SCROLL DOWN TO SEE MORE


Sunday, August 25, 2019

ഡി.ഡി.ഒ മാരുടെയും ജീവനക്കാരുടെയും പ്രത്യേക ശ്രദ്ധയ്ക്ക്



  2019  ആഗസ്റ്റ് മാസത്തെ   ശമ്പള ബില്ലുകൾ പ്രോസസ് ചെയ്യുന്നതിന് മുൻപായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
    എല്ലാ ജീവനക്കാരുടെയും ശമ്പളം ആഗസ്റ്റ് മാസത്തെ ശമ്പളം മുതൽ   ഇ.റ്റി.എസ്സ്.ബി അക്കൗണ്ടുകളിൽ ആയിരിക്കും ക്രെഡിറ്റ് ആവുക. ബാങ്ക് അക്കൗണ്ട് വഴി ശമ്പളം വാങ്ങുവാൻ ആഗ്രഹിക്കുന്ന ജീവനക്കാർ  നിലവിൽ  BIMS ൽ ബാങ്ക് അകൗണ്ടിലേക്ക് മാറ്റുന്നതിനുള്ള percentage set ചെയ്തിരുന്നു എങ്കിലും ആയത്  ZER0 (പൂജ്യം) ആക്കിയിട്ടുണ്ട്. ആയതിനാൽ Bank അക്കൗണ്ട് വഴി ശമ്പളം വാങ്ങാൻ ആഗ്രഹിക്കുന്ന ജീവനക്കാരുടെ പക്കൽ നിന്നും DDO രേഖാമൂലം  Option (ശതമാന വിവരം) വാങ്ങി BlMS ൽ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

 BIMS - DD0 Admin Login ചെയ്യുക - അതിൽ ETSB - Standing instruction percentage- Edit  ൽ PEN , ETSB അക്കൗണ്ട് നമ്പർ കൊടുത്ത ശേഷം ജീവനക്കാർ രേഖാമൂലം നൽകിയ ശതമാനം രേഖപ്പെടുത്തി Save ചെയ്യേണ്ടതാണ്.

  ETSB വഴി തന്നെ ശമ്പളം വാങ്ങാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് അവരുടെ അക്കൗണ്ട് തുറന്നിട്ടുള്ള ട്രഷറിയെ സമീപിച്ചാൽ ചെക്ക് ബുക്കും പാസ്‍ബുക്കും ലഭിക്കുന്നതാണ്. KYC അപ്ഡേറ്റ് ചെയ്യുന്ന മുറക്ക് ഓണ്ലൈൻ സംവിധാനം ലഭ്യമാകുന്നതാണ്.