Dec 22, 2025

Medisep Deduction 810 Enabled in SPARK



Software update based on GO(P) No. 154/2025/FIN dated 22/12/2025 has been enabled

MEDISEP State Employee : 810 with Effect From 01/12/2025



















Dec 21, 2025

LSS ,USS സ്കോളർഷിപ്പുകൾക്ക് പുതിയ 'കട്ട് ഓഫ് മാർക്ക്' രീതിയുമായി വിദ്യാഭ്യാസ വകുപ്പ്

 എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കാൻ പുതിയ 'കട്ട് ഓഫ് മാർക്ക്' രീതി യുമായി വിദ്യാഭ്യാസ വകുപ്പ്. സ്കോളർഷിപ് തുക ഇനത്തിൽ കോടികളുടെ കുടിശ്ശിക വരുത്തിയ ശേഷമാണ് വരും വർഷ ങ്ങളിൽ നിശ്ചിത എണ്ണം പേർക്ക് മാത്രം സ്കോളർഷിപ് നൽ കുന്ന കട്ട് ഓഫ് രീതി കൊണ്ടുവരുന്നത്. പരീക്ഷയിൽ നിശ്ചി ത ശതമാനം മാർക്ക് ലഭിക്കുന്നവർക്കെല്ലം സ്കോളർഷി ഭിക്കുന്നതാണ് നിലവിലെ രീതി. എന്നാൽ, അടുത്ത തവണ മു തൽ ചോദ്യപേപ്പറിൻ്റെ നിലവാരം വിലയിരുത്തി പരീക്ഷ ബോ ർഡ് തീരുമാനിക്കുന്ന കട്ട് ഓഫ് മാർക്കിൻ്റെ അടിസ്ഥാനത്തി ലാകും വിജയികളെ നിശ്ചയിക്കുക.

നിശ്ചിത എണ്ണം കുട്ടികൾക്ക് മാത്രം സ്കോളർഷിപ് നൽകു ന്ന രീതിയിൽ കട്ട് ഓഫ് നിശ്ചയിക്കുന്നതാണ് രീതി. കേന്ദ്രസർ ക്കാർ നടപ്പാക്കുന്ന നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷി പ്(എൻ.എം.എം.എസ്) പരീക്ഷ ഓരോ സംസ്ഥാനങ്ങൾക്കും നിശ്ചിത എണ്ണം വിദ്യാർഥികൾക്കാണ് അനുവദിക്കുന്നത്. വി ദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് സ്കോളർഷിപ് തുക നൽ കാതെ കോടികൾ കുടിശ്ശികയായതോടെയാണ് ഇതും എൻ. എം.എം.എസ് രീതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. സ്കോള ർഷിപ് പരീക്ഷ സ്ക്‌കൂളുകൾ മത്സര ബുദ്ധിയോടെ ഏറ്റെടുത്ത തോടെ വിജയികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരു ന്നു. ചോദ്യപേപ്പറിൻ്റെ കാഠിന്യം കൂടുന്ന വർഷങ്ങളിൽ വിജ യികളുടെ എണ്ണം കുത്തനെ കുറയുന്ന സാഹചര്യമുണ്ടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇത് പരിഹരിക്കാനാണ് പുതിയ കട്ട് ഓഫ് രീതി. ഇത് പരീക്ഷാഫലത്തിൽ സ്ഥിരത ഉറപ്പാക്കാ നും അർഹരായ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ് ലഭി ക്കാനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.