Feb 26, 2019

വിദ്യാർത്ഥികൾക്കായി ചിത്രരചനാ, ഉപന്യാസം, ക്വിസ് മത്സരങ്ങൾ

 ലോകജലദിനത്തിനോടനുബന്ധിച്ച് സംസ്ഥാന ഭൂജലവകുപ്പ് തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി മാർച്ച് രണ്ടിന് പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്‌കൂൾ, ആഡിറ്റോറിയത്തിൽ ചിത്രരചന, ഉപന്യാസ രചന, ക്വിസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുന്നു. വിജയികൾക്കുള്ള സമ്മാനദാനം മാർച്ച് 22 ന് കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ലോക ജലദിനാഘോഷത്തിൽ നൽകും.