പ്രൊഫഷണല്‍/ബിരുദ/ഡിപ്ലോമ കോഴ്‌സു കള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സു കള്‍ക്കും പഠിക്കുന്ന സ്‌കൂള്‍ അധ്യാപകരുടെ കുട്ടികള്‍ക്കുളള 2015 -16 അധ്യയന വര്‍ഷത്തെ സാമ്പത്തിക സഹായത്തിന് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേന്‍ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും നവംബര്‍ 30നു മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷയുടെ പുറത്ത് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് എന്ന് വ്യക്തമായി എഴുതിയിരിക്കണം. അപേക്ഷാ ഫോറം തപാലില്‍ ലഭിക്കുന്നതല്ല.