SCROLL DOWN TO SEE MORE


Saturday, September 11, 2021

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ സെപ്റ്റംബർ 13ന്‌


പ്ലസ്‌വൺ  പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ്‌ ഫലം തിങ്കൾ രാവിലെ ഒമ്പതിന്‌ പ്രസിദ്ധീകരിക്കും.  സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളിൽനിന്ന്‌ സഹായം തേടാം. സെപ്റ്റംബർ 16 ന് വൈകിട്ട് അഞ്ചുവരെ ഫലം പരിശോധിക്കാം

www. admission.dge.kerala.gov.in

എന്ന വെബ്സൈറ്റിലെ


 *"Click for Higher Secondary Admission'* എന്ന ലിങ്കിലൂടെ അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് *Candidate Login SWS* ലൂടെ ലോഗിൻ ചെയ്ത് *Trial Results* വഴി അപേക്ഷകർക്ക് ട്രയൽ ഫലം പരിശോധിക്കാം.


തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ *Edit Application* എന്ന ലിങ്ക്‌ ഉപയോഗിച്ച്‌ *16*ന് വൈകിട്ട് അഞ്ചിനുള്ളിൽ ചെയ്യാം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ്‌ റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്.