SCROLL DOWN TO SEE MORE


Tuesday, July 9, 2019

ശമ്പളം e-TSB യിലൂടെ വിശദാംശങ്ങള്‍

     സംസ്ഥാന ധനകാര്യവകുപ്പിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തെ എല്ലാ വകുപ്പിലുെയും ജീവനക്കാരുടെ ജൂലൈമാസം മൂതലുള്ള ശമ്പളം eTSB മുഖേനയാവും വിതരണം ചെയ്യുക. ഇപ്രകാരം e-TSBയിലേക്ക് നിക്ഷേപിക്കുന്ന ശമ്പളത്തിനെ നിലവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതിന് സൗകര്യം ലഭ്യമായിരിക്കും . ഇതിനായി ജീവനക്കാര്‍ ഒരു Statement അതത് ഓഫീസുകളിലെ DDO മാര്‍ക്ക് ജൂലൈ 15 നകം നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് ജൂലൈ 25നകം ആവശ്യമായ മാറ്റങ്ങള്‍ BIMS ല്‍ വരുത്തണം. TSB അക്കൗണ്ടില്‍ എല്ലാ മാസവും ഒന്നാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ മിനിമം ബാലന്‍ തുക നിക്ഷേപിക്കുന്നവര്‍ക്ക് 6% പലിശയും ധനകാര്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. ലഭ്യമാകുന്ന മുഴുവന്‍ ശമ്പളവും ബാങ്കിലേക്ക് മാറ്റത്ത ജീവനക്കാര്‍ e-TSB KYC ഫോമും പൂരിപ്പിച്ച് നല്‍കണം. ഇതിനാവശ്യമായ രണ്ട് ഫോമുകളും ട്ര‍ഷറിയില്‍ നിന്നും ലഭ്യമാകുന്നതാണ്. അല്ലാത്ത പക്ഷം ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനെ തുടര്‍ന്ന് DDO മാര്‍ e-TSB അക്കൗണ്ട് നമ്പര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പും ചുവടെ ചേര്‍ക്കുന്നു.


Click Here for eTSB Standing Instruction (For Transferring fund to Bank)

Click Here for the KYC Form for Individuals

Click Here for the instructions to DDO's on e-TSB updation

Click Here for Govt Circular on Introduction of e_TSB







Courtesy 
SITC FORUM Palakkad