വായനദിനമായ ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലത്തേക്ക് കേരളസര്‍ക്കാര്‍ സാംസ്കാരികവകുപ്പു സ്ഥാപനമായ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങള്‍ പകുതിവിലയ്ക്ക് ലഭ്യമാകും. കുട്ടികളെ വായനയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായനവാരത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം പാളയം സംസ്കൃതകോളേജ് കാമ്പസിലുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലയില്‍നിന്നും നേരിട്ടു വാങ്ങുന്നവര്‍ക്കാണ് ഈ കിഴിവ് ലഭ്യമാവുക. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15വരെ പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്.