സ്‌കോള കേരള മുഖാന്തിരം ഹയര്‍സെക്കണ്ടറി ഓപ്പണ്‍ റഗുലര്‍ കോഴ്‌സിന് 2017 -19 ബാച്ചില്‍ രജിസ്‌ട്രേഷന്‍ നേടിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് സെപ്റ്റംബര്‍ 11 മുതല്‍ www.scolekerala.org സൈറ്റില്‍ നിന്നും പ്രിന്റ് എടുക്കാം. രജിസ്‌ട്രേഷന്‍ സമയത്ത് ലഭിച്ച യൂസര്‍ നെയിം, പാസ് വേഡ് ഉപയോഗിച്ചാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡ് അതത് പഠനകേന്ദ്രം പ്രിന്‍സിപ്പാള്‍/കോഡിനേറ്റിംഗ് ടീച്ചര്‍ മുമ്പാകെ സമര്‍പ്പിച്ച് മേലൊപ്പ് വാങ്ങി സെപ്തംബര്‍ 17ന് ആരംഭിക്കുന്ന സമ്പര്‍ക്ക ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.3926/17