Search This Blog
Oct 29, 2025
എൽഎസ്എസ്, യുഎസ്എസ് സർട്ടിഫിക്കറ്റുകൾ ഈ വർഷം മുതൽ സ്‌കൂളുകളിൽ ഡൗൺലോഡ് ചെയ്‌ത് എടുക്കാം.
എൽഎസ്എസ്, യുഎസ്എസ് സർട്ടിഫിക്കറ്റുകൾ ഈ വർഷം മുതൽ സ്‌കൂളുകളിൽ ഡൗൺലോഡ് ചെയ്‌ത് എടുക്കാം. സ്കൂൾ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന LSS, USS സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനത്തിൻ്റെ ഉദ്ഘാടനം മന്ത്രി പിആർഡി ചേമ്പറിൽ ഔപചരികമായി നിർവഹിച്ചു. LSS, USS സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നും ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം ഈ അവസരത്തിൽ നിർവഹിക്കുന്നതായും മന്ത്രി അറിയിച്ചു.
