SCROLL DOWN TO SEE MORE


Saturday, August 16, 2025

First term exam instructions

View and download circular



ജില്ലാതലം

  • ​ഡി.പി.സി, പരീക്ഷാ ചുമതലയുള്ള ഡി.പി.ഒ, എം.ഐ.എസ് കോർഡിനേറ്റർ എന്നിവരടങ്ങുന്ന മൂന്നംഗ പരീക്ഷാ സെൽ രൂപീകരിക്കേണ്ടതാണ്.

  • ​ജില്ലയിൽ ചോദ്യപേപ്പർ വിതരണത്തിന്റെ മേൽനോട്ടവും, ബി.ആർ.സി, സ്കൂൾതല ചോദ്യപേപ്പറുകൾ സ്വീകരിക്കലും സൂക്ഷിക്കലും, പരീക്ഷാ നടത്തിപ്പിന്റെ ബി.ആർ.സിതല ഏകോപനവും, മോണിറ്ററിംഗും ജില്ലാ ഓഫീസ് നിർവഹിക്കേണ്ടതാണ്.

  • ​ബി.ആർ.സി തലത്തിൽ സൂക്ഷിക്കേണ്ട പരീക്ഷാ സംബന്ധമായ രേഖകൾ പരിശോധിക്കുകയും, സൂക്ഷിക്കുന്ന സ്ഥലത്തിന്റെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുകയും വേണം.

ബി.ആർ.സിതലം

  • ​സി-ആപ്റ്റിൽ നിന്ന് ചോദ്യപേപ്പർ വിതരണം ചെയ്യുമ്പോൾ ബി.പി.സി നേരിട്ട് ഏറ്റുവാങ്ങേണ്ടതാണ്.

  • ​ഇൻഡന്റ് പ്രകാരമുള്ള ചോദ്യപേപ്പറുകൾ ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

  • ​ചോദ്യപേപ്പറിൻ്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന രീതിയിൽ പാക്കറ്റുകൾ കീറിയിട്ടുണ്ടെങ്കിൽ ടി വിവരം ജില്ലാ ഓഫീസിനെ അറിയിക്കുകയും സി-ആപ്റ്റിൽ നിന്നും മാറ്റിവാങ്ങുകയും വേണം.

  • ​ചോദ്യപേപ്പർ വിതരണം ബി.പി.സിയുടെ മേൽനോട്ടത്തിൽ നിർവഹിക്കേണ്ടതാണ്.

  • ​ഓരോ ക്ലസ്റ്ററിനു കീഴിലുള്ള സ്കൂളുകളുടെ ചുമതല അതാത് ക്ലസ്റ്റർ കോർഡിനേറ്റർമാർക്ക് നൽകണം.

  • ​എൽ.പി, യു.പി, എച്ച്.എസ് എന്നിവയുടെ ചുമതല ട്രെയിനർമാരുടെ എണ്ണത്തിനനുസരിച്ച് നൽകേണ്ടതാണ്.

  • ​ബി.പി.സി, ബി.ആർ.സി പരിധിയിലുള്ള മുഴുവൻ സ്കൂളുകളുടെയും പരീക്ഷാ നടത്തിപ്പിന്റെ ചുമതലയും കൃത്യമായ മോണിറ്ററിംഗും നടത്തേണ്ടതാണ്.

  • ​ഇൻഡൻ്റ് പ്രകാരമുള്ള ചോദ്യപേപ്പർ സ്കൂളുകൾക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

  • ​ബി.ആർ.സി-കളിലെ സ്കൂളുകളുടെ എണ്ണം കണക്കിലെടുത്ത് ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം (ഡിസ്ട്രിബ്യൂഷൻ ടേബിൾ) നിശ്ചയിക്കേണ്ടതാണ്.

  • ​ബി.ആർ.സി-യിലെ ജീവനക്കാർക്ക് ഇതിന്റെ ചുമതല നൽകേണ്ടതാണ്.

  • ​ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിന് ഇഷ്യൂ രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്.

  • ​ചോദ്യപേപ്പർ ഏറ്റുവാങ്ങുന്ന തീയതി, വിതരണം ചെയ്യുന്ന തീയതി, ഏറ്റുവാങ്ങുന്ന അധ്യാപകന്റെ/അധ്യാപികയുടെ പേര്, ഒപ്പ്, ഫോൺ നമ്പർ, വിദ്യാലയത്തിൻ്റെ പേര് എന്നിവ ഇഷ്യൂ രജിസ്റ്ററിൽ രേഖപ്പെടുത്തണം.

  • ​ചോദ്യപേപ്പർ മുഴുവൻ സ്കൂളുകളും ഏറ്റുവാങ്ങുന്നതുവരെ ചോദ്യപേപ്പർ സൂക്ഷിക്കുന്ന മുറി/അലമാരകൾ സീൽ ചെയ്ത് സൂക്ഷിക്കേണ്ടതും തുറക്കുന്ന സമയവും അടയ്ക്കുന്ന സമയവും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്.

  • ​പരീക്ഷ അവസാനിക്കുന്നതുവരെ ചോദ്യപേപ്പറോ ചോദ്യപേപ്പറിൻ്റെ അവശിഷ്ടങ്ങളോ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് പുറത്തുപോകാൻ പാടില്ല.

പ്രധാനാധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ

  • ​ചോദ്യപേപ്പർ ബി.ആർ.സി-കളിൽ നിന്ന് കൈപ്പറ്റുന്ന സമയത്ത് ഇൻഡൻ്റ് കരുതുകയും ഇൻഡൻ്റ് പ്രകാരമുള്ള ചോദ്യപേപ്പറുകൾ ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

  • ​ബി.ആർ.സി-കളിൽ നിന്ന് ലഭിക്കുന്ന അറിയിപ്പിനനുസരിച്ച് അധ്യാപകർ കൃത്യസമയത്ത് ചോദ്യപേപ്പർ വാങ്ങി പൂർണ്ണമായും രഹസ്യസ്വഭാവത്തോടെ വിദ്യാലയങ്ങളിൽ സൂക്ഷിക്കണം.

  • ​പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് മാത്രമേ ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂ.

  • ​പരീക്ഷ തുടങ്ങുന്നതിനു മുൻപ് ചോദ്യപേപ്പർ പാക്കറ്റിൽ എച്ച്.എം, പരീക്ഷാ ചാർജുള്ള അധ്യാപിക, രണ്ട് കുട്ടികൾ എന്നിവരുടെ പേര്, ഒപ്പ്, കവർ പൊട്ടിച്ച തീയതി, സമയം എന്നിവ രേഖപ്പെടുത്തണം.

  • ​ചോദ്യപേപ്പറിന് കുറവോ ഡാമേജോ ഉണ്ടെങ്കിൽ ആ വിവരം ബി.പി.സി-യെ അറിയിക്കേണ്ടതാണ്