Jan 5, 2018

അധ്യാപകരുടെ സഹതാപാര്‍ഹ സ്ഥലം മാറ്റം: അപേക്ഷ ക്ഷണിച്ചു


    സര്‍ക്കാര്‍സ്‌കൂൾ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുളള അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2017 മാര്‍ച്ച് 31ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ആറ് മാസത്തിനുളളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം സ്‌കൂള്‍ പ്രധാനാധ്യാപകന്റെ ശുപാര്‍ശയോടുകൂടി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ ജനുവരി 25ന് വൈകിട്ട് അഞ്ചു വരെ നല്‍കാം.

Circular& Application Form