Mar 18, 2020

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മാറ്റമില്ല

ഇന്ന് മുതലുള്ള സിബിഎസ്ഇ പരീക്ഷകൾ മാറ്റി വെച്ചെങ്കിലും സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. നിലവിൽ നടക്കുന്ന പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.