Jun 28, 2017

New features updated in SAMPOORNA



Please find the new options that we have brought up with UID/EID introduction as per your requirement. 

1. The option to enter the UID/ EID for the students while student admission. (1.png)

2. If the UID or EID does not exist for the student, a reason field has also been introduced. (2.png)

3. If the UID exist for any other student in Sampoorna, it will throw an error message as  in figure (3.png). It includes all the fields that you have requested to be visible in the error display.














Jun 27, 2017

കനത്ത മഴ: ഇടുക്കി, കൊല്ലം, ആലപ്പുഴ, എറണാംകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി......



ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയം  മീനച്ചില്‍ താലൂക്ക് എന്നിവിടങ്ങളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും അവധി പ്രഖ്യാപിച്ചു.

♦ ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും മറ്റന്നാളും അവധിയായിരിക്കും.

♦ ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി

♦  കൊല്ലം ജില്ലയില്‍ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കും.

Jun 25, 2017

ഇൻസ്പെയർ അവാർഡ് അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ശാസ്ത്രത്തിൽ മികവ്  കാണിക്കുന്ന 6 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളർഷിപ്പ് ആണ് ഇൻസ്പെയർ അവാർഡ്. 

ഒരു വിദ്യാലയത്തിൽ നിന്ന് 6-10 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് ഓരോ വിദ്യാർത്ഥിയെയാണ്
ഇതിനായി തെരഞ്ഞെടുക്കേണ്ടത്. കുട്ടിയുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് ഡീറ്റേൽസും ചെയ്യാനുദ്ദേശിച്ച പ്രൊജക്ടിനെക്കുറിച്ചുള്ള വിവരങ്ങളും ഇൻസ്പെയർ അവാർഡ് എന്ന സൈറ്റിൽ ജൂൺ 30 നകം വിദ്യാലയത്തിൽ നിന്ന് രജിസ്റ്റർ ചെയ്യണം. സെലക്ട് ചെയ്യുന്ന പ്രൊജക്ടുകൾക്ക് 5000 രൂപ പഠനത്തിനായി ലഭിക്കും. ജില്ലാതല മത്സരം, സംസ്ഥാന മത്സരം, നാഷണൽ ലെവൽ എന്നിങ്ങനെ മത്സരങ്ങൾ ഉണ്ടായിരിക്കും












Higher Secondary Second Allotment Results published

Higher Secondary Second Allotment Results published













Jun 24, 2017

പ്ലസ്‌വണ്‍: രണ്ടാം അലോട്ട്‌മെന്റ് ഫലം 27ന്; ക്ലാസുകള്‍ 29ന് ആരംഭിക്കും


പ്ലസ്‌വണ്‍ രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 27ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുളള പ്രവേശനം ജൂണ്‍ 27, 28 തീയതികളില്‍ നടക്കും. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതത് സ്‌കൂളുകളില്‍ ഫീസടച്ച് 28ന് വൈകിട്ട് അഞ്ചിന് മുമ്പ് സ്ഥിര പ്രവേശനം നേടണം. ജൂണ്‍ 29ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. സി.ബി.എസ്.ഇയുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുളള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ ആറ് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കണം.







Jun 22, 2017

NEET Results Announced

NEET Results Announced Results available in the following Link














-- 

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്



സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ലസ്ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ (ഒ.ബി.സി) പെട്ടവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. 5,000
രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകന്‍ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടതും, 2016 -17
വിദ്യാഭ്യാസ വര്‍ഷത്തില്‍ കേരള സിലബസില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 1.20 ലക്ഷം രൂപയില്‍ കവിയരുത്. www.ksbcdc.com മുഖേന ജൂലൈ അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസല്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സഹിതം അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് അതത് ജില്ലാ ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാക്കണം. പദ്ധതി സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Jun 20, 2017

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നേരത്തെ ശമ്ബളം

റംസാന്‍ പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ആവശ്യപ്പെടുന്നവര്‍ക്ക് ശമ്ബളം മുന്‍കൂറായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നേരത്തെ ശമ്ബളം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മാസം 23 മുതല്‍ ശമ്ബള വിതരണെ ആരംഭിക്കുന്നതാണ്.

UID വിവരങ്ങള്‍ അടിയന്തരമായി സമ്പൂര്‍ണ്ണയില്‍

നിലവില്‍ സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ഥികളുടെയും UID വിവരങ്ങള്‍ അടിയന്തരമായി സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ എല്ലാ വിവരങ്ങളും 27/6 നകം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്ന് DPI നിര്‍ദ്ദേശം. ജൂണ്‍ 28 മുതല്‍ ജൂലൈ 2 വരെ സമ്പൂര്‍ണ്ണ ലഭിക്കില്ലെന്നും ആയതിനാല്‍ അതിനു മുന്നേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കുലര്‍








Jun 19, 2017

Disablity Scholarship Applications Invited




9,10 ക്ലാസുകളില്‍ പഠിക്കുന്ന 40%ന് മുകളില്‍ ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്കുള്ള അംഗപിമിതര്‍ക്കുള്ള Scholarshipന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി September 30.




OBC Pre metric scholarship​ 2017-18 Applications Invited

   Minority Premetric Scholarshipന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കുലറും വിശദാംശങ്ങളും ഡൗണ്‍ലോഡ്സില്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം Fresh ആഗസ്ത് 31. Renewal ജൂലൈ 31 സര്‍ക്കുലര്‍ SITC Downloads


വായനവാരത്തില്‍ പകുതിവിലയ്ക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍




വായനദിനമായ ജൂണ്‍ 19 മുതല്‍  ഒരാഴ്ചക്കാലത്തേക്ക് കേരളസര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങള്‍ പകുതിവിലയ്ക്ക് ലഭ്യമാകും. കുട്ടികളെ വായനയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായനവാരത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം പാളയം സംസ്കൃതകോളേജ് കാമ്പസിലുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലയില്‍നിന്നും നേരിട്ടു വാങ്ങുന്നവര്‍ക്കാണ് ഈ കിഴിവ് ലഭ്യമാവുക. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15വരെ പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്.














Plus One Admission Instructions

ആദ്യലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ത്ഥി പ്രവേശനം 19നും 20നും നടക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ 20ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുളള അപേക്ഷ പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്.

Jun 17, 2017

പ്ലസ് വണ്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 19 ന്

പ്ലസ് വണ്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 19 ന്

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കും. ആദ്യലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ത്ഥി പ്രവേശനം 19നും 20നും നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ 20ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുളള അപേക്ഷ പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുളള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാനാവും. ഇക്കൊല്ലം ഏകജാലകരീതിയിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ 4, 96, 354 വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം ഇതുവെര അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് പുതിയ അപേക്ഷ നല്‍കാം. സ്‌പോര്‍ട്‌സ് ക്വാട്ട, സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 20ന് രാവിലെ പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ ജൂണ്‍ 20നും 21നും നടക്കും.


















വായനാദിന പ്രതിജ്ഞ

വായനാദിന പ്രതിജ്ഞ

Jun 13, 2017

INSPIRE AWARDനുള്ള നോമിനേഷന്‍

2017-18 വര്‍ഷത്തെ INSPIRE AWARDനുള്ള നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30.Inspire Exhibitionല്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന പ്രോജക്ടിന്റെ സംക്ഷിപ്തരൂപം കൂടി pdf formatല്‍ തയ്യാറാക്കി inspireawards-dst.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. Inspire Siteല്‍ ഇതേവരെ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാലയങ്ങള്‍ ജൂണ്‍ 20നകം രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശം

















Jun 8, 2017

CWSN വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍

9 മുതൽ 12 വരെ ക്ലാസുകളിലെ 9 മുതൽ 12 വരെ ക്ലാസുകളിലെ CWSN വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ RMSA Portalല്‍ UDISE LoginIDയും പാസ് വേര്‍ഡും ഉപയോഗിച്ച് ഇന്ന് നല്‍കണം.











ഗ്യാസ് സബ്സിഡി നിരക്കിൽ സ്കൂളുകൾക്ക്

ഗ്യാസ് സബ്സിഡി നിരക്കിൽ സ്കൂളുകൾക്ക് ലഭിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവായി 

ആധാർ നമ്പറിനു പകരം U DlSE കോഡാണ് ലിങ്ക് ചെയ്യേണ്ടത്













Sixth Working Day data submission Date extended (09/06/2017)


As the Sampoorna server hangs at time and due to other technical reason, all the HMs are hereby intimated that you should make data confirmation by tomorrow 11am and give the reports to AEO/DEO and get it verified












Jun 6, 2017

OEC Pre-Metric Scholarship 2017-18


      ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ നോട്ടിഫിക്കേഷന്‍ നല്‍കി. ജൂണ്‍ 7 മുതല്‍ 24 വരെ ഐ.ടി.@ സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാഎന്‍ട്രി നടത്താം. 
കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കുലര്‍ഇവിടെ
CLICK Here for ONLINE DATA ENTRY



















Jun 4, 2017

SIXTH WORKING DAY


ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് ഈ വര്‍ഷം സമ്പൂര്‍ണ്ണ മുഖേന മാത്രമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണയില്‍ താഴെപ്പറയുന്ന രീതിയിലാണ് ചെയ്യേണ്ടത്. ഇപ്പോള്‍ അറിയിച്ചതനുസരിച്ച് എട്ടാം തീയതി 11 മണിക്ക് മുമ്പായി എല്ലാ വിദ്യാലയങ്ങളും ഈ വര്‍ഷത്തെ എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്തിരിക്കണം. പുതുതായി അഡ്‌മിഷന്‍ എടുത്ത എല്ലാ വിദ്ാര്‍ഥികളെയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്താത്ത പക്ഷം ആറാം പ്രവര്‍ത്തിദിനത്തിലെ കണക്കെടുപ്പില്‍ കൃത്യത ഉണ്ടാവില്ല. ആറാം പ്രവര്‍ത്തിദിനത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍. സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന ഡാഷ് ബോര്‍ഡില്‍ Sixth Working Day എന്ന ഒരു ലിങ്ക് കാണാം.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് റിപ്പോര്‍ട്ടിനുള്ള ജാലകം ലഭിക്കും.
ആ ജാലകത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

തുറന്ന് വരുന്ന പേജില്‍ സ്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ഉണ്ടാവും , ഈ പേജില്‍ 
 ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ രണ്ടുംകൂടിയുള്ളത് , റൂറല്‍/അര്‍ബന്‍എന്നിവയ്ക്ക് നേരെ അനുയോജ്യമായവ തിരഞ്ഞടുക്കുന്നതോടൊപ്പം ഇതില്‍  നൽകിയിരിക്കുന്ന മറ്റ് വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തി Save ചെയ്യുക.

School Proforma സേവ് ചെയ്തശേഷം Menu bar - ൽ കാണുന്ന Sixth Working Day Reports എന്നതില്‍ click ചെയ്യുമ്പോൾ കിട്ടുന്ന ജാലകത്തിൽസമ്പൂർണ്ണയിൽ നൽകിയിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി രണ്ടു പട്ടികകൾ ദൃശ്യമാകും.രണ്ടു പട്ടികയിലും ചേർത്തിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2017-18 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു)  

 സമ്പൂർണ്ണയിൽ വരുത്തുന്ന (Class & divisions creations , promotions , New admission , re-admission, TC issue ചെയ്യുക , Remove ചെയ്യുക ) മാറ്റങ്ങൾ Sixth working day reports -ൽ തെറ്റായാണ് കാണുന്നതെങ്കില്‍ പുതുതായി ഉള്‍പ്പെടുത്തിയവ ഈ റിപ്പോര്‍ട്ടില്‍ ലഭിക്കുന്നതിനായി  പട്ടികയുടെ ചുവടെ നൽകിയിരിക്കുന്ന Click Here to Synchronizeഎന്ന സൗകര്യം ഉപയോഗിക്കുക . 

ഒന്ന് മുതൽ നാലുവരെ ക്ലാസ്സിലുള്ള കുട്ടികളിൽ അറബി , ഉറുദു എന്നിവ Additional Language ആയി പഠിക്കുന്നുണ്ടെങ്കിൽ Click Here to Update Additional Languages എന്ന ലിങ്ക് ഉപയോഗിച്ചു വിവരങ്ങൾ ഉൾപ്പെടുത്തി save ചെയ്യൂക .  

നൽകിയിട്ടുള്ള മുഴുവൻ വിവരങ്ങളുംശരിയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം മാത്രം Declaration എന്നതില്‍  Tick ചെയ്ത്Confirm ബട്ടൺ അമർത്തുക . 

 കണ്‍ഫേം ചെയ്‌ത വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകളുണ്ടെന്ന് പിന്നീട് കണ്ടെത്തിയാല്‍ ഈ ഫോം
റീസെറ്റ് ചെയ്യുന്നതിനായി അതത് AEO / DEOഓഫീസ്സുകളിൽ ബന്ധപ്പെടുക . 


CLICK HERE for the Sample Proforma for Sixth Working Day 

Jun 3, 2017

SSLC സേ പരീക്ഷാഫലം

സേ പരീക്ഷാഫലം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക്.

സേ പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർഥികൾക്കും ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനവസരം ലഭിക്കും

സേ പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർഥികൾ ചൊവ്വാഴ്ച അഞ്ച് മണിക്കകം ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കണം

മാർക്ക് ലിസ്റ്റുകൾ കഴിയുന്നതും വേഗം ലഭ്യമാകും


വി.എച്ച്.എസ്.ഇ പ്രവേശനം

ജൂണ്‍ ആറുവരെ അപേക്ഷിക്കാം:                                                                            ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ജൂണ്‍ ആറിന് വൈകുന്നേരം നാല് മണിക്ക് മുമ്പ് വി.എച്ച്.എസ്.ഇ സ്‌കൂളുകളില്‍ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.













ഹയര്‍സെക്കണ്ടറി ഏകജാലകപ്രവേശനം


ജൂണ്‍ ആറുരെ അപേക്ഷിക്കാം  :                                                 ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനായി ജൂണ്‍ ആറ് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം. സി.ബി.എസ്.ഇ. അപേക്ഷകരില്‍ ബോര്‍ഡ്തല പരീക്ഷയില്‍ യോഗ്യത നേടുന്നവരെ മാത്രമെ ഏകജാലക പ്രവേശനത്തിനുള്ള മുഖ്യ അലോട്ട്‌മെന്റു കളിലേയ്ക്ക് പരിഗണിക്കൂ. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാനുള്ള അവസാന തീയതിയും ജൂണ്‍ ആറ് വൈകിട്ട് അഞ്ച് മണിയാണെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥി ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ കൃത്യത സ്‌കൂള്‍ അധികാരികള്‍ ഉറപ്പാക്കും. അത്തരം അപേക്ഷകള്‍ മാത്രമേ അലോട്ട്‌മെന്റിന് പരിഗണിക്കു. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ ഒന്നാം ഘട്ടമായ സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷന്‍ ജില്ലാ സ്‌പോര്‍സ് കൗണ്‍സിലുകളില്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിവരെയാണ്. രണ്ടാം ഘട്ട സ്‌പോര്‍ട്‌സ് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജൂണ്‍ ആറിന് വൈകിട്ട് അഞ്ച് മണിവരെ ആണെന്നും ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
















പരിസ്ഥിതി ദിനം



പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യേണ്ട തൈകൾ പഞ്ചായത്തുകളിൽ നിന്നും അടിയന്തിരമായി ശേഖരിക്കുവാൻ എല്ലാ പ്രധാനാധ്യാപകർക്കും നിർദേശം















Jun 1, 2017

ബാങ്ക് അക്കൗണ്ട് ലെ തുക തിരിച്ചടക്കുന്നത്

പ്രധാനാധ്യാപകരുടെ പേരിൽ വിവിധ ബാങ്കുകളിലായി സൂക്ഷിക്കുന്ന ബാങ്ക് അക്കൗണ്ട്കളിൽ ഇനം തിരിച്ചറിയാത്തതോ ദീർഘകാലമായി ചെലവഴിക്കാതെ സൂക്ഷിക്കുന്നതോ ആയ തുകകൾ ഉണ്ടെങ്കിൽ അത്തരം തുകകൾ 0049 - 04 - 800 - 80 Miscellaneous Receipts and Other Items എന്ന ഹെഡിൽ ട്രഷറി യിൽ തിരിച്ച് അടക്കാനും ഇത് സംബന്ധമായ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രോഫോമയിൽ ചേർത്ത് ഓഫീസിൽ നാളെ തന്നെ (02-06-2017) സമർപ്പിക്കാനും ഇതിനാൽ നിർദ്ദേശിക്കുന്നു. 


ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ,






















.   

IT@School ED replied



IT@School ED replied,''Issues in Cloud migration of Sampoorna are being taken care. Pl inform all not to be panic on the present crisis, which is temoerorily. We will give sufficient time and opportunity for all schools. Hope that Sampoorna will be perfectly on track soon..''