2017-18 വര്‍ഷത്തെ ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍, അത്‌ലറ്റിക്ക് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍, Green Protocol Direction, പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട DPI നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെ നിരവധി സര്‍ക്കുലറുകള്‍ SITC ഡൗണ്‍ലോഡ്സില്‍.
Search This Blog
May 31, 2017
May 30, 2017
അറിയിപ്പ്
ഇന്ന് USS റിസൽട്ട് പ്രസിദ്ധീകരിക്കുന്നു
മെയ് 31 ന് SSLC Revaluation റിസൽട്ട് .
ജൂൺ 1ന് മുമ്പ് SSLC കാർഡുകൾ സ്കൂളിലെത്തും
May 29, 2017
സംപൂർണ സോഫ്റ്റ് വെയർ
സംപൂർണ സോഫ്റ്റ് വെയർ പുതിയ സർവറിലേക്ക് മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ താത്കാലികമായി വെബ് സൈറ്റ് ലഭ്യമായിരിക്കുകയില്ല . 31/05/2017 രാവിലെ 11 മണി മുതൽ ലഭ്യമാക്കുന്നതായിരിക്കും
പാഠപുസ്തക വിതരണം
സ്കൂൾ തുറക്കുന്ന ദിവസം ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് എല്ലാ പാഠപുസ്തകങ്ങളും ലഭിച്ചുവെന്ന് ഉറപ്പ് വരുത്തേണ്ടതാണ്
.
RMSA TEACHERS TRAINING
Palakkad ജില്ലയിലെ RMSA അധ്യാപകപരിശീലന പരിപാടിയുടെ SRGമാരും DRGമാരും ബുധനാഴ്ച രാവിലെ പത്ത് മണിക്ക് IT@school DRCയിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കണമെന്ന് RMSA Assistant Project Officer അറിയിക്കുന്നു. പരിശീലനത്തിൽ പങ്കെടുത്തവരുടെ ബാച്ച് തിരിച്ചുള്ള എണ്ണവും കൊണ്ടുവരേണ്ടതാണെന്നും അറിയിക്കുന്നു
May 28, 2017
സ്കൂ ൾ തുറക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഹെഡ്മാസ്റ്റർമാർക്ക് തയ്യാറാക്കാവുന്ന ചെക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന ചില കാര്യങ്ങൾ
A) സ്കൂളുമായി ബന്ധപ്പെട്ടവ:
സ്ക്കൂൾ കലണ്ടർ നിർമിച്ചോ
ടോയ് ലറ്റുകൾ ശുചിയാക്കിയോ
പൊട്ടിയ ഓടുകൾ മാറ്റിയോ
ഫർണിച്ചറുകൾ റിപ്പയർ ചെയ്തോ
സ്കൂൾവിഷൻ പേപ്പർ തയ്യാറാക്കിയോ
Local Resource Mapping നടത്തിയോ
പ്രവേശനോത്സവം ആസൂത്രണം ചെയ്തോ?
ലാബ്, ലൈബ്രറി ക്രമീകരിച്ചോ?
ഉച്ചഭക്ഷണ പരിപാടി. മികവുറ്റതാക്കാനുള്ള ആസൂത്രണം നടത്തിയോ
1000 പഠന മണിക്കൂർ ഉറപ്പു വരുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തോ?
സ്ക്കൂളിൻ്റെ SWOT അനലൈസ് ചെയ്തോ
കഴിഞ്ഞ വർഷത്തെ മികവുകളും പരിമിതികളും പുനർ വിചിന്തനം നടത്തിയോ
B) കുട്ടികളുമായി ബന്ധപ്പെട്ടവ:
പാഠപുസ്തക ലഭ്യത ഉറപ്പു വരുത്തിയോ
യൂണിഫോമിനു എത്തിക്കാനുള്ള ക്രമിക്കരണങ്ങള്‍ എന്തായി?
കുട്ടികളുടെ അവകാശം സംരക്ഷിക്കാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്തോ
പ്രതിഭകൾക്കും പിന്നോക്കക്കാർക്കും നൽകേണ്ട പ്രത്യേക പോഷണ പരിപാടികൾ ആസൂത്രണം ചെയ്തോ?
കുട്ടികൾക്ക് വേണ്ട യാത്രാ സൗകര്യം ഉറപ്പു വരുത്തിയോ?
CWSN, കുട്ടികൾക്കു വേണ്ട പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തോ?
അനാഥ/ അഗതി കുട്ടികളെ സഹായിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതോ?.
പ്രാതൽ കഴിക്കാൻ കഴിയാതെ സ്ക്കൂളിൽ വരുന്നവരുടെ വിശപ്പകറ്റാൻ വേണ്ട കാര്യങ്ങൾ ആസൂത്രണം ചെയ്തോ
ഓരോ കുട്ടിക്കും പുനനേട്ടങ്ങേൾ ഉറപ്പു വരുത്താനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തോ
കുട്ടികളെ അറിയാൻ' വേണ്ട ശാസ്ത്രീയ പദ്ധതി ആസൂത്രണം ചെയ്തോ
കുട്ടികളുടെ ഹാജർ ഉറപ്പ വരുത്താൻ വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്തോ
കുട്ടികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകൾ വാങ്ങിക്കൊടുക്കാൻ വേണ്ട പരിപാടികൾ ആലോചിച്ചോ
ഹെൽപ്പ് ഡസ്ക്ക് രൂപീകരിച്ചോ?
കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാനാവശ്യമായ വിവിധ പരിപാടികൾ സ്ക്കൂൾ കലണ്ടറിൽ ഉൾപ്പെടുത്തിയോ
കുട്ടികളുടെ അവകാശ രേഖ സ്ക്കൂളിൽ പ്രദർശിപ്പിച്ചോ
C) അധ്യാപകരുമായി ബന്ധപ്പെട്ടവ:
എല്ലാ ക്ളാസിനും വിഷയത്തിനും സ്ക്കൂൾ തുറക്കുമ്പോൾ അധ്യാപക സാന്നിധ്യം ഉറപ്പു വരുത്തിയോ
എല്ലാ അധ്യാപകർക്കും അവധിക്കാല പരിശീലനം ലഭിച്ചു എന്ന് ഉറപ്പ് വരുത്തിയോ
ക്ളാസ് , വിഷയ ചുമതലകൾ തീരുമാനിച്ചുവോ?
ടൈം ടേബിൾ തയ്യാറാക്കിയോ
ചുമതലാ വിഭജനം നടത്തിയോ
സി.ഇ. ക്കു വേണ്ട ഫോർമാറ്റുകൾ തയ്യാറാക്കിയോ
SRG, സബ്ജക്റ്റ് കൗൺസിൽ എന്നിവ രൂപീകരിച്ചുവോ
അവധിക്കാല പരിശീലനത്തിൽ വിവിധ വിഷയങ്ങളിൽ പ്രതിപാദിച്ച പ്രത്യേക പരിപാടികൾ SRG യിൽ ചർച്ച ചെയ്തുവോ
ഒന്നാം പാoത്തിന് തനിക്ക് വേണ്ട പ0 നോപകരണങ്ങൾ നിർമിച്ചുവോ
ഒന്നാം പാഠത്തിന് വേണ്ട 1CT റിസോഴ്സസ് ശേഖരിച്ചുവോ
ഒന്നാം പുത്തിൽ റഫറൻ സിംഗിലൂടെ കൂടുതൽ ആശയ വ്യക്തത വരുത്തേണ്ട കാര്യങ്ങൾ വരുത്തിയോ
ഏറ്റെടുക്കേണ്ട ട്രൈ ഔട്ട്/ ഗവേഷണ മേഖല തീരുമാനിച്ചുവോ
ഈ വർഷം സ്കൂളിൽ സ്വന്തം വിഷയത്തിൽ നടത്തേണ്ട മികവ് പ്രവർത്തനം തീരുമാനിച്ചുവോ
*D) രക്ഷിതാക്കളുമായി ബന്ധപ്പെട്ടവ:*
സ്ക്കൂൾ വിഭവ സമാഹരണ മാർഗങ്ങൾ ആലോചിച്ചുവോ
PTA/SMC ജനറൽ ബോഡി, CPTA കൾ എന്നിവ സ്ക്കൂൾ കലണ്ടറിൽ ഉൾപ്പെടുത്തിയോ?
വിവിധ രക്ഷാകർതൃ ബോധവത്ക്കരണ പരിപാടികൾ ആസൂത്രണം ചെയ്തതോ
വിവിധ സ്ക്കൂൾ പിന്തുണാ സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്തോ
ഫലപ്രദമായ വിദ്യാലയം എന്തെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യാൻ സാധിച്ചോ
Courtesy :Mentors
Courtesy :Mentors
May 27, 2017
പ്ലസ് വൺ പരീക്ഷാഫലം
www.keralaresults.nic.in
www.dhsekerala.gov.in
എന്നീ വെബ്‌സൈറ്റുകളില് ഫലം ലഭ്യമാകും.
May 26, 2017
പുതിയ അധ്യയനവര്ഷത്തില് സര്ക്കാര്-എയ്ഡഡ് സ്‌കൂളുകള് ഹൈടെക്കാകും: വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്
സര്ക്കാര്-എയ്ഡഡ് സ്‌കൂളുകള് ഹൈടെക് ആക്കുന്നതിനുള്ളബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് കണക്ഷന് ഉള്പ്പെടെയുള്ളപ്രവൃത്തികള് തൊണ്ണൂറ്റിയേഴു ശതമാനം പൂര്ത്തിയായതായി വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയില്പെട്ട സ്‌കൂളുകളില് ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ്, മള്ട്ടിമീഡിയ പ്രൊജക്റ്റര്തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും ഇനി അധ്യാപനം. ഇന്റര്നെറ്റ് സൗകര്യം ലഭ്യമാകാത്ത വിദൂരസ്ഥലങ്ങളിലുള്ള മൂന്നു ശതമാനം സ്‌കൂളുകളിലാണ് ഇനി പ്രവൃത്തി പൂര്ത്തീകരിക്കാനുള്ളത്. അതും ഉടന് പൂര്ത്തീകരിക്കുമെന്നും പുതിയ അധ്യനവര്ഷത്തില് കുട്ടികള്ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം നടത്താനാകുമെന്നും വാര്ത്താ സമ്മേളനത്തില് മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എട്ടുമുതല് പന്ത്രണ്ടുവരെയുള്ള 4775 സര്ക്കാര്-എയ്ഡഡ് സ്‌കൂളുകളിലായി 45,000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കാനുംഐടി ലാബുകള് സ്ഥാപിക്കുന്നതിനുമുള്ള പ്രവൃത്തികള് നടന്നു വരുന്നത്. എട്ട് ഒമ്പത്, പത്ത്, പന്ത്രണ്ട് ക്ലാസുകള്ക്കായി 400 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തുടര്ച്ചയായി ഒന്നുമുതല് ഏഴു വരെയുള്ള പ്രൈമറി ക്ലാസുകളിലും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനബോധനപ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കാന് സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്. ഹൈസ്‌കൂള് ക്ലാസുകളില് ഐടി@സ്‌കൂളിന്റെനേതൃത്വത്തില് ഐസിടി സഹായകപഠനം ആരംഭിച്ച അതേ മാതൃകയില്ത്തന്നെയാണ് ഈ അധ്യയന വര്ഷം മുതല് പ്രൈമറി അപ്പര് പ്രൈമറി തലങ്ങളിലും ഐസിടി സഹായകപഠനം ആരംഭിക്കുന്നത്.അധ്യാപകപരിശീലനം, ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് സൗകര്യം, ഐസിടി പാഠപുസ്തകങ്ങള്, ഡിജിറ്റല് ഉള്ളടക്കം എന്നിവ പൂര്ത്തിയായിക്കഴിഞ്ഞതിനുശേഷമാണ് ഐസിടി പശ്ചാത്തല സൗകര്യങ്ങള് സര്ക്കാര് നേരിട്ട് ഒരുക്കുന്നത്. സ്‌കൂളുകള് ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി അധ്യാപകര്ക്ക്പരിശീലനം നല്കിക്കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. 32,100 എല്.പി. സ്‌കൂള് അധ്യാപകരും 38,502 യു.പി. സ്‌കൂള് അധ്യാപകരുമടക്കംപരിശീലനം ലഭിച്ച 70,602 എല്.പി/യുപി അധ്യാപകരാണ് പുതിയ അധ്യനവര്ഷത്തില് പൊതുവിദ്യാലയങ്ങളിലെത്തുന്നത്. അമ്പതു കുട്ടികളുള്ള ഒരു സ്‌കൂളില് രണ്ട് കമ്പ്യൂട്ടറും ഒരു മള്ട്ടി മീഡിയ പ്രൊജക്ടറും നൂറു കുട്ടികളുള്ള സ്‌കൂളില് നാല് കമ്പ്യൂട്ടറും രണ്ട് മള്ട്ടി മീഡിയ പ്രൊജക്ടറും, 200 കുട്ടികളുള്ള സ്‌കൂളില് ആറ് കമ്പ്യൂട്ടറും രണ്ട് മള്ട്ടി മീഡിയ പ്രൊജക്ടറും, 300കുട്ടികളുള്ള സ്‌കൂളില് എട്ട് കമ്പ്യൂട്ടറും മൂന്ന് മള്ട്ടി മീഡിയ പ്രൊജക്ടറും, 400 കുട്ടികളുള്ള സ്‌കൂളില് പത്ത് കമ്പ്യൂട്ടറും നാല് മള്ട്ടി മീഡിയ പ്രൊജക്ടറും, 500 കുട്ടികളുള്ള സ്‌കൂളില് 12 കമ്പ്യൂട്ടറും അഞ്ച് മള്ട്ടി മീഡിയ പ്രൊജക്ടറും അഞ്ഞൂറിനു മുകളില് കുട്ടികളുള്ള സ്‌കൂളില് 15 കമ്പ്യൂട്ടറും ആറ് മള്ട്ടി മീഡിയ പ്രൊജക്ടറും ലഭ്യമാക്കും. ഇതിനുപുറമേ സൗകര്യമുള്ള സ്ഥലങ്ങളില് സ്മാര്ട്ട് ക്ലാസ് മുറികള്, മള്ട്ടി ഫംഗ്ഷന് പ്രിന്റര്, വീഡിയോ കോണ്ഫറന്സിംഗ്സംവിധാനം തുടങ്ങിയവയും ഏര്പ്പെടുത്തും. ഇതിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്ട്ട് ജൂലൈ മാസത്തില് കിഫ്ബിക്ക് സമര്പ്പിക്കും.ജൂണ് മുതല് തന്നെ ഇതിനുള്ള സര്വേ ഐടി @ സ്‌കൂളിന്റെ നേതൃത്വത്തില് സംഘടിപ്പിക്കും.സംസ്ഥാനത്ത് 9,377 സ്‌കൂളുകള്ക്ക്ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്ത് സമാനതകളില്ലാത്തഈ സൗകര്യങ്ങള് സംസ്ഥാനത്തെ ഓരോ കുട്ടിക്കും ഉറപ്പാക്കാന് രക്ഷകര്ത്താക്കള് ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്ത്ഥിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക്വിവിധ വിഷയങ്ങള് സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിക്കാനുതകുന്നഇ@വിദ്യ, എന്ന പുസ്തകവുംഓപ്പറേറ്റിംഗ് സിസ്റ്റവും ഡിജിറ്റല് ഉള്ളടക്കവുമടങ്ങുന്ന ഡി.വി.ഡി.യും മുരുകന് കാട്ടാക്കട രചിച്ച പ്രവേശന ഗീത സിഡിയും മന്ത്രി പ്രകാശനം ചെയ്തു. സാങ്കേതികവിദ്യയുടെ സഹായത്താല് എങ്ങനെ പഠിപ്പിക്കാം എന്നു പ്രതിപാദിക്കുന്ന ഈ പുസ്തകങ്ങള് എല്ലാ കുട്ടികള്ക്കുംഅധ്യാപകര്ക്കുംലഭിക്കും. ഇതോടെ ഏഷ്യയിലെ ആദ്യത്തെ ത്രീഡി ക്ലാസ് റൂമുകളായി നമ്മുടെ ക്ലാസ് റൂമുകള് മാറുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് കണക്ഷന് ബിഎസ്എന്എല് ആണ് നല്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം മന്ത്രി നിര്വഹിച്ചു. ബിഎസ്എന്എല് കേരള ചീഫ് ജനറല് മാനേജര് ആര്. മണിക്ക് ഇതിന്റെസര്ട്ടിഫിക്കറ്റ് മന്ത്രി കൈമാറി. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ഡയറക്ടര് കെ.വി. മോഹന്കുമാര്, എസ്.സി.ഇ.ആര്.ടി ഡയറക്ടര് ഡോ. ജെ. പ്രസാദ്, എസ്.എസ്.എ ഡയറക്ടര് ഡോ. കുട്ടികൃഷ്ണന്,മുഖ്യമന്ത്രിയുടെ വികസന കാര്യ ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, ഐടി@സ്‌കൂള് എക്‌സിക്യൂട്ടിവ് ഡയറക്ടര് അന്വര് സാദത്ത് തുടങ്ങിയവര് സംബന്ധിച്ചു. പുതിയ അധ്യയനവര്ഷത്തില് സര്ക്കാര്-എയ്ഡഡ് സ്‌കൂളുകള് ഹൈടെക്കാകും: വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്സംസ്ഥാനത്തെ സര്ക്കാര്-എയ്ഡഡ് സ്‌കൂളുകള് ഹൈടെക് ആക്കുന്നതിനുള്ളബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് കണക്ഷന് ഉള്പ്പെടെയുള്ളപ്രവൃത്തികള് തൊണ്ണൂറ്റിയേഴു ശതമാനം പൂര്ത്തിയായതായി വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയില്പെട്ട സ്‌കൂളുകളില് ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ്, മള്ട്ടിമീഡിയ പ്രൊജക്റ്റര്തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും ഇനി അധ്യാപനം. ഇന്റര്നെറ്റ് സൗകര്യം ലഭ്യമാകാത്ത വിദൂരസ്ഥലങ്ങളിലുള്ള മൂന്നു ശതമാനം സ്‌കൂളുകളിലാണ് ഇനി പ്രവൃത്തി പൂര്ത്തീകരിക്കാനുള്ളത്. അതും ഉടന് പൂര്ത്തീകരിക്കുമെന്നും പുതിയ അധ്യനവര്ഷത്തില് കുട്ടികള്ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം നടത്താനാകുമെന്നും വാര്ത്താ സമ്മേളനത്തില് മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എട്ടുമുതല് പന്ത്രണ്ടുവരെയുള്ള 4775 സര്ക്കാര്-എയ്ഡഡ് സ്‌കൂളുകളിലായി 45,000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കാനുംഐടി ലാബുകള് സ്ഥാപിക്കുന്നതിനുമുള്ള പ്രവൃത്തികള് നടന്നു വരുന്നത്. എട്ട് ഒമ്പത്, പത്ത്, പന്ത്രണ്ട് ക്ലാസുകള്ക്കായി 400 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തുടര്ച്ചയായി ഒന്നുമുതല് ഏഴു വരെയുള്ള പ്രൈമറി ക്ലാസുകളിലും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനബോധനപ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കാന് സര്ക്കാര് തീരുമാനിച്ചിട്ടുണ്ട്. ഹൈസ്‌കൂള് ക്ലാസുകളില് ഐടി@സ്‌കൂളിന്റെനേതൃത്വത്തില് ഐസിടി സഹായകപഠനം ആരംഭിച്ച അതേ മാതൃകയില്ത്തന്നെയാണ് ഈ അധ്യയന വര്ഷം മുതല് പ്രൈമറി അപ്പര് പ്രൈമറി തലങ്ങളിലും ഐസിടി സഹായകപഠനം ആരംഭിക്കുന്നത്.അധ്യാപകപരിശീലനം, ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് സൗകര്യം, ഐസിടി പാഠപുസ്തകങ്ങള്, ഡിജിറ്റല് ഉള്ളടക്കം എന്നിവ പൂര്ത്തിയായിക്കഴിഞ്ഞതിനുശേഷമാണ് ഐസിടി പശ്ചാത്തല സൗകര്യങ്ങള് സര്ക്കാര് നേരിട്ട് ഒരുക്കുന്നത്. സ്‌കൂളുകള് ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി അധ്യാപകര്ക്ക്പരിശീലനം നല്കിക്കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. 32,100 എല്.പി. സ്‌കൂള് അധ്യാപകരും 38,502 യു.പി. സ്‌കൂള് അധ്യാപകരുമടക്കംപരിശീലനം ലഭിച്ച 70,602 എല്.പി/യുപി അധ്യാപകരാണ് പുതിയ അധ്യനവര്ഷത്തില് പൊതുവിദ്യാലയങ്ങളിലെത്തുന്നത്. അമ്പതു കുട്ടികളുള്ള ഒരു സ്‌കൂളില് രണ്ട് കമ്പ്യൂട്ടറും ഒരു മള്ട്ടി മീഡിയ പ്രൊജക്ടറും നൂറു കുട്ടികളുള്ള സ്‌കൂളില് നാല് കമ്പ്യൂട്ടറും രണ്ട് മള്ട്ടി മീഡിയ പ്രൊജക്ടറും, 200 കുട്ടികളുള്ള സ്‌കൂളില് ആറ് കമ്പ്യൂട്ടറും രണ്ട് മള്ട്ടി മീഡിയ പ്രൊജക്ടറും, 300കുട്ടികളുള്ള സ്‌കൂളില് എട്ട് കമ്പ്യൂട്ടറും മൂന്ന് മള്ട്ടി മീഡിയ പ്രൊജക്ടറും, 400 കുട്ടികളുള്ള സ്‌കൂളില് പത്ത് കമ്പ്യൂട്ടറും നാല് മള്ട്ടി മീഡിയ പ്രൊജക്ടറും, 500 കുട്ടികളുള്ള സ്‌കൂളില് 12 കമ്പ്യൂട്ടറും അഞ്ച് മള്ട്ടി മീഡിയ പ്രൊജക്ടറും അഞ്ഞൂറിനു മുകളില് കുട്ടികളുള്ള സ്‌കൂളില് 15 കമ്പ്യൂട്ടറും ആറ് മള്ട്ടി മീഡിയ പ്രൊജക്ടറും ലഭ്യമാക്കും. ഇതിനുപുറമേ സൗകര്യമുള്ള സ്ഥലങ്ങളില് സ്മാര്ട്ട് ക്ലാസ് മുറികള്, മള്ട്ടി ഫംഗ്ഷന് പ്രിന്റര്, വീഡിയോ കോണ്ഫറന്സിംഗ്സംവിധാനം തുടങ്ങിയവയും ഏര്പ്പെടുത്തും. ഇതിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്ട്ട് ജൂലൈ മാസത്തില് കിഫ്ബിക്ക് സമര്പ്പിക്കും.ജൂണ് മുതല് തന്നെ ഇതിനുള്ള സര്വേ ഐടി @ സ്‌കൂളിന്റെ നേതൃത്വത്തില് സംഘടിപ്പിക്കും.സംസ്ഥാനത്ത് 9,377 സ്‌കൂളുകള്ക്ക്ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്ത് സമാനതകളില്ലാത്തഈ സൗകര്യങ്ങള് സംസ്ഥാനത്തെ ഓരോ കുട്ടിക്കും ഉറപ്പാക്കാന് രക്ഷകര്ത്താക്കള് ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്ത്ഥിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക്വിവിധ വിഷയങ്ങള് സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിക്കാനുതകുന്നഇ@വിദ്യ, എന്ന പുസ്തകവുംഓപ്പറേറ്റിംഗ് സിസ്റ്റവും ഡിജിറ്റല് ഉള്ളടക്കവുമടങ്ങുന്ന ഡി.വി.ഡി.യും മുരുകന് കാട്ടാക്കട രചിച്ച പ്രവേശന ഗീത സിഡിയും മന്ത്രി പ്രകാശനം ചെയ്തു. സാങ്കേതികവിദ്യയുടെ സഹായത്താല് എങ്ങനെ പഠിപ്പിക്കാം എന്നു പ്രതിപാദിക്കുന്ന ഈ പുസ്തകങ്ങള് എല്ലാ കുട്ടികള്ക്കുംഅധ്യാപകര്ക്കുംലഭിക്കും. ഇതോടെ ഏഷ്യയിലെ ആദ്യത്തെ ത്രീഡി ക്ലാസ് റൂമുകളായി നമ്മുടെ ക്ലാസ് റൂമുകള് മാറുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് കണക്ഷന് ബിഎസ്എന്എല് ആണ് നല്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം മന്ത്രി നിര്വഹിച്ചു. ബിഎസ്എന്എല് കേരള ചീഫ് ജനറല് മാനേജര് ആര്. മണിക്ക് ഇതിന്റെസര്ട്ടിഫിക്കറ്റ് മന്ത്രി കൈമാറി. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ഡയറക്ടര് കെ.വി. മോഹന്കുമാര്, എസ്.സി.ഇ.ആര്.ടി ഡയറക്ടര് ഡോ. ജെ. പ്രസാദ്, എസ്.എസ്.എ ഡയറക്ടര് ഡോ. കുട്ടികൃഷ്ണന്,മുഖ്യമന്ത്രിയുടെ വികസന കാര്യ ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, ഐടി@സ്‌കൂള് എക്‌സിക്യൂട്ടിവ് ഡയറക്ടര് അന്വര് സാദത്ത് തുടങ്ങിയവര് സംബന്ധിച്ചു.
ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള തീയതി നീട്ടിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
സിബിഎസ്ഇ ഫലം വന്നതിനു ശേഷം മൂന്നു ദിവസം കൂടി പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ കാര്യത്തില്‍ പിടിവാശി കാണിക്കരുതെന്നും കോടതി കുറ്റപ്പെടുത്തി.
ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള സമയപരിധി അടുത്തമാസം അഞ്ചുവരെ നീട്ടിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു.
എന്നാല്‍ സിബിഎസ്ഇ പരീക്ഷാഫലം വൈകുന്നതിനാല്‍ പ്രവേശന നടപടികള്‍ നീട്ടണമെന്ന അപേക്ഷ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സമയപരിധി നീട്ടിയത് .
Pravesanolsava ganam 2017- 2018
വാകകൾ പൂത്തൊരു വസന്തകാലം പള്ളിക്കൂടക്കാലം . വാടികൾ തോറും പാറി നടക്കും പൂമ്പാറ്റക്കാലം . പുത്തനുടുത്തൊരു പുലർകാലം മഴ - കെട്ടിയുയർത്തിയ കൂടാരം. ഇത്തിരിവട്ടക്കുടയും ചൂടി തത്തീ തത്തക്കുരുന്നുകൾ . വരവായ് വീണ്ടും വസന്തകാലം പള്ളിക്കൂടക്കാലം. 'അ'മുതൽ 'ക്ഷ'വരെയുള്ളക്ഷര മായാജാലക്കാലം. (chorrus) (തുമ്പികളേ പൂത്തുമ്പികളേ വാതേനു നുണഞ്ഞേ പോകാം അറിവിൻ തേന്മഴയേറ്റു കുളിർന്നൊരു തുടിതാളത്തിൽ കളിയാടാം)
Anupallavi
അക്ഷരമുറ്റത്തായിരമായിരം അരളിപ്പൂവുകൾ ചിരിതൂകി. കളിയും ചിരിയും വളകൾ കിലുങ്ങി ഊഞ്ഞാലാടി കാകളികൾ. പൂക്കാലം വരവായീ പുതിയൊരു പ്രവേശനോത്സവമായി. വിടർന്ന കണ്ണിൽ വിരിയും കഥയുടെ വിരുന്നുകാലം വരവായി.. വസന്തകാലംവരവായി
(chorrus)
തുമ്പികളേ പൂത്തുമ്പികളേ വാ തേനു നുണഞ്ഞേ പോകാം അറിവിൻ തേന്മഴയേറ്റു കുളിർന്നൊരു തുടിതാളത്തിൽ കളിയാടാം )
Charanam
അപ്പൂപ്പൻ താടിക്കാലം വന്നക്കരെ നിന്നൊരു കുളിർ കാറ്റിൽ.
പുസ്തക സഞ്ചിയണിഞ്ഞും കൊണ്ടേ കുഞ്ഞാറ്റക്കിളികൾ വരവായ്
പൂക്കാലം വരവായീ പുതിയൊരു പ്രവേശനോത്സവമായി. വിടർന്ന കണ്ണിൽ വിരിയും കഥയുടെ വിരുന്നുകാലം വരവായി.. വസന്തകാലംവരവായി
PTA Fund Return
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അഡ്മിഷനോടനുബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് നിഷ്കര്‍ഷിച്ചതിലും അധികം തുക പി ടി എ ഫണ്ടിനത്തിലും പൊതുവിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ പേരിലും പിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതലാി തുക പിരിച്ച വിദ്യാലയങ്ങള്‍ ഒരാഴ്ചക്കകം അത് തിികെ നല്‍കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. പാലക്കാട് ജില്ലയില്‍ അധികതുക പിരിച്ച വിദ്യാലയങ്ങള്‍ ആയതിന് വിശദീകരണം നല്‍കണമെന്ന് DDE
May 25, 2017
General Transfer Order of Govt School HM/AEO published
General Transfer Order of Govt School HM/AEO published and is available in link
Click Link
May 24, 2017
General Transfer of Ministerial Staff
അഞ്ചോ അതിലധികമോ കാലം തുടർച്ചയായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മിനിസ്റ്റീരിയൽ ജീവനക്കാരുടെ(ഗവ. വിദ്യാലയങ്ങൾ) വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനായും DDE Siteൽ നൽകിയ പ്രഫോർമ പൂരിപ്പിച്ച് നേരിട്ടും എത്തിക്കണമെന്ന് DDE നിർദ്ദേശം
Data Collection Proforma I - For Clerk/Typist who have completed Five Years in Present Station
Data Collection Proforma II - For Ministerial Staff only
Palakkad വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകപരിശീലനം
Palakkad വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകപരിശീലനം പരിഷ്കരിച്ച സമയക്രമം അനുസരിച്ച് നാളെ ആരംഭിക്കുമെന്നും പങ്കെടുക്കാൻ നിഷ്കർഷിച്ച അധ്യാപകർ പങ്കെടുക്കണമെന്നും RMSA Assistant Project Officer അറിയിക്കുന്നു
May 23, 2017
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് മെയ് 31നകം വാങ്ങിയിരിക്കണമെന്ന് DPI നിർദ്ദേശം.
Sixth Working Day - Entry - usermanual for schools
സ്കൂള്‍ തലം
sampoorna.itschool.gov.in എന്ന വെബ്സൈറ്റില്‍ നിലവില്‍ ഉള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ലോഗിന്‍ ചെയ്തതിനുശേഷം മാത്രം 2017-18 വരെയുള്ള അര്‍ഹരായ കുട്ടികളെ ക്ലാസ് പ്രമോഷന്‍ നല്‍കി 2017-18 വര്‍ഷത്തെ ബാച്ചുകളിലേക്ക് പ്രവേശിപ്പിക്കാവൂ.
ഒന്നാം ക്ലാസിലേക്കും, മറ്റു ക്ലാസുകളിലേക്കും പുതിയതായി കുട്ടികളെ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ എല്ലാ വിവരങ്ങളും നല്‍കി കുട്ടികളെ പുതിയ അഡ്‌മിഷനായി ചേര്‍ക്കേണ്ടതാണ്.
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ആറാം പ്രവര്‍ത്തി ദിവസത്തിലെ കുട്ടികളുടെ കണക്ക് എടുക്കുന്നത്. കുട്ടികളുടെ എണ്ണം മാത്രം ഉള്‍പ്പെടുത്തുന്നതിനുള്ള proforma ലഭിക്കുന്നതല്ല.
കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍, മീഡിയം, റിലീജിയന്‍, കാറ്റഗറി, പ്രധാന വിഷയം, (First language) എന്നിവ കൃത്യമായി നല്‍കേണ്ടതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്.
ആറാം പ്രവൃത്തി ദിവസത്തിലെ കുട്ടികളുടെ കണക്കെടുക്കുന്നതിന് താഴെപ്പറയുന്ന പ്രവര്‍ത്തികള്‍ കൃത്യമായി ചെയ്യുക.
6.1 Sampoorna school login ചെയ്യുമ്പോള്‍ dash board-ല്‍ 'Sixth working day' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന 'School Proforma' എന്ന page-ല്‍ മുഴുവന്‍ വിവരങ്ങളും enter ചെയ്ത് ശരിയെന്നുറപ്പുവരുത്തി save ചെയ്യുമ്പോള്‍ 'sixth working day report' മെനു ലഭിക്കും. (Proforma fill ചെയ്ത് save ചെയ്താല്‍ മാത്രം)
6.2 Sampoorna-യില്‍ നിലവില്‍ ഉള്ള (Batch 2017) കുട്ടികളുടെ consolidation-ല്‍ caste wise, Language/Medium wise, റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
6.3 'Sixth working day report'ല്‍ കുട്ടികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കുട്ടുകളുടെ എണ്ണം വ്യാത്യാസമായി കാണുകയാണെങ്കില്‍ Synchronize option ഉപയോഗിക്കാവുന്നതാണ്. അഡ്മിഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്. റിപ്പോര്‍ട്ട് ഒരിക്കല്‍ ജനറേറ്റ് ചെയ്തതിനുശേഷം പുതിയ അഡ്മിഷനുകള്‍ ഉണ്ടാവുകയോ, റിമൂവല്‍/റ്റി.സി നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും Synchronize ചെയ്താല്‍ മാത്രമേ പ്രസ്തുത എണ്ണം റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുകയുള്ളൂ. Caste wise, Medium/language wise എന്നിങ്ങനെ രണ്ടുതരത്തിലുള്ള Synchronization ആണ് ലഭ്യമാക്കിയിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസം കാണുകയാണെങ്കില്‍ ഈ രണ്ടും റിപ്പോര്‍ട്ടും Synchronize ചെയ്ത് ശരിയാക്കേണ്ടതാണ്. പ്രസ്തുത സൗകര്യം ആറാം പ്രവര്‍ത്തി ദിവസത്തില്‍ നിശ്ചിത സമയം വരെ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ.
6.4 Report-ല്‍ കാണുന്ന കുട്ടികളുടെ എണ്ണം ശരിയാണെന്ന് ഉറപ്പുവരുത്തി മാത്രം confirm ചെയ്യുക.
6.5 ഒരിക്കല്‍ confirm ചെയ്തുകഴിഞ്ഞാല്‍ ഏതെങ്കിലും രീതിയില്‍ മാറ്റം ആവശ്യമായി വന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അതത് AEO (LP, UP), DEO (HS)-യുമായി ബന്ധപ്പെടേണ്ടതാണ്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അപ്പോള്‍ തന്നെ confirm ചെയ്യേണ്ടതുമാണ്.
6.6 Confirm ചെയ്ത് കഴിഞ്ഞാല്‍ Reportകളുടെ print എടുക്കാന്‍ കഴിയും. 3 Report-കളാണ് നല്‍കിയിട്ടുണ്ട്. ഇവ ശരിയായി പ്രിന്റ് ചെയ്ത് HM സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
6.7 School details confirm ചെയ്ത് കഴിഞ്ഞാല്‍ AEO/DEO verify ചെയ്യുന്ന status-ഉം അറിയാന്‍ കഴിയും.
6.8 തുടര്‍ നിര്‍ദ്ദേശങ്ങള്‍ ആവശ്യമെങ്കില്‍ 'സമ്പൂര്‍ണ്ണ' ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.
May 22, 2017
Vayanothsavam Camp for High School students
The RMSA Palakkad is proposed to conduct a non-residentialcamp- Vayanothsavam for High School students at Moyan's LP School on 26-05-2017, 27-05-2017 and 28-05-2017. All the Government High school Headmasters/Headmistresses are directed to select one student from high school those who are interested in reading habit and won prizes in literary competitions and need to submit the details of student including Name of the student, Class studying in, Name of the HM, Contact No. of the HM, Name of the parent, Contact No. of the parent, Details of the Prizes won in Literary Competition (if any). Kindly submit the details of student in the attached format on or before 22-05-2017, 5.00pm.NB:- The selected students list will be intimated to Headmasters on 24-05-2017.
May 21, 2017
ആറാം പ്രവർത്തി ദിന റിപ്പോർട്ട്
ഈ വർഷത്തെ ആറാം പ്രവർത്തി ദിനം വരുന്നത് 08.06.2017 നാണ്. ആറാം പ്രവർത്തി ദിന റിപ്പോർട്ട് കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണ്ണ യിലൂടെയാണ് നൽകേണ്ടത്. ഇതിനായി സമ്പൂർണ്ണയിൽ Sixth working day എന്ന പുതിയ മെനു വരുന്നതായിരിക്കും. ശ്രദ്ധിക്കുക. ഓരോ കുട്ടി പുതുതായി ചേരുമ്പോഴും സമ്പൂർണ്ണയിൽ അപ്പോൾ തന്നെ നിർബന്ധമായും കയറ്റണം. നിലവിലുള്ള കുട്ടികൾക്ക് പ്രമോഷൻ നൽകി തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റണം. ഇതിനൊന്നും കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യാസം ഇല്ല. വ്യത്യാസം സമ്പൂർണ്ണയിലലൂടെ ഓൺലൈനായി ആറാം പ്രവർത്തി ദിന റിപ്പോർട്ട് നൽകുന്നു എന്നതിൽ മാത്രം. ഒരിക്കലും സമ്പൂർണ്ണയിൽ കയറ്റാതെ കുട്ടികളെ ഇപ്രാവശ്യം അഡ്മിറ്റ് ചെയ്യരുത്. ഇന്നത്തെ പ്രധാനാദ്ധ്യാപക യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണിതെല്ലാം. പ്രധാനാദ്ധ്യാപക യോഗത്തിൽ ഇന്ന് വരാൻ സാധിക്കാത്ത പ്രധാനാദ്ധ്യാപകർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. വളരെ ഗൗരവമായി ഡി.പി.ഐ നേരിട്ട് പങ്കെടുത്ത യോഗത്തിൽ നിർദ്ദേശിച്ച കാര്യങ്ങളാണ് മുകളിൽ പറഞ്ഞത്. ഇത്തവണത്തെ ആറാം പ്രവർത്തി ദിന റിപ്പോർട്ട് വ്യക്തവും, കൃത്യവും സംശയരഹിതമായും അന്നേ ദിവസം 12 മണിക്ക് മുമ്പ് തന്നെ Confirm ചെയ്ത് അയക്കുക. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
May 20, 2017
മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം
ഒരേ വിദ്യാലയത്തില്‍ അഞ്ച് വര്‍ഷമോ അതിലധികമോ കാലം തുടർച്ചയായി ജോലിചെയ്യുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം നല്‍കുന്നതിലേക്കായി ജീവനക്കാരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന പ്രൊഫോര്‍മയില്‍ തയ്യാറാക്കി 25നകം സമര്‍പ്പിക്കണമെന്ന്
DDE.Palakkad
അധ്യാപക പരിശീലനം മെയ് 25ലേക്ക് മാറ്റി
മെയ് 22ന് ആരംഭിക്കാനിരുന്ന പാലക്കാട് വിദ്യാഭ്യാസജില്ലയിലെ Subject അധ്യാപക പരിശീലനം മെയ് 25ലേക്ക് മാറ്റി(30 വരെ). ഒറ്റപ്പാലം, മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലകളിലെ പരിശീലനങ്ങള്‍ക്ക് മാറ്റമില്ലെന്നും RMSA അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പരിശീലനങ്ങളില്‍ ഇതേവരെ പങ്കെടുക്കാതിരുന്ന എല്ലാ അധ്യാപകരും 25ന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം.
QIP യോഗ തീരുമാനങ്ങൾ ( 20/5/17)
✅ വരും വർഷം SS A, RനടA/ ഡയറ്റ് /, Scert/സീമാറ്റ് തുടങ്ങിയവയുടെ പ്രവർത്തനം ഏകോപിപ്പിക്കും.
❇ ഒരു സമയം ഒരു പരിശീലനം മാത്രം പരിപാടികളുടെ ആവർത്തനവും കൂട്ടിമുട്ടലും ഇല്ലാതാക്കും.-
❇ 200 ദിനങ്ങൾ ( പരീക്ഷ ഉൾപ്പെടെ ) അദ്ധ്യയന ദിനങ്ങളാക്കും.1 9/8/17, 16/9/17, 23/9/17, 21/10/17, 6/1/18 ,27/1/18 എന്നീ ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളായിരിക്കും. ആ ദിവസങ്ങളിൽ ക്ലസ്റ്ററോ, പരിശീലനങ്ങളോ പാടില്ല.
❇ പ്രവൃത്തി ദിനങ്ങളിൽ അദ്ധ്യാപകരെ പരിശീലനത്തിന് വിളിക്കുന്നത് ഒഴിവാക്കും.-
❇ H M, അദ്ധ്യാപക യോഗങ്ങൾ ശനിയാഴ്ചകളിൽ മാത്രം.-പ്രവൃത്തി ശനിയാഴ്ചകളിൽ വരുന്ന PSC പരീക്ഷകൾ മുൻകൂട്ടി PSC യെ അറിയിച്ച് പരീക്ഷകൾ മറ്റ് അവധി ദിനങ്ങളിലേക്ക് മാറ്റും.
❇ *ഒന്നാം ടേം പരീക്ഷ ആഗ: 21 മുതൽ 31 വരെ*
❇ *രണ്ടാം ടേം ( ക്രിസ്തുമസ് ) ഡിസം-13 മുതൽ 22 വരെ.*
❇ ഓരോടേമിലും ഒരു ക്ലസ്റ്റർ വീതം (ആകെ 3 എണ്ണം) തീയതി തീരുമാനമായി അറിയിക്കും.-
❇ വിവിധ പരിപാടികൾക്കായി കുട്ടികളെ അനുഗമിക്കാൻ അധ്യാപകരെ അയക്കുമ്പോൾ സ്കൂളിൽ അധ്യാപകരില്ലാതെ വരുന്ന സാഹചര്യത്തിൽ സാധ്യമെങ്കിൽ അനുഗമിക്കാൻ രക്ഷിതാക്കളുടെ സഹായം തേടാം. -
❇ Feb/ March മാസങ്ങളിൽ സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കുന്ന യാതൊരു പരിശീലന പരിപാടിയും പാടില്ല. -
❇ പ്രാദേശിക അവധിക്ക് പകരം മറ്റൊരു ദിവസം നിർബന്ധമായും പ്രവൃത്തി ദിനമാക്കണം'-
❇ Lss/ussപരീക്ഷ 2018 Feb. I7 ന്.
❇ വിവിധ ഏജൻസികളൂടെ പരിപാടികളടങ്ങിയ കലണ്ടർ യോഗം അംഗീകരിച്ചു.
May 18, 2017
പ്രൈവറ്റ് മേഖല ബാങ്കു വഴിയും ശംബളം
SBI, കാനറാ തുടങ്ങിയ പൊതുമേഖലാ ബാങ്കുകൾ മാത്രമല്ലാതെ പ്രൈവറ്റ് മേഖല ബാങ്കു വഴിയും ശംബളം ക്രെഡിറ്റ് ചെയ്യാം എന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ്....
ഇനി എല്ലാ ബാങ്കും സ്പാർക്ക് ലിസ്റ്റിൽ ഉണ്ടാകും...
പാലക്കാട് ജില്ലയിലെ രണ്ടാം ഘട്ട അധ്യാപക പരിശീലനം
പാലക്കാട് ജില്ലയിലെ രണ്ടാം ഘട്ട അധ്യാപക പരിശീലനം നാളെ ഉണ്ടായിരിക്കുന്നതാണെന്ന് RMSA അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ അറിയിച്ചു. 22ന് Revaluationനും പുതിയ ബാച്ച് പരിശീലനവും ആരംഭിക്കേണ്ടതിനാൽ മാറ്റിവെക്കാൻ കഴിയില്ലെന്നും PSC പരീക്ഷക്ക് തടസം വരാത്ത രീതിയിൽ പരിശീലനം ക്രമീകരിക്കാൻ സെൻ്റർ പ്രധാനാധ്യാപകർ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്നും RMSA അറിയിപ്പ്.
Subscribe to:
Posts (Atom)




