ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 മുതൽ. മാർച്ച് 5ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30ന് അവസാനിക്കും. മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് പരീക്ഷ തിയ്യതികൾ പ്രഖ്യാപിച്ചത്. പരീക്ഷ രാവിലെ 9.30മുതൽ തുടങ്ങും. എസ്എസ്എൽസി ഐ ടി മോഡൽ പരീക്ഷ ഫെബ്രുവരി 2മുതൽ 13വരെ നടക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20വരെ നടക്കും. അപേക്ഷയും ഫീസും പിഴകൂടാതെ നവംബർ 12മുതൽ 19വരെ. പിഴയോടെ നവംബർ 21 മുതൽ 26വരെ. മൂല്യം നിർണയം ഏപ്രിൽ 7 മുതൽ 25 വരെ നടക്കും.
ഫലപ്രഖ്യാപനം മേയ് 8ന് നടത്തും. 4,25,000 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും.
