Feb 1, 2020

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായി വീഡിയൊ പ്രദർശനം



കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. അവ അകറ്റുന്നതിനും വിദ്യാർത്ഥികളിൽ വ്യക്തവും കൃത്യവുമായ അവബോധം നൽകുന്നതിനുമായി ആരോഗ്യവകുപ്പ് ഒരു ബോധവൽക്കരണ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. ഈ വീഡിയോ സംസ്ഥാനത്തെ 40 ലക്ഷം വിദ്യാർത്ഥികൾക്ക്  മുന്നിലായി 2020 ഫെബ്രുവരി മാസം മൂന്നാം തീയതി ഉച്ചയ്ക്ക് 2 മണി, 3 മണി, 4 മണി എന്നിങ്ങനെ മൂന്നു തവണകളിലായി സംപ്രേഷണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വിക്ടേഴ്സ് ചാനലിലൂടെയും https://victers.kite.kerala.gov.in
എന്ന പോർട്ടലിലൂടെയും ലഭ്യമാകുന്ന ഈ വീഡിയോ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഴുവൻ വിദ്യാർത്ഥികളോടും അധ്യാപകരോടും അഭ്യർത്ഥിക്കുന്നു.

പ്രൊഫ സി രവീന്ദ്രനാഥ്
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി