1️⃣ ഈ വർഷം രണ്ട് ലോഗിൻ ഉണ്ട്.
ഒന്ന് - പ്രിൻസിപ്പൽ ലോഗിൻ
രണ്ട് - ക്ലാർക്ക് ലോഗിൻ
2️⃣- https://margadeepam.kerala.gov.in/ മാർഗ്ഗദീപത്തിന്റെ you മുകളിൽ കൊടുത്ത സൈറ്റിൽ കയറി
പ്രിൻസിപ്പൽ ലോഗിൻ ക്രിയേറ്റ് ചെയ്യുക
സ്കൂൾ കോഡ് ആണ് യൂസർ നെയിം - അതുതന്നെയാണ് പാസ്സ്‌വേർഡും
ഉദാ : - User Name -18517
Password - 18517
രണ്ടും നൽകിയ ശേഷം - ക്യാപ്ച്ച കോഡ് നൽകിയശേഷം - പുതിയ പാസ്സ്‌വേർഡ് നിർമ്മിക്കുക
പുതിയ പാസ്സ്‌വേർഡ് നിർമ്മിച്ച ശേഷം
യൂസർ കോഡ് മുകളിൽ പറഞ്ഞതുതന്നെ
അഥവാ സ്കൂൾ കോഡ്
പുതിയ പാസ്സ്‌വേർഡ് വെച്ച് കയറുക
ഇതാണ് പ്രിൻസിപ്പൽ ലോഗിൻ
ക്ലർക്ക് ലോഗിനിലൂടെ വരുന്ന അപേക്ഷകൾ ഇവിടെ വെച്ചാണ് - അപ്പ്രൂവ് ചെയ്യേണ്ടത്
പ്രിൻസിപ്പൽ ലോഗിൻ പുതിയ പാസ്‌വേഡ് ഉപയോഗിച്ച് തുറന്നശേഷം - യൂസർ ലിസ്റ്റ് എടുക്കുക - അവിടെ ക്ലർക്ക് ലോഗിനി നുള്ള - യൂസർ നെയിമും - കണ്ടെത്താൻ സാധിക്കും
C_18517
ഇതേ രൂപത്തിൽ ആയിരിക്കും
ഇതുതന്നെയാണ് പാസ്സ്‌വേർഡും
ഈ യൂസർ കോഡും പാസ്സ്‌വേർഡും ഉപയോഗിച്ച് ക്ലർക്ക് ലോഗിനിൽ കയറുക
തുടർന്ന് - ക്ലർക്ക് ലോഗിൻ്റെ പാസ്സ്‌വേർഡ് ചേഞ്ച് ചെയ്യുക - പുതിയ പാസ്സ്‌വേർഡ് സൃഷ്ടിക്കുക
അത് ഉപയോഗിച്ച് ക്ലർക്ക് ലോഗിൻ കയറി അപ്ലിക്കേഷൻ - കുട്ടിയുടെ അഡ്മിഷൻ നമ്പർ ഉപയോഗിച്ച് -പൂർത്തീകരിക്കുക
ക്ലർക്ക് ലോഗിനിൽ വരുത്തുന്ന തെറ്റുകൾ തിരുത്താൻ പ്രിൻസിപ്പൽ ലോഗിനിൽ സാധ്യമല്ലെങ്കിലും റിമൂവ്/റിജക്റ്റ് ഓപ്ഷൻ ഉണ്ട്. പ്രിൻസിപ്പൽ ലോഗി നിൽ നിന്ന് റിമൂവ് ചെയ്ത അപേക്ഷകൾ ക്ലർക്ക് ലോഗിനിൽ നിന്ന് (തെറ്റുകൾ തിരുത്തി ) വീണ്ടും സബ്മിറ്റ് ചെയ്യാവുന്നതാണ്.