പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഫലം തിങ്കൾ രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളിൽനിന്ന് സഹായം തേടാം. സെപ്റ്റംബർ 16 ന് വൈകിട്ട് അഞ്ചുവരെ ഫലം പരിശോധിക്കാം
www. admission.dge.kerala.gov.in
എന്ന വെബ്സൈറ്റിലെ
*"Click for Higher Secondary Admission'* എന്ന ലിങ്കിലൂടെ അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് *Candidate Login SWS* ലൂടെ ലോഗിൻ ചെയ്ത് *Trial Results* വഴി അപേക്ഷകർക്ക് ട്രയൽ ഫലം പരിശോധിക്കാം.
തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ *Edit Application* എന്ന ലിങ്ക് ഉപയോഗിച്ച് *16*ന് വൈകിട്ട് അഞ്ചിനുള്ളിൽ ചെയ്യാം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്.