Dec 18, 2020

ഒന്നാം വർഷ ഹയർസെക്കന്ററി ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ(ഇംഗ്ലീഷ്,ഇക്കണോമിക്സ്) മാറ്റി വച്ചിരിക്കുന്നു

ഒന്നാം വർഷ ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ഇംപുവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകളിൽ നടത്താൻ 19/12/2020 നിശ്ചയിച്ചിരുന്ന ഇക്കണോമിക്സ്, 22/12/2020 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇംഗ്ലീഷ് എന്നീ പരീക്ഷകൾ മാറ്റി വച്ചിരിക്കുന്നു. സ്തുത വിഷയങ്ങളുടെ പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. ഇക്കണോമിക്സ്, ഇംഗ്ലീഷ് ഒഴികെയുള്ള മറ്റ് ഒരു പരീക്ഷകൾക്കും മാറ്റമില്ല.