Aug 14, 2017

കുട്ടികള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് സൗകര്യം

സംസ്ഥാന സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും ഇതുവരെയും ആധാര്‍ എന്റോള്‍മെന്റ് നടത്താത്തതുമായ കുട്ടികള്‍ക്ക് എന്റോള്‍മെന്റിനുള്ള സൗകര്യം ആഗസ്റ്റ് 20, 27, 28 തീയതികളില്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തി. ഇതിനുപുറമെ ആഗസ്റ്റ് 17 മുതല്‍ 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലും കുട്ടികള്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് നടത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.