Jan 10, 2019

രക്തസാക്ഷി ദിനം: രണ്ടുമിനിറ്റ് മൗനം ആചരിക്കും




  ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജീവൻ ബലികഴിച്ചവരുടെ സ്മരണാർഥം രാജ്യമൊട്ടുക്ക് ജനുവരി 30ന് രാവിലെ 11 മുതൽ രണ്ടു മിനിറ്റ് മൗനം ആചരിക്കും.

        ഇതിനായി എല്ലാ വകുപ്പുമേധാവികളും, ജില്ലാ കളക്ടർമാരും, പൊതുമേഖലാ, സ്വയംഭരണ സ്ഥാപന മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് സർക്കുലറിലൂടെ നിർദേശം പുറപ്പെടുവിച്ചു.