Dec 28, 2018

ആം ആദ്മി ബീമ യോജന സ്കോളർഷിപ്പിന് അപേക്ഷിക്കാം


മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായതും.  ആം ആദ്മി ബീമ യോജന പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ

മത്സ്യതൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 9,10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ആംആദ്മി ബീമ യോജന പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത. അപേക്ഷയും രേഖകളും ജനുവരി 15നകം അതത് ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം.