May 30, 2026

KTET ഫലം പുനഃപരിശോധിക്കും - പരീക്ഷാഭവൻ


കാറ്റഗറി 4 ൽ പരീക്ഷ എഴുതിയ എല്ലാവരുടെയും ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി എസ് സന്തോഷ്‌കുമാർ അറിയിച്ചു.
സാങ്കേതികപ്പിശകുണ്ടോ എന്ന കാര്യം പരിശോധിക്കും. അപാകം ചൂണ്ടിക്കാട്ടി പരാതി നൽകിയവരുടെയും അല്ലാത്തവരുടെയും ഉത്തരക്കടലാസുകൾ ഒരുപോലെ പരിശോധിക്കുമെന്ന്  സെക്രട്ടറി അറിയിച്ചു.

May 28, 2026

KTET പുനപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി

KTET പുനപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. യോഗ്യതാ പരീക്ഷ പാസാകുന്നതിനുള്ള സമയ പരിധി ഒരു വർഷം കൂടി ദീർഘിപ്പിച്ചു. 2028 ആഗസ്റ്റിന് മുമ്പ് പാസാകണം


















May 25, 2026

പ്ലസ് വൺ പ്രവേശനം : വിവരങ്ങൾ


Plus 1 (HSE): Application Link 2026-27:
or open 

https://hscap.kerala.gov.in/

(Last Date: 03/06/2026 Wednesday)


Application Help File..>


(മുകളിൽ കൊടുത്ത Application Link ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CREATE CANDIDATE LOGIN-SWS ലിങ്ക് വഴി കയറിയാണ് ഓണ്‍ലൈൻ അപേക്ഷ നൽകേണ്ടത്.)

----------------

Plus 1 (VHSE): Application Link 2026-27:
(Last Date: 03/06/2026 Wednesday)

----------------





HSE Prospectus 2026-27 : Click Here


VHSE Prospectus 2026-27 : Click Here





പ്ലസ് വൺ ഏകജാലക പ്രവേശന ഷെഡ്യൂൾ 2026-27:ട്രയൽ അലോട്ട്മെന്റ്: 08/06/2026
ഒന്നാം അലോട്ട്മെന്റ്: 15/06/2026
മൂന്നാം അലോട്ട്മെന്റ്: 01/07/2026
പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്: 02/07/2026

-----------------------

HSE - WPGA Calculator : Click Here




HSE Course List: Click Here

VHSE Course List: Click Here

HSE School List & School Code: Click Here | Link2


VHSE School List & School Code: Click Here




പ്ലസ് വൺ അഡ്മിഷന് ജാതി തെളിയിക്കുന്നതിന് SSLC സർട്ടിഫിക്കറ്റ് മതിയാകും. അതിൽ നിന്നും വിഭിന്നമായ ജാതിയാണ് അവകാശപ്പെടുന്നത് എങ്കിൽ മാത്രമേ വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ.

(ജാതി ഉൾപ്പെടുത്തിയത്)


പ്ലസ് വൺ പ്രവേശന സമയത്ത് CBSE വിദ്യാർത്ഥികൾ വില്ലേജ് ഓഫീസിൽ നിന്നുള്ള Nativity, Community certificates ഹാജരാക്കേണ്ടതുണ്ട്.

-------------------


പ്ലസ് വൺ പ്രവേശനം 2026-27 : അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു..


പ്ലസ് വണ്ണിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും. ഇതിനായി തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30% സീറ്റ് വസീറ്റുകൾ വർദ്ധിപ്പിച്ചു. കൂടാതെ, കൊല്ലം, തൃശൂർ ജില്ലകളിൽ 20% സീറ്റ് വർദ്ധിപ്പിച്ചു. നേരത്തെ അനുവദിച്ച താൽക്കാലിക ബാച്ചുകളും തുടരും.



-------------------------------------

അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകൾ..


1. അലോട്ട്മെന്റ് ലെറ്റർ (2 page)- 2 copy

2. SSLC സർട്ടിഫിക്കറ്റ് കോപ്പി / Result Print / CBSE Result Page


3. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original),


4. സ്വഭാവ സർട്ടിഫിക്കറ്റ് (Original),

5. ആധാർ കാർഡ് (Copy)


6. സ്വന്തം പഞ്ചായത്തിലെയോ താലൂക്കിലെയോ സ്കൂളിലാണ് കിട്ടിയതെങ്കില്‍ SSLC ബുക്കിൽ പ‍ഞ്ചായത്ത്/താലൂക്ക് വിവരങ്ങൾ ഉണ്ട് എങ്കിൽ അത് മതിയാകും. അല്ലാത്തപക്ഷം റേഷന്‍കാ‍ർ‍ഡ് (ഒറിജിനല്‍ & 1 കോപ്പി) അല്ലെങ്കിൽ നാറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.


7. ജാതി തെളിയിക്കുന്നതിന് SSLC സർട്ടിഫിക്കറ്റ് മതിയാകും. അതിൽ നിന്നും വിഭിന്നമായ ജാതിയാണ് അവകാശപ്പെടുന്നത് എങ്കിൽ മാത്രം വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. (OEC വിദ്യാർത്ഥികൾ വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.)

8. നിശ്ചിത ഫീസ്. (Appendix-3 ൽ ഉൾപ്പെട്ട OBH വിഭാഗങ്ങളില്‍ പെടുന്നവർക്ക് Fee Concession ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. SC/ST വിഭാഗത്തിൽ പെട്ടവർക്ക് ഫീസിളവ് ഉണ്ടായിരിക്കും.)



9. മുന്നോക്ക ജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS) ബന്ധപ്പെട്ട വില്ലേജിൽ നിന്നും ലഭിക്കുന്ന Income & Assets Certificate (ഒറിജിനൽ),



10. Disability Certificate (40% ന് മുകളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രം).


11. ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവരുടെ ആശ്രിതർ ആണെങ്കിൽ ജവാന്റെ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിരമിച്ചവർ ആണെങ്കിൽ സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.

12. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിനും കോ-കരിക്കുലർ ആക്ടിവിറ്റീസിനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് (Club Certificate) (അനുബന്ധം 4 മാതൃകയിൽ)


13. ബോണസ് പോയിന്റ് അവകാശപ്പെട്ടവർ ആയത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ രേഖകൾ (അപേക്ഷയില്‍ കാണിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ),


NCC-ക്ക് 75% ഹാജറുണ്ടെന്ന സർട്ടിഫിക്കറ്റ്,


Scout& Guides പുരസ്കാർ ലഭിച്ചവർ,


LSS പരീക്ഷയിൽ യോഗ്യത നേടിയവർ LSS സർട്ടിഫിക്കറ്റ് ഹാജരാക്കണം.


USS പരീക്ഷയിൽ യോഗ്യത നേടിയവർ പരീക്ഷ ഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.


NMMS പരീക്ഷയിൽ യോഗ്യത നേടിയവർ റിസൾട്ട് പേജ് ഹാജരാക്കണം.


SPC വിദ്യാർത്ഥികൾ SPC Project Kerala നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.


JRC, Little Kites, Sports, School Kalolsavam തുടങ്ങിയവ പത്താം ക്ലാസ്സിൽ പങ്കെടുത്തവയായിരിക്കണം. (ഉണ്ടെങ്കിൽ..)

ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തിയ എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ (സർട്ടിഫിക്കറ്റ് നമ്പറും തീയതിയും രേഖപ്പെടുത്തിയിട്ടുള്ളതായിരിക്കണം

കെ ടെറ്റ് Rectified Answer Key പ്രസിദ്ധീകരിച്ചു

May 16, 2026

Daily wage rates

Kerala Daily Wage Revised Rates

Kerala Daily Wage Revised Rates

Updated Daily Wage Rates for Teachers & Staff

Effective from 01-04-2026
Daily Wage Revised Rate – 2026
GO(P) No.24/2026/Fin dated 18-02-2026
Effective from: 01-04-2026
Category Rate (₹)
LPST / UPST 1070
LPST / UPST PT 810
HST 1260
HST PT 849
HSST Junior 1340
HSST Senior 1610
Clerk 840
OA / FTM 750
Daily Wage Revised Rate – 2025
GO(P) No.54/2025/Fin dated 19-04-2025
Effective from: 01-04-2025
Category Rate (₹)
LPST / UPST 1010
HST 1160
HSST Junior 1270
HSST Senior 1530
LPST / UPST PT 770
HST PT 800
Clerk 800
OA / FTM 710
Previous Daily Wage Rates

May 15, 2026

എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയം; മെയ് 21 വരെ അപേക്ഷിക്കാം.





തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 21 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. സേ പരീക്ഷ ജൂണ്‍ ആദ്യ വാരം നടത്തി അവസാനവാരത്തില്‍ ഫലം പ്രഖ്യാപിക്കും. പരമാവധി മൂന്നു വിഷയങ്ങള്‍ക്ക് വരെയാണ് സേ പരീക്ഷക്ക് അവസരം.
പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കും. പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കരിയര്‍ ഗൈഡന്‍സ് ഓറിയന്റേഷന്‍ പരിപാടി നടത്തും.

സംസ്ഥാനത്തൊട്ടാകെ 4.17 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 4,14,290 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ 97.67 ശതമാനമാണ് വിജയശതമാനം. ഗള്‍ഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു.

May 14, 2026

എസ്‌.എസ്.എൽ.സി പരീക്ഷാഫലം 15/05/2026 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.00 മണിയ്ക്ക്

2026 മാർച്ചിലെ എസ്‌.എസ്.എൽ.സി പരീക്ഷാഫലം 15/05/2026 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.00 മണിയ്ക്ക് പി.ആർ.ഡി ചേംബറിൽ വച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. ഷർമ്മിള മേരി ജോസഫ് ഐ.എ.എസ് അവർകൾ പ്രഖ്യാപിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്. എൽ.സി, ടി.എച്ച്.എസ്‌.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്‌.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.


ഫലപ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30 മണി മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും കേരളാ സ്റ്റേറ്റ് ഐ.ടി മിഷൻ്റെ 9188619958 എന്ന വാട്‌സാപ് നമ്പർ മുഖാന്തിരവും, നമ്മുടെ കേരളം മൊബൈൽ ആപ്പിലും ലഭിക്കുന്നതാണ്.


1. https://kbpe.kerala.gov.in/


2. https://results.digilocker.gov.in/


3. https://sslcexam.kerala.gov.in/


4. https://thslcexam.kerala.gov.in/thslc/


5. https://sslchiexam.kerala.gov.in/


6. https://thslchiexam.kerala.gov.in/


7. https://ahslcexam.kerala.gov.in/


8. www.prd.kerala.gov.in


9. https://results.kite.kerala.gov.in


10. results.kerala.gov.in


11. examresults.kerala.gov.in


12. result.kerala.gov.in








May 13, 2026

അധ്യാപക സംഗമം - 2026 - Schedule


 













സ്കൂൾ ഫിറ്റ്നസ് നിയമം പിൻവലിച്ചു.


 
    കേരളത്തിലെ വിദ്യാലയങ്ങളിൽ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വനംവകുപ്പ്, ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ് തുടങ്ങി വിവിധ ഓഫീസുകളിൽ നിന്നും N.0 C വാങ്ങി തദ്ദേശ സ്ഥാപനങ്ങളിൽ നൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന, ഉത്തരവ് 13/05/2026 ന് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗ തീരുമാനപ്രകാരം പിൻവലിച്ചു. ഉത്തരവ് നമ്പർ GEDN - M1/188/2025- G.EDN dtd 13/05/2026 അനുസരിച്ച് തദ്ദേശസ്ഥാപന എൻജിനീയറും ആരോഗ്യവകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്കൂളും പരിസരവും പരിശോധിച്ച് നൽകിയിട്ടുള്ള ചെക്ക് ലിസ്റ്റ് അനുസരിച്ച് നേരത്തെ നൽകിയിരുന്നതുപോലെ തദ്ദേശസ്ഥാപന എൻജിനീയർ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവായി

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം



 ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in വെബ്സൈറ്റിലൂടെ ഫലം ലഭ്യമാണ്. 82.50 % വിജയം. മുന്നിൽ തിരുവനന്തപുരം മേഖല. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. 

വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികളാണ് 88.86 ശതമാനം ആണ് വിജയം.
ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പ്ലസ്ടു പരീക്ഷയിൽ 18,59,551 വിദ്യാർഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം മെയ് 13നായിരുന്നു പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.

cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പരീക്ഷാ ഫലം പരിശോധിക്കാം. കൂടാതെ, UMANG ആപ്ലിക്കേഷൻ മുഖേനയും പരീക്ഷാ ഫലം പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ പരീക്ഷാ ഫലം പരിശോധിക്കാനായി നൽകേണ്ടതുണ്ട്.

രാജ്യത്ത് കഴിഞ്ഞ വർഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ 88.39 ശതമാനമായിരുന്നു വിജയം. പെൺകുട്ടികൾക്കായിരുന്നു കൂടുതൽ വിജയശതമാനം. പരീക്ഷയെഴുതിയ 91.64 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ, ആൺകുട്ടികളുടെ വിജയശതമാനം 85.70 ആയിരുന്നു. വിജയവാഡ (99.60), തിരുവനന്തപുരം (99.32), ചെന്നൈ (97.39) എന്നിങ്ങനെയായിരുന്നു മേഖല തിരിച്ചുള്ള വിജയശതമാനം.

May 12, 2026

QIP യോഗ തീരുമാനങ്ങൾ/നിർദ്ദേശങ്ങൾ


* സ്കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നടപടികൾ ചർച്ചചെയ്യാൻ നാളെ(13/5) ചീഫ് സെക്രട്ടറി കലക്ടർമാരുടെ യോഗം വളിച്ചുചേർത്തിട്ടുണ്ട്..മുൻവർഷങ്ങകളിലേത് പോലെ ഫിറ്റ്നസ്നല്കാൻ നടപടിവേണമെന്ന് QIPഅംഗങ്ങൾ ആവശ്യപ്പെട്ടു.

* ⁠പാഠപുസ്തകങ്ങൾ പ്രിൻ്റിംഗ് തടസ്സങ്ങൾ പരിഹരിച്ചു.TNPLന് നല്കാനുള്ള കുടിശികനല്കി.മെയ് അവസാനത്തോടെ പുസ്തകങ്ങൾ ഹബ്ബുകളിലെത്തും.

* ⁠അധ്യാപകപരിശീലനം നേരിട്ട് വേണമെന്ന QIPഅംഗങ്ങളുടെ ആവശ്യം പരിഗണിച്ച് സാധ്യമയവ ചെയ്യും.

* ⁠KTET റിസൾട്ട് എത്രയുംവേഗം പ്രസിദ്ധീകരിക്കും.

* ⁠SSLC പരീക്ഷാബോർഡ് യോഗം നാളെ ചേർന്ന് അംഗീകരിക്കും.റിസൾട്ട് സമയബന്ധിതമായി പ്രസിദ്ധീകരിക്കും

* ⁠ട്രാൻസ്ഫർ നടപടികൾ ത്വരിതപ്പെടുത്തും.

* ⁠വിദ്യാഭ്യാസമേഖലയിലെ വിഷയങ്ങൾ പരിശോധിക്കുന്നതിനും അഭിപ്രായം തേടുന്നതിനും നിശ്ചിത ഇടവേളകളിൽ QIP വിളിച്ച് ചേർക്കും.













Category 01-02-2021 01-07-2019
HSST Senior 1455 1425
HSST Junior 1205 1180
HST 1100 1075
LPSA / UPSA 955 935
HSA (PT)