Sep 19, 2017

KTET RESULTS PUBLISHED


റിസൽട്ട് ചെക്ക് ചെയ്യുന്നതിനായി താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ പരീക്ഷാഭവൻ വെബ്സൈറ്റ് സന്ദർശിക്കുക





കെ-ടെറ്റ് പരീക്ഷാഫലം

ആഗസ്റ്റില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. നാലു കാറ്റഗറികളിലായി 71,941 പേര്‍ പരീക്ഷ എഴുതിയതില്‍ 11,517 പേര്‍ കെ-ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. കാറ്റഗറി-1 ല്‍ 21006 പേര്‍ പരീക്ഷ എഴുതിയതില്‍ 2035 പേര്‍ വിജയിച്ചു. കാറ്റഗറി രണ്ടില്‍ 20539 പേര്‍ പരീക്ഷ എഴുതിയതില്‍ 7309 പേര്‍ വിജയിച്ചു. കാറ്റഗറി മൂന്നില്‍ 23442 പേര്‍ പരീക്ഷയെഴുതിയതില്‍ 1178 പേര്‍ വിജയിച്ചു. കാറ്റഗറി നാലില്‍ 6954 പേര്‍ പരീക്ഷയെഴുതിയതില്‍ 995 പേര്‍ വിജയിച്ചു. അശ്വതി.എസ്., അഞ്ജലി.കെ എന്നിവര്‍ കാറ്റഗറി ഒന്നില്‍ 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയും, വിനീഷ.എം.വി., ഫാത്തിമ.റ്റി, സജിത.റ്റി എന്നിവര്‍ കാറ്റഗറി രണ്ടിലും, കൃഷ്ണപ്രിയ.എസ്. കാറ്റഗറി മൂന്നിലും, സിന്ധു.എസ്. കാറ്റഗറി നാലിലും 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയും ക്യാഷ് അവാര്‍ഡിന് അര്‍ഹരായി. പരീക്ഷ വിജയിച്ചവര്‍ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുളള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനയ്ക്കായി അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അവരവരുടെ പരീക്ഷാ കേന്ദ്രം സ്ഥതിതി ചെയ്യുന്നിടത്തെ ജില്ലാ ഓഫിസില്‍ എത്തണം