സമ്പൂര്‍ണ' യില്‍ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാവിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കുന്നു. സമ്പൂര്‍ണ്ണയിലെ Dashboard ല്‍ 6th Working Day എന്ന ലിങ്കിലൂടെ ഇത് പരിശോധിക്കാവുന്നതാണ്. ഇതിലെ നിര്‍ദ്ദേശപ്രകാരം Proforma II വില്‍ നിന്നും നിലവില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. സമ്പൂര്‍ണ്ണയില്‍ ഏതെങ്കിലും മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം Click Here to Synchronize All Student Details, Click Here to Synchronize Medium, Click Here to Synchronize Languages എന്നിവയില്‍ ക്ലിക്ക് ചെയ്താല്‍ മാറ്റങ്ങള്‍ വരുത്തിയ ലിസ്റ്റ് ലഭ്യമാകും . ഇവ ഇപ്പോള്‍ സമ്പൂര്‍ണ്ണയില്‍ ലഭ്യമാണ്
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.
|
1. സ്കൂളില്‍ 2019-20 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് പരിശോധിക്കുക. ഇതിനായി ക്ലാസ്സ് പ്രമോഷന്‍/ക്ലാസ്സ് ട്രാന്‍സ്ഫര്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. |
2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉൾപ്പെടുത്തേണ്ടതാണ് . |
3. എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്ന തോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി ശരിയാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്. a) ലിംഗപദവി (gender) b) മതം,ജാതി,വിഭാഗം c) ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട് d) പഠനമാധ്യമം / മീഡിയം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം ) e) യു ഐ ഡി / ഇ ഐ ഡി |
4. ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. |