Oct 14, 2017

ഉച്ചഭക്ഷണ പദ്ധതി സംസ്ഥാ മോണിറ്ററിങ്ങ് കമ്മിറ്റി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചേമ്പറിൽ കൂടിയ യോഗത്തിൽ ചർച്ച ചെയ്ത് തത്വത്തിൽ അംഗീകരിച്ച ചില തീരുമാനങ്ങൾ


1) കുക്കുമാരുടെ പ്രായം 2018 ജൂൺ മുതൽ 60 വയസ്സായി നിജപ്പെടുത്തും.

2) 250 കുട്ടികൾക്ക് ഒരു കുക്ക് എന്ന രീതിയിൽ ക്രമീകരിക്കും.

3) 100 കുട്ടികൾ വരെ കണ്ടിജൻസി 9 രൂപയാക്കി.

4) ഒരു കുട്ടിക്ക് 2 രൂപ നിരക്കിൽ പഞ്ചായത്ത് തലത്തിൽ പച്ചക്കറി വിതരണം ചെയ്യാൻ കടുബശ്രീയെ ചുമതലപ്പെടുത്തും'

5) അരി സ്കൂളുകളിൽ നേരിട്ട് എത്തിക്കാൻ സിവിൽ സപ്ലേയോട് ഒരു നിർദ്ദേശം വെച്ചു. 

6) ജില്ലാ, സംസ്ഥാന തലത്തിൽ നല്ല രീതിയിൽ ഭക്ഷണം നൽകുന്ന സ്ക്കൂളുകൾക്ക് ക്യാഷ് അവാർഡ് നൽകും. ഇതിനായി 20 ലക്ഷം മാറ്റിവെയ്ക്കും,

7) ഉപജില്ലാ, ജില്ലാ, സംസ്ഥാന മോണിറ്ററിങ്ങ് കമ്മിറ്റികളിൽ യഥാക്രമം NM0, NFS, കോർഡിനേറ്റർമാർ എന്നിവരെ അംഗങ്ങളാക്കും.

8) നവമ്പർ ഒന്ന് മുതൽ ഗ്യാസ് മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ.

9) പാചകപ്പുര നവീകരണത്തിനുള്ള വിശദാംശങ്ങൾ ബദ്ധപ്പെട്ട NM0 മാർ നൽകണം.

10) ഭക്ഷണം കഴിച്ച കുട്ടികളുടെ കണക്ക് ഡെയ്ലി അപ്പ് ലോഡ് ചെയ്യുന്നത് ഈ മാസം 100 % മാക്കണം