളിൽ ഭാഷാപ്രാവീണ്യം ഉറപ്പാക്കാൻ പുതിയ വ്യവസ്ഥകളുമായി സർക്കാർ

കേരളത്തിലെ എൽ.പി.എസ്.ടി/യു.പി.എസ്.ടി (മലയാളം മീഡിയം) തസ്തികകളിൽ ഭാഷാപ്രാവീണ്യം ഉറപ്പാക്കാൻ പുതിയ വ്യവസ്ഥകളുമായി സർക്കാർ. സെക്കൻഡറി തലത്തിൽ മലയാളം ഒരു വിഷയമായി പഠിക്കാത്തവർക്ക് നിയമനം ലഭിക്കാൻ, കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന 'Language Test in Malayalam' എന്ന പരീക്ഷയിൽ 40% മാർക്കോടെ വിജയിക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

​മുമ്പ്, 2018-ലെ ഒരു ഉത്തരവ് പ്രകാരം സെക്കൻഡറി തലത്തിൽ മലയാളം പഠിക്കാത്തവർക്കും ബിരുദ/ബിരുദാനന്തര/അധ്യാപക ട്രെയിനിങ് തലങ്ങളിൽ മലയാളം പഠിച്ചിട്ടുണ്ടെങ്കിൽ എൽ.പി.എസ്.ടി/യു.പി.എസ്.ടി നിയമനത്തിന് അർഹതയുണ്ടായിരുന്നു. എന്നാൽ, പിന്നീട് ഈ ഉത്തരവ് റദ്ദാക്കി, പ്രൈമറി തലത്തിൽ പ്രാദേശിക ഭാഷയായ മലയാളം എസ്.എസ്.എൽ.സിക്ക് പാർട്ട് I, II അല്ലെങ്കിൽ പഠനമാധ്യമമായി പഠിച്ചിട്ടുള്ളവരെ മാത്രം നിയമിച്ചാൽ മതിയെന്ന് 2023-ലെ മറ്റൊരു ഉത്തരവിൽ സർക്കാർ വ്യക്തമാക്കി.

​എങ്കിലും, 2023 ഫെബ്രുവരി 24-ന് മുമ്പ് പഴയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടിയവർക്കും കോഴ്സുകൾക്ക് പ്രവേശനം നേടിയവർക്കും പുതിയ ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവ് നൽകി. ഇവർക്ക് മലയാള ഭാഷാപ്രാവീണ്യം ഉറപ്പാക്കുന്നതിനുള്ള പരീക്ഷ എഴുതാൻ അനുമതി നൽകുകയും ചെയ്തു. ഈ പുതിയ വ്യവസ്ഥകൾ സംബന്ധിച്ച വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മിഷൻ പുറപ്പെടുവിക്കുമെന്ന് ഉത്തരവിൽ പറയുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (K.E.R.) ബന്ധപ്പെട്ട ഭേദഗതികൾ പിന്നീട് വരുത്തുമെന്നും അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ സെക്രട്ടറി കെ. വാസുകി ഐ.എ.എസ് ആണ് ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്

ഉത്തരവ് കാണാൻ താഴെയുള്ള ബട്ടണിൽ ക്ലിക് ചെയ്യുക


Aug 20, 2025

2025 സെപ്റ്റംബർ 15 മുതൽ ഇ-ഗ്രാന്റ്സ് വെബ്-പോർട്ടൽ തുറന്നുനൽകും.

  • ​സംസ്ഥാനത്തെ ഒ.ബി.സി(എച്ച്)/ എസ്.ഇ.ബി.സി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഒ.ഇ.സി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി 2025 സെപ്റ്റംബർ 15 മുതൽ ഇ-ഗ്രാന്റ്സ് വെബ്-പോർട്ടൽ തുറന്നുനൽകും. 

  • ​നിലവിൽ, ഇ-ഗ്രാന്റ്സ് വെബ്-പോർട്ടൽ സാങ്കേതിക കാരണങ്ങളാൽ അടച്ചിട്ടിരിക്കുകയാണ്.

  • ​തീയതി: 18.08.2025

  • ​ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്

ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനിച്ചു.

ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കിൽ തന്നെ വഹിക്കാവുന്നതാണ്.

Aug 18, 2025

മാർഗ്ഗദീപം സ്കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു



2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്കോളർഷിപ്പ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്. 1500 രൂപയാണ് സ്കോളർഷിപ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ത്തിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
സ്‌കൂളുകളിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 12
അപേക്ഷ ഫോറവും മറ്റ് വിശദാംശങ്ങളും Downloads ൽ ഉണ്ട്

INVALID UID: തസ്തിക പുനർ നിരണയത്തിന്ന് അനുമതി

DOWNLOAD CIRCULAR

​സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 2025-2026 അധ്യയന വർഷത്തിലെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് അധിക നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് കേരള സർക്കാർ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 2025-2026 അധ്യയന വർഷത്തിലെ തസ്തിക നിർണ്ണയം നടത്താൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ (K.E.R.) അധ്യായം XXIII, ചട്ടം 12-ലെ ഭേദഗതി പ്രകാരം, ഓരോ അധ്യയന വർഷത്തിലെയും ആറാം പ്രവൃത്തി ദിനത്തിൽ പ്രവേശനം നേടിയ യു.ഐ.ഡി. ഉള്ള കുട്ടികളുടെ എണ്ണമാണ് തസ്തിക നിർണയത്തിനായി പരിഗണിക്കുന്നത്.

​2025-2026 അധ്യയന വർഷത്തിൽ അസാധുവായ (Invalid) യു.ഐ.ഡി. ഉള്ള കുട്ടികളുടെ യു.ഐ.ഡി. സാധുവാക്കി (Valid) സമന്വയയിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഈ വിഷയം സർക്കാർ വിശദമായി പരിശോധിച്ച ശേഷം, 2025-2026 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനത്തിൽ റോളിൽ ഉൾപ്പെട്ടിട്ടുള്ള അസാധുവായ യു.ഐ.ഡി. ഉള്ള കുട്ടികളുടെ യു.ഐ.ഡി. സാധുവാക്കി സമന്വയയിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 2025 ഓഗസ്റ്റ് 20 വരെ നീട്ടി നൽകി.

​ഇതിൻ്റെ അടിസ്ഥാനത്തിൽ, ഈ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി 2025-2026 അധ്യയന വർഷത്തെ തസ്തിക നിർണ്ണയം (അധിക തസ്തിക ഉൾപ്പെടെ) ഓഗസ്റ്റ് 25-നകം പുനർ നിർണ്ണയിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ അനുമതി നൽകുന്നു. ഈ നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറും കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്വീകരിക്കേണ്ടതാണ്. ഗവർണറുടെ ഉത്തരവിൻ പ്രകാരം, ഡോ. വാസുകി കെ. ഐ.എ.എസ് ആണ് ഇത് സംബന്ധിച്ച ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്

Aug 16, 2025

Sampoorna Updation


  • ​എല്ലാ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളും സ്റ്റാഫ് വിവരങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങളും ഉൾപ്പെടെ എല്ലാ അടിസ്ഥാന വിവരങ്ങളും 2025 ഓഗസ്റ്റ് 25-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപ്ഡേറ്റ് ചെയ്യണം.

  • ​ഈ തീയതിക്ക് ശേഷം, വിവിധ സർക്കാർ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സമ്പൂർണ പോർട്ടലിൽ നിന്ന് ഡാറ്റ ഡൗൺലോഡ് ചെയ്യുന്നതിനാൽ, ഡാറ്റയുടെ കൃത്യത അതത് സ്കൂളുകളിലെ പ്രധാന അധ്യാപകർ ഉറപ്പാക്കണം.

MEDISEP Second phase

Download Circular

​മെഡിസെപ് രണ്ടാം ഘട്ടത്തിന്റെ പ്രധാന സവിശേഷതകൾ:

  • ​അടിസ്ഥാന ഇൻഷുറൻസ് തുക ₹3 ലക്ഷത്തിൽ നിന്ന് ₹5 ലക്ഷമായി വർദ്ധിപ്പിക്കും.

  • ​41-ഓളം സ്പെഷ്യലൈസ്ഡ് ചികിത്സകൾക്കായി 2100-ൽ അധികം ചികിത്സാ നടപടിക്രമങ്ങൾ അടിസ്ഥാന ആനുകൂല്യ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • ​സ്വകാര്യ ആശുപത്രികളിലെ മുറി വാടകയ്ക്ക് പരമാവധി പരിധി പ്രതിദിനം ₹5,000 ആണ്. സർക്കാർ ആശുപത്രികളിൽ ഇത് പ്രതിദിനം ₹2,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

  • ​എല്ലാ പ്രാഥമിക ഗുണഭോക്താക്കൾക്കും പ്രതിമാസ പ്രീമിയം ഒരുപോലെയായിരിക്കും. ബിഡ് അന്തിമമാക്കുന്നതിന് വിധേയമായി, നികുതി ഉൾപ്പെടെയുള്ള പ്രതിമാസ പ്രീമിയം ₹750 ആയി വർദ്ധിപ്പിക്കും.

  • ​പോളിസി കാലയളവ് രണ്ട് വർഷത്തേക്കായിരിക്കും. രണ്ടാം വർഷത്തേക്ക് പ്രീമിയം, പാക്കേജ് നിരക്കുകൾ എന്നിവയിൽ 5% വർദ്ധനവ് അനുവദിക്കും.

  • ​ഒന്നാം ഘട്ടത്തിൽ കാറ്റസ്ട്രോഫിക് പാക്കേജിന്റെ ഭാഗമായിരുന്ന ടോട്ടൽ നീ റീപ്ലേസ്‌മെൻ്റും ടോട്ടൽ ഹിപ് റീപ്ലേസ്‌മെൻ്റും ഇപ്പോൾ അടിസ്ഥാന ആനുകൂല്യ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • ​നിലവിലുള്ള മൂന്ന് അടിയന്തര സാഹചര്യങ്ങൾക്ക് (ഹൃദയാഘാതം, പക്ഷാഘാതം, റോഡ് ട്രാഫിക് അപകടം) പുറമെ, 10 അടിയന്തര സാഹചര്യങ്ങൾ കൂടി റീഇംബേഴ്സ്മെൻ്റിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയവയിൽ വൈദ്യുതാഘാതം, ആകസ്മികമായ മുങ്ങൽ, സൂര്യാഘാതം, ആശുപത്രിയിൽ പ്രവേശനം ആവശ്യമുള്ള പൊള്ളൽ എന്നിവ ഉൾപ്പെടുന്നു.

  • ​പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് 3 ദിവസത്തേക്കും പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് 5 ദിവസത്തേക്കും കവറേജ് ലഭിക്കും.

  • ​ഗുണഭോക്താക്കളുടെ വിവരങ്ങൾ തൽക്ഷണം ലഭ്യമാക്കുന്നതിനായി മെഡിസെപ് കാർഡുകളിൽ ഒരു ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തും.

  • ​പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ സാങ്കേതികമായി യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് മാത്രമേ രണ്ടാം ഘട്ടത്തിനായുള്ള ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.

  • ​നിലവിലെ പദ്ധതിയിലെ ഗുണഭോക്താക്കളുടെയും ആശ്രിതരുടെയും എൻറോൾമെന്റിനുള്ള വ്യവസ്ഥകളും ആശുപത്രി തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും രണ്ടാം ഘട്ടത്തിലും തുടരും

It's an AI Extracted text may have corrections

First term exam instructions

View and download circular



ജില്ലാതലം

  • ​ഡി.പി.സി, പരീക്ഷാ ചുമതലയുള്ള ഡി.പി.ഒ, എം.ഐ.എസ് കോർഡിനേറ്റർ എന്നിവരടങ്ങുന്ന മൂന്നംഗ പരീക്ഷാ സെൽ രൂപീകരിക്കേണ്ടതാണ്.

  • ​ജില്ലയിൽ ചോദ്യപേപ്പർ വിതരണത്തിന്റെ മേൽനോട്ടവും, ബി.ആർ.സി, സ്കൂൾതല ചോദ്യപേപ്പറുകൾ സ്വീകരിക്കലും സൂക്ഷിക്കലും, പരീക്ഷാ നടത്തിപ്പിന്റെ ബി.ആർ.സിതല ഏകോപനവും, മോണിറ്ററിംഗും ജില്ലാ ഓഫീസ് നിർവഹിക്കേണ്ടതാണ്.

  • ​ബി.ആർ.സി തലത്തിൽ സൂക്ഷിക്കേണ്ട പരീക്ഷാ സംബന്ധമായ രേഖകൾ പരിശോധിക്കുകയും, സൂക്ഷിക്കുന്ന സ്ഥലത്തിന്റെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുകയും വേണം.

ബി.ആർ.സിതലം

  • ​സി-ആപ്റ്റിൽ നിന്ന് ചോദ്യപേപ്പർ വിതരണം ചെയ്യുമ്പോൾ ബി.പി.സി നേരിട്ട് ഏറ്റുവാങ്ങേണ്ടതാണ്.

  • ​ഇൻഡന്റ് പ്രകാരമുള്ള ചോദ്യപേപ്പറുകൾ ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

  • ​ചോദ്യപേപ്പറിൻ്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന രീതിയിൽ പാക്കറ്റുകൾ കീറിയിട്ടുണ്ടെങ്കിൽ ടി വിവരം ജില്ലാ ഓഫീസിനെ അറിയിക്കുകയും സി-ആപ്റ്റിൽ നിന്നും മാറ്റിവാങ്ങുകയും വേണം.

  • ​ചോദ്യപേപ്പർ വിതരണം ബി.പി.സിയുടെ മേൽനോട്ടത്തിൽ നിർവഹിക്കേണ്ടതാണ്.

  • ​ഓരോ ക്ലസ്റ്ററിനു കീഴിലുള്ള സ്കൂളുകളുടെ ചുമതല അതാത് ക്ലസ്റ്റർ കോർഡിനേറ്റർമാർക്ക് നൽകണം.

  • ​എൽ.പി, യു.പി, എച്ച്.എസ് എന്നിവയുടെ ചുമതല ട്രെയിനർമാരുടെ എണ്ണത്തിനനുസരിച്ച് നൽകേണ്ടതാണ്.

  • ​ബി.പി.സി, ബി.ആർ.സി പരിധിയിലുള്ള മുഴുവൻ സ്കൂളുകളുടെയും പരീക്ഷാ നടത്തിപ്പിന്റെ ചുമതലയും കൃത്യമായ മോണിറ്ററിംഗും നടത്തേണ്ടതാണ്.

  • ​ഇൻഡൻ്റ് പ്രകാരമുള്ള ചോദ്യപേപ്പർ സ്കൂളുകൾക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

  • ​ബി.ആർ.സി-കളിലെ സ്കൂളുകളുടെ എണ്ണം കണക്കിലെടുത്ത് ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം (ഡിസ്ട്രിബ്യൂഷൻ ടേബിൾ) നിശ്ചയിക്കേണ്ടതാണ്.

  • ​ബി.ആർ.സി-യിലെ ജീവനക്കാർക്ക് ഇതിന്റെ ചുമതല നൽകേണ്ടതാണ്.

  • ​ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിന് ഇഷ്യൂ രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്.

  • ​ചോദ്യപേപ്പർ ഏറ്റുവാങ്ങുന്ന തീയതി, വിതരണം ചെയ്യുന്ന തീയതി, ഏറ്റുവാങ്ങുന്ന അധ്യാപകന്റെ/അധ്യാപികയുടെ പേര്, ഒപ്പ്, ഫോൺ നമ്പർ, വിദ്യാലയത്തിൻ്റെ പേര് എന്നിവ ഇഷ്യൂ രജിസ്റ്ററിൽ രേഖപ്പെടുത്തണം.

  • ​ചോദ്യപേപ്പർ മുഴുവൻ സ്കൂളുകളും ഏറ്റുവാങ്ങുന്നതുവരെ ചോദ്യപേപ്പർ സൂക്ഷിക്കുന്ന മുറി/അലമാരകൾ സീൽ ചെയ്ത് സൂക്ഷിക്കേണ്ടതും തുറക്കുന്ന സമയവും അടയ്ക്കുന്ന സമയവും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്.

  • ​പരീക്ഷ അവസാനിക്കുന്നതുവരെ ചോദ്യപേപ്പറോ ചോദ്യപേപ്പറിൻ്റെ അവശിഷ്ടങ്ങളോ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് പുറത്തുപോകാൻ പാടില്ല.

പ്രധാനാധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ

  • ​ചോദ്യപേപ്പർ ബി.ആർ.സി-കളിൽ നിന്ന് കൈപ്പറ്റുന്ന സമയത്ത് ഇൻഡൻ്റ് കരുതുകയും ഇൻഡൻ്റ് പ്രകാരമുള്ള ചോദ്യപേപ്പറുകൾ ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

  • ​ബി.ആർ.സി-കളിൽ നിന്ന് ലഭിക്കുന്ന അറിയിപ്പിനനുസരിച്ച് അധ്യാപകർ കൃത്യസമയത്ത് ചോദ്യപേപ്പർ വാങ്ങി പൂർണ്ണമായും രഹസ്യസ്വഭാവത്തോടെ വിദ്യാലയങ്ങളിൽ സൂക്ഷിക്കണം.

  • ​പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് മാത്രമേ ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂ.

  • ​പരീക്ഷ തുടങ്ങുന്നതിനു മുൻപ് ചോദ്യപേപ്പർ പാക്കറ്റിൽ എച്ച്.എം, പരീക്ഷാ ചാർജുള്ള അധ്യാപിക, രണ്ട് കുട്ടികൾ എന്നിവരുടെ പേര്, ഒപ്പ്, കവർ പൊട്ടിച്ച തീയതി, സമയം എന്നിവ രേഖപ്പെടുത്തണം.

  • ​ചോദ്യപേപ്പറിന് കുറവോ ഡാമേജോ ഉണ്ടെങ്കിൽ ആ വിവരം ബി.പി.സി-യെ അറിയിക്കേണ്ടതാണ്
































Aug 12, 2025

സ്വാതന്ത്ര്യ ദിനാഘോഷം 2025: മാർഗ്ഗനിർദ്ദേശങ്ങൾ

പ്ലാസ്റ്റിക് പതാകകൾ പാടില്ല: സ്വാതന്ത്ര്യ ദിനാഘോഷം 2025: മാർഗ്ഗനിർദ്ദേ സംസ്ഥാനത്തെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ ആഘോഷങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം. പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾക്ക് സംസ്ഥാനത്ത് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. *പ്രധാന നിർദ്ദേശങ്ങൾ* സംസ്ഥാനതലം: തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയർത്തും. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെ പരേഡ്, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, മെഡൽ വിതരണം എന്നിവ നടക്കും. ജില്ലാതലം: ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങൾ രാവിലെ 9 മണിക്കോ അതിന് ശേഷമോ പതാക ഉയർത്തും. മറ്റ് സ്ഥാപനങ്ങൾ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവികൾ രാവിലെ 9 മണിക്ക് ശേഷം പതാക ഉയർത്തണം. *പൊതു നിർദ്ദേശങ്ങൾ* ദേശീയ പതാക ഉയർത്തുമ്പോൾ 2002-ലെ പതാക നിയമം കർശനമായി പാലിക്കണം. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്ലാസ്റ്റിക് പതാകകളുടെ നിർമ്മാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിച്ചതായും സർക്കുലറിൽ വ്യക്തമാക്കുന്നു. എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സർക്കാർ അറിയിച്ചു.

Aug 11, 2025

എല്ലാ സ്കൂളുകളിലും ഇനി ഹെൽപ്പ് ബോക്സുകൾ, ആഴ്ചയിലൊരിക്കൽ തുറന്ന് റിപ്പോർട്ട് നൽകണം


*തിരുവനന്തപുരം:* വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി.


കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും ഹെൽപ്പ് ബോക്സുകൾ സ്ഥാപിക്കുമെന്നും ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോർട്ടുകൾ വിലയിരുത്തി വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണമെന്നും മന്ത്രി നിർദേശിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


*ഫെയ്സ് ബുക്ക്* 



വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുന്നു. ഇതിന്റെ ഭാഗമായി, സ്കൂളുകളുടെയും വിദ്യാർത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഒരു കണക്കെടുപ്പ് നടത്തും.


കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും 'ഹെൽപ് ബോക്സ്' സ്ഥാപിക്കും. ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്‍റെ ചുമതല വഹിക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോർട്ടുകൾ വിലയിരുത്തി വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം.


ഈ പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻതന്നെ പുറത്തിറക്കും. കഴിഞ്ഞ ദിവസം പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരിൽക്കണ്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.