1. പത്ത്, പന്ത്രണ്ട് ക്ലാസിലെ കുട്ടികൾ സ്കൂളിലെത്തുന്നതിന് നിർദേശിക്കുന്നതിനു മുമ്പ് രക്ഷിതാക്കളുടെ അഭിപ്രായം ആരായും. അവരുടെ പൂർണ്ണ അനുമതിയോടെ മാത്രമേ സ്കൂളിൽ കുട്ടികൾ എത്തേണ്ടതുള്ളു.
2. കുട്ടികൾക്ക് പ്രയാസമുളവാക്കുന്ന വിധമുള്ള പരീക്ഷ ഒഴിവാക്കുന്നതിനും, പരമാവധി വിദ്യാർഥി സൗഹൃദപരമാക്കുന്നതിനും ആവശ്യമായവിധം ചോദ്യങ്ങൾ നിർമ്മിക്കുന്നതിന് SCERT യോട് നിർദ്ദേശിച്ചിട്ടുണ്ട്.
3. കുട്ടികൾ സ്കൂളിലെത്തുമ്പോൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശം നൽകും.
4. അധ്യാപകർ 50 % പേർ ഹാജരാകുന്നതിന്റെ മാർഗനിർദ്ദേശം സ്കൂളുകൾക്ക് രൂപീകരിക്കാവുന്നതാണ്.
5.10, 12 ക്ലാസ്സുകളിലെ അധ്യാപകർ അല്ലാതെ താഴെ തലത്തിലെ അധ്യാപകർ സ്കൂളിൽ എത്തിച്ചേരുന്നതു സംബന്ധിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാൽ കുട്ടികളുടെ പഠന പ്രവർത്തനത്തിന് സന്നദ്ധമായി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അധ്യാപകർക്ക് സ്വമേധയാ സ്കൂളിലെത്താൻ തടസ്സമില്ല.
6. CFLTCകളായി പ്രവർത്തിക്കുന്ന സ്കൂളുകളെ ഡിസംബർ 31 നകം ഒഴിവാക്കി, വിദ്യാലയങ്ങൾ അണുവിമുക്തമാക്കും.
7. LSS / USS പരീക്ഷ നടത്തും. മാർഗനിർദ്ദേശങ്ങൾ ഉടൻ
8. എയ്ഡഡ് അധ്യാപകർക്ക് പുതിയ വർഷത്തെ നിയമനം fixation ന് ശേഷം മാത്രം.
9. സർക്കാർ സ്കൂളുകളിൽ PSC നിയമനം ലഭിച്ചവർക്ക് Posting order ഉടൻ നൽകും. സർവീസ് പരിഗണിക്കപ്പെടുമെങ്കിലും, അവർക്ക് ശമ്പളം സ്കൂൾ തുറന്ന ശേഷം മാത്രം.
10. D.E1 Ed ഒന്നാം വർഷ അഡ്മിഷൻ ഈ മാസം പൂർത്തീകരിക്കും.
11. DIET സ്പെഷ്യൽ റൂൾസ് ധനകാര്യ വകുപ്പ് അനുമതിക്കായി സമർപ്പിച്ചു. റൂൾസ് അംഗീകരിച്ച ഉത്തരവ് വൈകാതെ ഇറങ്ങുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ 1AS അറിയിച്ചു.
യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, ഡി.ജി. ഇ. ജീവൻ ബാബു 1AS, SCERT ഡയറക്ടർ J പ്രസാദ്, സംഘടനാ നേതാക്കളായ എൻ.ശ്രീകുമാർ, കെ.സി. ഹരികൃഷ്ണൾ, എ.സലാഹുദീൻ, അബ്ദുള്ള വാവൂർ, ദിനേശൻ, ബിജു, റ്റി.അനൂപ് കുമാർ, തമി മുദീൻ തുടങ്ങിയവർ പങ്കെടുത്തു.