എന്താണ് ട്രയൽ അലോട്ട്മെന്റ് ?
ട്രയൽ അലോട്ട്മെൻറ് ഒരു സാധ്യത ലിസ്റ്റ് മാത്രമാണ് അതുകൊണ്ടുതന്നെ ട്രയൽ റിസൾട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്റർ ഉപയോഗിച്ച് പ്രവേശനം നേടാനാവില്ല. പ്രവേശനത്തിനായി മെയ് 24 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.
ട്രയൽ അലോട്ട്മെൻറ് എന്തിന് പരിശോധിക്കണം?
നിങ്ങളുടെ അപേക്ഷ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻറ്. ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. അലോട്ട്മെൻറ് പ്രക്രിയയെ സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങൾ,വിവിധ ക്ലബ് വിവരങ്ങൾ എന്നിവയെല്ലാം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. തിരുത്തുകൾ വരുത്തുകയും ചെയ്യാം.ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ പ്രവേശനം നിഷേധിക്കപ്പെടും. ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാം:
ട്രയൽ അലോട്ട്മെൻറ് പരിശോധിക്കാനുള്ള സമയപരിധി
മെയ് 21 വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെൻറ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ നിശ്ചിത മാതൃകയിൽ തിരുത്തലുകൾ ക്കുള്ള അപേക്ഷ അനുബന്ധരേഖകൾ സഹിതം മെയ് 21 ന് വൈകിട്ട് നാലുമണിക്ക് മുമ്പ് നേരത്തെ അപേക്ഷ നൽകിയ സ്കൂളിൽ സമർപ്പിക്കണം.തിരുത്തലിനുള്ള അപേക്ഷ ഡൗൺലോഡ് ചെയ്യാം