Mar 9, 2020

സംസ്ഥാനത്ത് കനത്ത ജാഗ്രത, ഏഴാംക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവധി, പരീക്ഷകള്‍ ഒഴിവാക്കി


കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുപരിപാടികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം മുഴുവന്‍ നിയന്ത്രണം തുടരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നേരത്തെയാക്കാനും തീരുമാനിച്ചു. അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും അതേസമയം, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഹയര്‍ സെക്കന്ററി ക്ലാസുകളിലെയും പരീക്ഷകള്‍ക്ക് മാറ്റമില്ല