SCROLL DOWN TO SEE MORE


Tuesday, December 18, 2018

സർക്കാർ ജീവനക്കാരുടെ ജിപിഎഫ് സ്പാർക്കുമായി ബന്ധിപ്പിച്ചു




സംസ്ഥാന സർക്കാർ ജീവനക്കാരുടെ general provident fund  (ജിപിഎഫ്) പദ്ധതിയെ ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിച്ച് ഉത്തരവിറക്കി. സ്പാർക്കുമായി ബന്ധിപ്പിക്കുന്നതോടെ ജി പി എഫിൽ നിന്ന് അഡ്വാന്സ് വാങ്ങുന്നതടക്കം  എല്ലാകാര്യങ്ങളും ഓൺലൈനായി ചെയ്യാനാകും.

 പുതുതായി സർവീസിൽ ചേരുന്ന ജീവനക്കാർക്ക് പിഎഫിന് അപേക്ഷിക്കുന്നത് അടക്കം സ്പാർക്ക് വഴി ഓൺലൈനായി ചെയ്യാനാകും.

 36 തവണകളായി തിരികെ പിടിക്കുന്ന താൽക്കാലിക അഡ്വാൻസ് അപേക്ഷിക്കുന്നതും  എത്ര തുക പിടിച്ചുവെന്നും  ഇനി നൽകേണ്ടത് എത്രയെന്നും അടക്കമുള്ള വിവരങ്ങളും ഇതു വഴി ലഭ്യമാകും. non refundable advance നും  ഇത് പ്രയോജനപ്പെടുത്താം. ഇതടക്കമുള്ള 4 സേവനങ്ങളുടെ പ്രയോജനം ജീവനക്കാർക്ക് ലഭിക്കുമെന്ന് ധന എക്സ്പെൻഡീച്ചർ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.