Mar 13, 2020

ഏഴാം ക്ലസ് വരെയുള്ളകുട്ടികൾക്ക് ഓണം, ക്രിസ്മസ് പരീക്ഷ അടിസ്ഥാനമാക്കി ഗ്രേഡ് കണക്കാക്കും


ഓണം, ക്രിസ്മസ് വാർഷിക പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. കൊറോണ ഭീതിയെ തുടർന്ന് ഏഴാം ക്ലാസ് വരെയുള്ള വാർഷികപരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിലാണ് നടപടി. ഓണം, ക്രിസ്മസ് പരീക്ഷകളുടെ മാർക്കിന്റെ ശരാശരി നോക്കിയാണ് ഓരോ വിദ്യാർത്ഥിയുടെയും ഗ്രേഡ് നിർണായിക്കുക. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ തോല്പിക്കരുതെന്ന തീരുമാനം ഈ വർഷവും ഉണ്ട്.