Oct 22, 2017

സ്നേഹപൂർവ്വം സ്കോളർഷിപ്പ് - അവസാന തിയതി ഒക്ടോബർ 31


പിതാവോ മാതാവോ മരണപ്പെട്ട കുട്ടികൾക്ക് കേരള സർക്കാർ Kerala Social Security Mission നിലൂടെ നൽകുന്ന സ്നേഹപൂർവ്വം സ്കോളർപ്പിന് ഒക്ടോബർ  31 വരെ അപേക്ഷിക്കാം.                       

 ആവശ്യമുള്ള രേഖകൾ                       

 1) പിതാവിന്റെ അല്ലെങ്കിൽ മാതാവിന്റെ മരണ സർട്ടിഫിക്കറ്റ്

2) BPL സർട്ടിഫിക്കറ്റ് / BPL റേഷൻ കാർഡ് കോപ്പി (അല്ലെങ്കിൽ പഞ്ചായത്തിലുള്ളവർ 20,000/- രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് - മുനിസിപ്പാലിറ്റി 22, 375/-)  

3. ആധാർ കാർഡ് കോപ്പി  

4. കുട്ടിയുടെയും നിലവിലുള്ള  രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് പാസ്സ് ബുക്ക് കോപ്പി എന്നിവ സഹിതം ഒക്ടോബർ  31  ന് മുമ്പ്  പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിക്ക് സമർപ്പിക്കണം.  കിട്ടിയ മുഴുവൻ കുട്ടികളുടെയും അപേക്ഷകൾ സ്ഥാപന മേധാവി  www.kssm.ikm.in എന്ന   വെബ്‌സൈറ്റിൽ ഓൺലൈൻ ആയി സമർപ്പിച്ചു കിട്ടുന്ന generate list സോഷ്യൽ സെക്യൂരിറ്റി മിഷൻ, തിരുവനന്തപുരം  ഓഫീസിലേക്ക് തപാലിൽ അയച്ചു കൊടുക്കണം. ഒരു വർഷം കിട്ടുന്ന തുക : അഞ്ചാം ക്ലാസ് വരെ - 3000/- രൂപ, പത്താം  ക്ലാസ് വരെ - 5000/- രൂപ, Plus 1 & Plus 2 : 7500/- രൂപ  Degree / Professional PG: 10,000/- രൂപ.