Nov 29, 2025

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ ഇ-ഡ്രോപ്പില്‍ ഫോട്ടോ അപ്ലോഡ് ചെയ്യണം



തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോസ്റ്റിങ് ഓര്‍ഡര്‍ ലഭിച്ച മുഴുവന്‍ പോളിങ് ഉദ്യോഗസ്ഥരും  ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ വ്യക്തിഗത ലോഗിന്‍ മുഖേന ഫോട്ടോ അപ്പ്‌ലോഡ് ചെയ്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണം.

 edrop.sec.kerala.gov.in ല്‍ പോസ്റ്റിങ് ഓര്‍ഡര്‍ ലിങ്ക് ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യണം. തുടര്‍ന്ന് ലോഗിന്‍ പേജില്‍ യൂസര്‍ നെയിമായി മൊബൈല്‍ നമ്പറും പാസ് വേഡായി Nic*123 പാസ്‌വേഡ് നല്‍കി ലോഗിന്‍ ചെയ്യണം.

 ആദ്യ ലോഗിന് ശേഷം ചേഞ്ച് പാസ്‌വേഡ് ഓപ്ഷന്‍ ഉപയോഗിച്ച് ഇ-മെയില്‍ ഐഡി ഉള്‍പ്പടെ ആവിശ്യമായ വിവരങ്ങള്‍ നല്‍കി പാസ്‌വേഡ് പുതുക്കണം. പുതുക്കിയ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് ന്യൂ ലോഗിന്‍ ചെയ്ത് ഫോട്ടോ അപ് ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാം. അപ്ലോഡ് ചെയ്യുന്ന ഫോട്ടോയാണ് ഐഡി കാര്‍ഡില്‍ പ്രിന്റ് ചെയ്യുക. ലോഗിന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ഫോര്‍ഗോട്ട് പാസ്‌വേഡ് ഓപ്ഷന്‍ ഉപയോഗിച്ച് പുതിയ പാസ്‌വേഡ് രൂപപ്പെടുത്തി വീണ്ടും ലോഗിന്‍ ചെയ്യാം.


































Nov 22, 2025

ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷ ഡ്യൂട്ടിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി




2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷ സെന്ററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനുള്ള അപേക്ഷ iExaMS – ന്റെ വെബ്സൈറ്റ് (https://sslcexam.kerala.gov.in) മുഖേന അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 27 വരെ നീട്ടി.























Nov 10, 2025

ക്രിസ്മസ് പരീക്ഷയുടെ സമയക്രമം മാറും

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തല ത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷാ തീയതികൾ മാറും. അക്കാദമിക് കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷക ളെങ്കിലും 9,11 തീയതികളിൽ തി രഞ്ഞെടുപ്പും 13 ന് വോട്ടെണ്ണലും പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡിസംബർ ആദ്യം മുതൽ തന്നെ പരീക്ഷ തുടങ്ങാനാണു സാധ്യത. തിരഞ്ഞെടുപ്പിനു മുൻപും ശേഷവും എന്ന തരത്തിൽ രണ്ടു ഘട്ടമായി പരീക്ഷ നടത്താനും സാധ്യതയുണ്ട്. വിദ്യാഭ്യാസ ഗു ണനിലവാര അവലോകന സമി തി (ക്യുഐപി) യോഗത്തിലാകും അന്തിമ തീരുമാനം.

വോട്ടെടുപ്പു കേന്ദ്രങ്ങളിൽ ഭൂരി പക്ഷവും സ്കൂളുകളാണ്.അധ്യാപകർക്കു തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമുണ്ട്. ഈ സാഹചര്യ ത്തിൽ ഡിസംബർ 5 കഴിഞ്ഞാൽ അവധിദിനങ്ങളും രണ്ടുഘട്ടമായു ള്ള വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞു മാത്രമേ പിന്നീട് പരീ ക്ഷ നടത്താനാകൂ. 20 മുതൽ 28 വരെയാണ് സ്കൂളുകൾക്കു ക്രിസ്മസ് അവധി.





















പൊതുതിരഞ്ഞെടുപ്പ് 2025 - പ്രധാന തീയതികൾ

Nov 3, 2025

സംസ്ഥാന സ്കൂൾ കലോത്സവം തീയതി മാറ്റി

സംസ്ഥാന സ്കൂൾ കലോത്സവം 2025 - 26

തൃശൂർ

NEW DATE:
ജനുവരി 14, 15, 16, 17, 18

2025 നവംബർ 3 തിങ്കൾ — സംഘാടക സമിതി അറിയിപ്പ്