Jun 3, 2017

ഹയര്‍സെക്കണ്ടറി ഏകജാലകപ്രവേശനം


ജൂണ്‍ ആറുരെ അപേക്ഷിക്കാം  :                                                 ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനായി ജൂണ്‍ ആറ് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം. സി.ബി.എസ്.ഇ. അപേക്ഷകരില്‍ ബോര്‍ഡ്തല പരീക്ഷയില്‍ യോഗ്യത നേടുന്നവരെ മാത്രമെ ഏകജാലക പ്രവേശനത്തിനുള്ള മുഖ്യ അലോട്ട്‌മെന്റു കളിലേയ്ക്ക് പരിഗണിക്കൂ. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാനുള്ള അവസാന തീയതിയും ജൂണ്‍ ആറ് വൈകിട്ട് അഞ്ച് മണിയാണെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥി ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ കൃത്യത സ്‌കൂള്‍ അധികാരികള്‍ ഉറപ്പാക്കും. അത്തരം അപേക്ഷകള്‍ മാത്രമേ അലോട്ട്‌മെന്റിന് പരിഗണിക്കു. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ ഒന്നാം ഘട്ടമായ സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷന്‍ ജില്ലാ സ്‌പോര്‍സ് കൗണ്‍സിലുകളില്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിവരെയാണ്. രണ്ടാം ഘട്ട സ്‌പോര്‍ട്‌സ് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജൂണ്‍ ആറിന് വൈകിട്ട് അഞ്ച് മണിവരെ ആണെന്നും ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.