SCROLL DOWN TO SEE MORE


Saturday, November 18, 2017

കെ-ടെറ്റ്: ഡിസംബര്‍ മുന്ന് വരെ അപേക്ഷിക്കാം


    ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, (ഭാഷാ-യു.പി തലം വരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍ - ഹൈസ്‌കൂള്‍ തലം വരെ) അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

         കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. കെ-ടെറ്റ് ഡിസംബര്‍ 2017 ല്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും www.keralapareekshabhavan.in വെബ്‌സൈറ്റ് / ktet.kerala.gov.in വെബ്‌പോര്‍ട്ടല്‍ എന്നിവ വഴി നവംബര്‍ 20 മുതല്‍ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപാ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവര്‍ 250 രൂപാ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാം.

  ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ്, വിജ്ഞാപനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ www.keralapareekshabhavan.in ലും ktet.kerala.in  ലും ലഭ്യമാണ്.  ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല. അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ 15 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം..

May take few seconds to load