SCROLL DOWN TO SEE MORE


Sunday, January 7, 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഉത്തരവില്‍ പറയുന്നത്

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് സര്‍ക്കാ൩ര്‍ ഉത്തരവിറങ്ങി (സ.ഉ ( സാധാ) നം.100 /2018 പൊ. വി. വ, തിരുവനന്തപുരം 6/1/2018)

പല സംശയങ്ങള്‍ക്കും വിശദീകരണം അതിലുണ്ട്
അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പൊതു ഘടന എങ്ങനെ എന്നതിന്റെ വിശദീകരണം ഉണ്ട്

ഉളളടക്ക പരിഗണനകള്‍
ഹ്രസ്വകാല ദീര്‍ഘകാല മധ്യകാല പദ്ധതികള്‍ എന്നാമേല്‍ നോട്ട സമിതി
സര്‍ഗോത്സവ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണം
നിര്‍വഹണം എന്നിവ സംബന്ധിച്ച വിവരങ്ങളും നല്‍കിയിരിക്കുന്നു
അവയിലെ പ്രധാനകാര്യങ്ങള്‍ പങ്കിടുകയാണ്.

വളരെ വ്യക്തമാണ് . പ്രത്യേകഘടനയില്ല. വിദ്യാലയത്തിനു തീരുമാനിക്കാം. എങ്കിലും ലക്ഷ്യങ്ങളും പ്രവര്‍ത്തനവും വേണ്ടതുണ്ട്. എന്തൊക്കെ സാധ്യതകള്‍ എന്ന ചിന്ത ഉത്തരവിലുണ്ട് . അതു നോക്കാം.
ആമുഖത്തില്‍ വിദ്യാലയ ചരിത്രം വേണമെന്ന് ചിലര്‍ നിര്‍ദേശിച്ചിരിക്കുന്നു. അത് നിര്‍ബന്ധമല്ല. പക്ഷേ അവസ്ഥാവിശകലനം ആകാം.നാം അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ആരംഭിക്കുമ്പോള്‍ എന്തായിരുന്നു അവസ്ഥ എന്നു മനസിലാക്കാന്‍ പിന്നീട് സഹായകമാകും.


ഇതുപോലെ എന്നാണ് പ്രയോഗം. ഇതുതന്നെ വേണമെന്നു പറയുന്നില്ല. ഇതും ആകാം.
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ വിഷയബന്ധിതമായി തയ്യാറാക്കുന്നത് അഭികാമ്യം എന്നു പറയുന്നു. ഒപ്പം LP,UP,HS,HSSഎന്നിവയ്ക് പ്രത്യേകം ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വേണമെന്നും. അതായത് എല്‍ പിയും യു പിയും ചേര്‍ന്നുളള വിദ്യാലയത്തില്‍ വിഭാഗാടിസ്ഥാനത്തില്‍ വിഷയങ്ങളെ സമീപിച്ച് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കണം.

എന്താണ് ഹ്രസ്വകാല, ദീര്‍ഘകാല, മധ്യകാല പരിപാടികള്‍? അതിന്റെ സംശയവും ഇതു വായിച്ചാല്‍ മാറും





രേഖയില്‍ സര്‍ഗോത്സവത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നു. ഈ വര്‍ഷാവസാനം നടക്കുന്ന പ്രക്രിയയാണ്. ഓരോ പ്രദേശത്തെയും പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ അവരുടെ കഴിവ് സമൂഹസദസ്സില്‍ അവതരിപ്പിക്കുന്ന പരിപാടി. വിശദാംശങ്ങള്‍ പിന്നീട് വരും. അതായത് അക്കാദമിക മികവ് ഉണ്ടെങ്കിലേ പങ്കിടാനാകുകയുളളൂ. ഏതെങ്കിലും വിദ്യാലയം ഇനിയും ഉണര്‍ന്നില്ലെങ്കില്‍ ഉഷാറാകേണ്ടതുണ്ട്. തെരഞ്ഞെടുത്ത കുട്ടികളായിരിക്കില്ല അവതരണം നടത്തുക.ഒരു പ്രദേശത്തെ എല്ലാ കുട്ടികളുമാണ്. അതിനാല്‍ ഓരോ കുട്ടിയുടെയും കാര്യത്തില്‍ കരുതലുളള ഇടപെടലാരംഭിക്കാം.
മേല്‍ നോട്ട സമിതികള്‍‌



ഉത്തരവ് പൂര്‍ണമായും മുപ്പത് പേജുളള അനുബന്ധവും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കിട്ടിട്ടുണ്ട് അത് നോക്കുക. വിഷയാടിസ്ഥാനത്തില്‍ ചില സാധ്യത സൂചിപ്പിച്ചിട്ടുളളത് വഴികാട്ടും. ശാസ്ത്രത്തിന്റെ ലക്ഷ്യസൂചനകളും പ്രവര്‍ത്തനസാധ്യതകളും അതില്‍ നല്‍കിയിട്ടുളളത് ഉദാഹരണമായി ഇവിടെ പങ്കിടാം. മറ്റുളളവ് രേഖയില്‍ നിന്നും വായിക്കുമല്ലോ.



തയ്യാറാക്കി പങ്കുവെച്ചത് ടി പി കലാധരൻ സ്റ്റോറ്റ് റിസോഴ്സ് പേഴ്സൺ