SCROLL DOWN TO SEE MORE


Monday, June 15, 2020

സ്‌കൂൾ_വിദ്യാർത്ഥികൾക്ക്_ഒപ്പം_പദ്ധതിയുമായി_സൗഹൃദക്ലബ്ബ്


പൊതുവിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗൺസലിങ്ങ് സെല്ലിന്റെ നേതൃത്വത്തില്‍  നടപ്പിലാക്കുന്ന 'ഒപ്പം'  ടെലികൗണ്‍സലിങ്ങ് പദ്ധതികള്‍ക്ക്  എല്ലാ ജില്ലകളിലും തുടക്കമായി.
 സ്‌കൂളുകളില്‍  റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ സജ്ജരാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ  പദ്ധതി.  നിംഹാന്‍സ് ബാഗ്ലൂര്‍, ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സെന്റര്‍ തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും   പൊതുവിദ്യാഭ്യാസ വകുപ്പ്  വിദഗ്ധ പരിശീലനം നല്‍കിയ സൗഹൃദ കോ-ഓര്‍ഡിനേറ്റര്‍മാരായ അദ്ധ്യാപകരാണ് ജില്ലകളില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും  രക്ഷകര്‍ത്താക്കള്‍ക്കുമുളള ആശങ്കകളും പ്രശ്‌നങ്ങളും അദ്ധ്യാപകരുമായി  ടെലിഫോണ്‍ മുഖാന്തിരമോ വാട്ട്‌സാപ്പ് മുഖേനയോ  പങ്കുവെക്കാവുന്നതും അതുവഴി ലഭിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാവുന്നതുമാണ്.

 സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുളള വിദ്യാര്‍ത്ഥികളെ ഗവണ്‍മെന്റ് റഫറല്‍ സംവിധാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതാണ്. ലോക്ഡൗണുമായി ബന്ധപ്പെട്ടുളള മാനസിക സംഘര്‍ഷങ്ങള്‍, തുടര്‍പഠന പ്രവര്‍ത്തങ്ങളുമായി  ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ എിവയ്ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.
 ജില്ലാതലത്തില്‍ നിയോഗിച്ച വിദഗ്ദ്ധരുടെ വിശദ വിവരങ്ങള്‍ക്ക് ഓരോ ജില്ലയിലെയും  കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിങ്ങ് സെല്ലിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നമ്പര്‍ ചുവടെ ചേര്‍ക്കുന്നു.